Connect with us

Hi, what are you looking for?

Kerala

‘പിണറായിയെ തെക്കോട്ടെടുക്കും വരെ രാഹുലിന് ഇനി ഉറക്കമില്ല , 10 വർഷം വേണേലും ജയിലിൽ കിടക്കാം’

പിണറായി സർക്കാർ പ്രതികാരം തീർക്കാൻ ജയിലിൽ അടച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതനായത്. വളരെ ആവേശത്തോടെ തന്നെ പ്രവർത്തകർ രാഹുലിനെ സ്വീകരിക്കുകയും ചെയ്തു. ജയിൽ മോചിതനായ രാഹുൽ വാക്കിന് മൂർച്ഛ കുറയ്ക്കാതെ തന്നെ വീണ്ടും സജീവമായി രംഗത്തുണ്ട്. വ്യാജ തിരിച്ചറിയിൽ കേസിലും കുടക്കാനുള്ള ശ്രമങ്ങളെയും രാഹുൽ പുച്ഛിച്ചു തള്ളി.

വ്യാജ തിരച്ചറിയൽ കാർഡ് വിജയനും ശശിയും നേരിട്ട് അന്വേഷിക്കട്ടെയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. വിജയന് ചെയ്യാൻ പറ്റുന്നത് പരമാവധി ചെയ്യട്ടെ. ഏത് അന്വേഷണവും നടക്കട്ടെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സാന്ദ്ര ബോസെന്ന എസ്എഫ്‌ഐക്കാരിയെ വീട്ടിൽ കയറി അറസ്റ്റ് ചെയ്തുവെങ്കിൽ ചോദിക്കാൻ ആ സ്ഥാപനത്തിന് ആർജവമുണ്ടാകില്ല. തനിക്ക് നോട്ടീസ് തന്നാൽ ഹാജരാകുമായിരുന്നല്ലോ. പി.കെ. ബിജുവിനെ അറസ്റ്റ് ചെയ്തത് സമര സ്ഥലത്ത് നിന്നാണ്. തന്നെ അറസ്റ്റ് ചെയ്തത് വീട്ടിൽ നിന്നാണ്.

ഏത് സംസ്ഥാന അധ്യക്ഷനെയാണ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നെ പ്രതിയാക്കിയ ശേഷം ഞാൻ 10 പ്രാവശ്യം കന്റോൺമെന്റ് സ്റ്റേഷനിൽ പോയിട്ടുണ്ട്. എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല. ഇനിയും ജയിലിൽ പോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സമരത്തിനിടെ ജയിൽ സ്വാഭാവികമാണെന്നും എന്നാൽ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും രാഹുൽ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊടും കുറ്റവാളിയെ പോലെയാണ് പൊലീസ് വീട്ടിൽ വന്ന് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ അദ്ദേഹം, തിരിച്ചു കിട്ടുന്നത് പിണറായിയും സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി.

നോട്ടീസ് പോലും തരാതെയാണ് തന്നെ അറസ്റ്റ് ചെയ്തത്. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ്. മെഡിക്കൽ രേഖ വ്യാജമെന്ന ആരോപണം തെളിയിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ താൻ വെല്ലുവിളിക്കുകയാണ്. രേഖ വ്യാജമെന്ന് തെളിയിച്ചാൽ മാപ്പ് പറയാം. അല്ലെങ്കിൽ എംവി ഗോവിന്ദൻ മാപ്പ് പറയുമോ? തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ പരിശോധനക്കിടെ ആർഎംഒയുടെ സാന്നിധ്യമുണ്ടായിരുന്നു. കോടതി വിശദമായ പരിശോധന നിർദ്ദേശിച്ചിട്ടും തന്റെ ബിപി മാത്രമാണ് നോക്കിയത്. രക്തസമ്മർദ്ദം 160 ഉണ്ടായിട്ടും മെഡിക്കൽ റിപ്പോർട്ടിൽ ഫിറ്റ് എന്നാണ് രേഖപ്പെടുത്തിയതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

10 വർഷം ജയിലിൽ കിടന്നാലും സംസ്ഥാന സർക്കാറിനെതിരായ സമരത്തിൽ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കറുത്ത തുണി കൊണ്ട് ജനാധിപത്യ സമരം നടത്തിയവരാണ് യൂത്ത് കോൺഗ്രസുകാർ. അതിന്റെ പേരിൽ പൊലീസ് കള്ളക്കേസെടുത്തു. താനടക്കം ജയിലിൽ പോകേണ്ട സാഹചര്യമുണ്ടായെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ഒമ്പത് ദിവസമല്ല 10 വർഷം ശിക്ഷ ലഭിച്ചാലും പിറകോട്ടില്ല. ജനങ്ങളെ സർക്കാറിൽ നിന്നും മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം യൂത്ത് കോൺഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഏകാധിപതികളും ചരിത്രത്തിൽ തമസ്‌കരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നത്. പൊലീസിലെ ഗുണ്ടാപ്പടയാളികൾക്ക് മുഖ്യമന്ത്രി ഗുഡ് സർവീസ് എൻട്രി നൽകുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

സെക്രട്ടറിയേറ്റ് മാർച്ച്, ഡി.ജി.പി ഓഫിസ് മാർച്ച് ഉൾപ്പെടെ നാലു കേസുകളിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഈ കേസുകളിൽ രണ്ടു ദിവസങ്ങളിലായി ജാമ്യം ലഭിച്ചതിനെ തുടർന്ന് രാഹുൽ ജയിൽ മോചിതനായിരുന്നു. ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ രാഹുലിന് വൻ സ്വീകരണമാണ് യൂത്ത് കോൺഗ്രസ് ഒരുക്കിയത്. തുറന്ന വാഹനത്തിൽ ആനയിച്ചു. സംഘടനയുടെ ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, ഷാഫി പറമ്പിൽ എംഎ‍ൽഎ, പി.സി. വിഷ്ണുനാഥ് എംഎ‍ൽഎ തുടങ്ങിയവർ രാഹുലിനൊപ്പം വാഹനത്തിലുണ്ടാ യിരുന്നു. നേരത്തെ, സെക്രട്ടറിയേറ്റ് മാർച്ചുമായി ബന്ധപ്പെട്ട് അവശേഷിച്ച കേസിലും കോടതി ജാമ്യം അനുവദിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...