Connect with us

Hi, what are you looking for?

Crime,

കരുവന്നൂരിലെ തട്ടിപ്പിലെ പങ്ക്, മന്ത്രി പി രാജീവ് രാജി വെക്കേണ്ടി വരും

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ മന്ത്രി പി. രാജീവിന്റെ ഇടപെടല്‍ സംബന്ധിച്ച് ഇ ഡി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കും. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവായാല്‍ മന്ത്രി രാജിവയ്‌ക്കേണ്ടി വരും.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരിക്കേ പി. രാജീവ് കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വ്യാജ വായ്പകള്‍ നല്കാന്‍ നിര്‍ദേശിച്ചെ ന്നാണ് സത്യവാങ്മൂലത്തില്‍. രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ മന്ത്രിക്കെതിരേ ഇത്രയും ഗുരുതരാരോപണം ഉയര്‍ത്തുന്നത് അങ്ങേയറ്റം ഗൗരവകരമാണ്. ഈ പശ്ചാത്തലത്തില്‍ മന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന ആവശ്യമുയര്‍ന്നു.

കരുവന്നൂര്‍ ബാങ്ക് പരിധിക്കു പുറത്തും തൃശ്ശൂര്‍ ജില്ലയ്‌ക്കു പുറത്തുമുള്ളവര്‍ക്ക് വലിയ തുകകള്‍ വായ്പ അനുവദിക്കാന്‍ പി. രാജീവ് ശിപാര്‍ശ ചെയ്തെന്നാണ് കേസില്‍ മാപ്പുസാക്ഷിയായ ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറിന്റെ മൊഴി. സുനില്‍കുമാര്‍ നേരത്തേ പാര്‍ട്ടി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവും പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. മുന്‍ മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ എംപി പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണന്‍ എന്നിവരുടെ പേരുകളാണ് കരുവന്നൂര്‍ തട്ടിപ്പില്‍ കേട്ടിരുന്നത്. ഇപ്പോള്‍ സംസ്ഥാനത്തെ മന്ത്രിയുടെ പേരും പുറത്തായതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലായി. കരുവന്നൂര്‍ ബാങ്കില്‍ വ്യാജ വായ്പകള്‍ അനുവദിക്കുന്നതിന് നേതൃത്വം നല്കിയ മുന്‍ സെക്രട്ടറി തന്നെയാണ് രാജീവിന്റെ പങ്ക് വെളിപ്പെടുത്തിയതെന്നത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

കരുവന്നൂരില്‍ വ്യാജ വായ്പകള്‍ അനുവദിക്കാന്‍ പാര്‍ട്ടി തലത്തില്‍ സംവിധാനമുണ്ടായിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി.കെ. ചന്ദ്രനായിരുന്നു ഇതു സംബന്ധിച്ച സബ് കമ്മിറ്റിയുടെ ചുമതല. ഇതിനായി വ്യാജ മിനിറ്റ്സുകളും മറ്റു രേഖകളുമുണ്ടാക്കി. പ്രത്യേകം ഫയലുകള്‍ സൂക്ഷിച്ചു. ബാങ്കില്‍ ചെറിയ തുകയ്‌ക്കു പണയപ്പെടുത്തിയിരുന്ന മറ്റാളുകളുടെ വസ്തുക്കള്‍ കൂടിയ തുകയ്‌ക്ക് അവരറിയാതെ പണയപ്പെടുത്തി, പാര്‍ട്ടിക്കു താത്പര്യമുള്ളവര്‍ക്ക് കോടികള്‍ വായ്പ നല്കി. ഇതിന്റെ പങ്ക് കമ്മിഷനായി സിപിഎം നേതാക്കള്‍ കൈപ്പറ്റി.

സിപിഎം ഏരിയ, ലോക്കല്‍ തലങ്ങളിലെ ഒട്ടേറെ നേതാക്കളുടെ പേരിലും കമ്മിറ്റികളുടെ പേരിലും കരുവന്നൂരില്‍ അക്കൗണ്ടു കളുണ്ടായിരുന്നു. അവ വഴി വന്‍തോതില്‍ പാര്‍ട്ടി കമ്മിഷന്‍ കൈപ്പറ്റി. മുന്‍ മന്ത്രിയായ പാലോളി മുഹമ്മദ് കുട്ടിയും അര്‍ഹതയില്ലാത്തവര്‍ക്ക് വായ്പ നല്കാന്‍ ശിപാര്‍ശ ചെയ്തു. സുനില്‍കുമാറിന്റെ മൊഴി അടിസ്ഥാനത്തില്‍ പി. രാജീവിനെ ചോദ്യം ചെയ്യും. സാക്ഷി മൊഴി ശരിയാണെങ്കില്‍ രാജീവ് കേസില്‍ പ്രതിയാകും. അപ്പോള്‍ അദ്ദേഹത്തിനു മന്ത്രിയായി തുടരുക തന്നെ ബുദ്ധിമുട്ടാകും.

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ രാജീവ് സമ്മർദം ചെലുത്തിയെന്നാണ് മൊഴി. സിപിഎം നേതാക്കളായ എ.സി.മൊയ്തീൻ, പാലൊളി മുഹമ്മദ്കുട്ടി എന്നിവർക്ക് എതിരെയും പരാമർശങ്ങളുണ്ട്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ പങ്കുള്ളയാൾ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി ഇ.ഡി.യോട് വിശദീകരണം തേടി. ഇതിന്റെ അടിസ്ഥാനത്തിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പി.രാജീവ് അടക്കമുള്ളവർക്കെതിരെ ഇ.ഡി. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.

നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ വലിയ സമ്മർദമുണ്ടായി. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ മുതൽ ജില്ലാ നേതാക്കൾ വരെയുള്ളവരിൽ നിന്നാണ് സമ്മർദമുണ്ടായത്. ഈ കൂട്ടത്തിലാണ് പി.രാജീവിന്റെ പേരുള്ളത്. പി.രാജീവ്, എ.സി.മൊയ്തീൻ അടക്കമു ള്ളവരുടെ സമ്മർദത്തിന്റെ ഫലമായി നിയമവിരുദ്ധ വായ്പകൾ അനുവദിച്ചുവെന്ന് ഇ.ഡി. പറയുന്നു.

വിവിധ സിപിഎം ഏരിയ, ലോക്കൽ കമ്മിറ്റികളുടെ പേരിൽ നിരവധി രഹസ്യ അക്കൗണ്ടുകളാണ് കരുവന്നൂരിൽ ഉണ്ടാക്കിയത്. പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട്, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, പാർട്ടി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട് എന്നീ പേരുകളിൽ പോലും തട്ടിപ്പു നടത്തി. രഹസ്യ അക്കൗണ്ടുകളിലൂടെ സിപിഎം പണം നിക്ഷേപിച്ചുവെന്നും ഇ.ഡി.യുടെ സത്യവാങ്മൂലത്തിൽ പറയുന്നു.

കരുവന്നൂരിൽ നിയമവിരുദ്ധ വായ്പയിലൂടെ പൊതുജനങ്ങൾ നിക്ഷേപിച്ച പണം തട്ടിയെടുക്കുന്നതിൽ സിപിഎമ്മിന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നും ഇ.ഡി. സത്യവാങ്മൂലത്തിൽ പറയുന്നു. പണം തട്ടിയെടുക്കുന്നതിനും പാർട്ടിക്ക് നേട്ടമുണ്ടാക്കാനും ആഴത്തിലുള്ള ഗൂഢാലോചന നടന്നു.

അംഗത്വമില്ലാതെ പാർട്ടി കമ്മിറ്റി അക്കൗണ്ടുകൾ ബാങ്കിൽ പ്രവർത്തിപ്പിച്ചിരുന്നു. ഭൂമി വാങ്ങുന്നതിനും പാർട്ടി ഓഫീസുകളുടെ നിർമ്മാണത്തിനും തിരഞ്ഞെടുപ്പ് ചെലവുകൾക്കും സുവനീറു കൾക്കുമടക്കം പണം കണ്ടെത്തുന്നതിനാണ് ഇത്തരത്തിൽ അക്കൗണ്ടുകൾ പ്രവർത്തിപ്പിച്ചത്. ഇതിലൂടെയുള്ള പണമൊഴുക്ക് അന്വേഷിക്കുകയാണ്. പാർട്ടിയിലെ ഉന്നത നേതാക്കൾ ഈ ഇടപാടുകളിൽ പങ്കാളികളാണെന്നും ഇ.ഡിയുടെ സത്യവാ ങ്മൂലത്തിൽ പറയുന്നു.

കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കള്ളപ്പണ ഇടപാട് നടന്നെന്ന് ഇ. ഡി അറിയിച്ചത്. ഇതുപയോഗിച്ച് വൻതോതിൽ സ്വത്തുക്കളും വാങ്ങിക്കൂട്ടി. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ ഹർജി പരിഗണിക്കവെയാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചത്.

മൊത്തത്തിൽ ബാങ്കിന്റെ പ്രവർത്തനങ്ങളത്രയും നിയമവിരുദ്ധമാണ്. കള്ളപ്പണ ഇടപാടും, വ്യാജ ലോണുകളും സ്വർണപ്പണയവും ഭൂമി ഈട് ലോണുമടക്കം സകലതിലും കൃത്യമമമുണ്ട്. ബാങ്ക് നിയന്ത്രിച്ച സിപിഎം പ്രാദേശിക ഭരണസമിതിയുടെ പൂർണമേൽനോട്ടത്തിലാണ് ഇതൊക്കെ നടന്നത്. പല ജീവനക്കാരെയും നോക്കുകൂത്തിക ളാക്കിയത് രാഷ്ടീയ നേതാക്കൾ വൻ തട്ടിപ്പ് നടത്തിയതെന്നും ഇഡി സത്യവാങ്മൂലത്തിൽ പറയുന്നു.

സിപിഎമ്മിന്റെ കോടികളുടെ ഇടപാടുകൾക്കായി കരുവന്നൂർ ബാങ്കിൽ രഹസ്യ അക്കൗണ്ടുകൾ ഉണ്ടായിരുന്നു. വിവിധ ഏരിയ , ലോക്കൽ കമ്മിറ്റികളുടെ പേരിലായിരുന്നു ഇത്. ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, ബിൽഡിങ് ഫണ്ട് എന്നൊക്കെയുള്ള പേരുകളിലായിരുന്നു കള്ളപ്പണ ഇടപാട് നടത്തിയത്.

സിപിഎം അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രമായി പ്രത്യേകം മിനിറ്റ്‌സ് ബുക്കും സൂക്ഷിച്ചിരുന്നു. 17 ഏരിയാ കമ്മിറ്റികളുടേതായി 25 അക്കൗണ്ടുകൾ ഇത്തരത്തിൽ പ്രവർത്തിച്ചിരുന്നു. നൂറുകോടിയോളം രൂപയുടെ ഇടപാടുകളാണ് രഹസ്യ അക്കൗണ്ടുകൾ വഴി നടത്തിയത്. ഈ പണം ഉപയോഗിച്ച് ഭൂമിയും സ്വത്തുക്കളും വാങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെയും മറ്റ് ഏജൻസികളുടെയും പിടിവീഴാതിരിക്കാൻ ചില അക്കൗണ്ടുകൾ പിന്നീട് ക്ലോസ് ചെയ്തു. രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. കേസിൽ മാപ്പുസാക്ഷിയായി മാറിയ സുനിൽകുമാറാണ് വ്യാജ ലോണുകൾ അനുവദിക്കാൻ ഇടപെട്ട നേതാക്കളുടെ പേരുകൾ വെളിപ്പെടുത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...