Connect with us

Hi, what are you looking for?

Kerala

ശബരിമലയിൽ അയ്യപ്പഭക്തർക്ക് ദർശന പുണ്യമേകി മകരജ്യോതി തെളിഞ്ഞു

പത്തനംതിട്ട . ശബരി മലയിൽ അയ്യപ്പ ദർശനത്തിനെത്തിയ ഭക്തലക്ഷങ്ങളുടെ കണ്ണും മനസും ഭക്തി സാന്ദ്രമാക്കി പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. മൂന്ന് തവണ പൊന്നമ്പലമേട്ടിൽ മകരജ്യോതി ജ്വലിച്ചപ്പോൾ സന്നിധാനം ശരണം വിളികളാൽ മുഖരിതമായി. അയ്യപ്പഭക്തർക്ക് ദർശന പുണ്യമേകി മകരജ്യോതി തെളിയുമ്പോൾ സന്നിധാനത്തിൽ അലയടിച്ചത് ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ഒരൊറ്റ മന്ത്രം മാത്രം. ശബരിമല സന്നിധാനത്തും മറ്റ് പ്രദേശങ്ങളിലുമായി ഒന്നരലക്ഷത്തിലേറെ അയ്യപ്പഭക്തരാണ് മകരജ്യോതി ദർശിച്ചത്.

ദീപാരാധനയ്ക്ക് ശേഷം ആറരയോടെയാണ് നടതുറന്നത്. തുടർന്ന് ആയിരങ്ങൾ കാത്തിരിക്കുന്നതിനിടെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ‌വൈകിട്ട് ആറരയോടെ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്ത് എത്തി. ദേവസ്വം പ്രതിനിധികളും അയ്യപ്പ സേവാസംഘം പ്രവർത്തകരും ചേർന്ന് ഘോഷയാത്ര സ്വീകരിച്ചു. പതിനെട്ടാം പടി കയറി സോപാനത്തിൽ എത്തിയതോടെ തന്ത്രിയും മേൽശാന്തിയും സംയുകതമായി തിരുവാഭരണം ഏറ്റുവാങ്ങി. അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി.

പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയെ ശരംകുത്തിയിൽ ദേവസ്വം അധികൃതർ സ്വീകരിച്ചു. അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണം ദേവസ്വം അധികൃതർ ഏറ്റുവാങ്ങിയശേഷം ഘോഷയാത്ര സന്നിധാനത്തേക്ക് നീങ്ങി. പതിനെട്ടാം പടി കയറി സോപാനത്തിലെത്തിയപ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്നാണ് തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയത്. അയ്യപ്പഭക്തരുടെ വലിയ തിരക്കാണ് എങ്ങും ദൃശ്യമായത്. വ്യൂ പോയിന്റുകളാണ് ദർശനത്തിനായി സജ്ജമാക്കിയിരുന്നത്. എട്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ 1400-പേരെയാണ് സുരക്ഷയ്ക്കായി പത്തനംതിട്ട ജില്ലയുടെ വിവിധഭാഗങ്ങളിൽ വിന്യസിച്ചത്. ഡ്രോൺ നിരീക്ഷണം ഉൾപ്പെടെ നടത്തിയാണ് പോലീസ് സുരക്ഷ ഉറപ്പാക്കുന്നത്.

6:45 ഓടെ ശ്രീകോവിൽ നട തുറന്നു. ശ്രീകോവിൽ തുറന്ന് അയ്യനെ ദർശിച്ചതിനു ശേഷം മകരജ്യോതി തെളിയുന്നതിനായി ഭക്തർ കാത്തിരുന്നു. മകരജ്യോതി ദർശിക്കാനായി എത്തിയ അയ്യപ്പ ഭക്തർക്ക് വൻ സുക്ഷയാണ് ഒരുക്കിയിരുന്നത്. തുടർന്ന് 6.50- ഓടെ സന്നിധാനത്തെ ശരണം വിളികളാൽ മുഖരിതമാവുമ്പോൾ മകരജ്യോതി തെളിയുകയായിരുന്നു. മകരജ്യോതി ദർശിക്കാനായി 10 വ്യൂ പോയിന്റുകളായിരുന്നു ഒരുക്കിയിട്ടുണ്ടായിരുന്നത്. ഒന്നര ലക്ഷത്തിലധികം ഭക്തജനങ്ങൾ മകരജ്യോതി ദർശിക്കാനായി സന്നിധാനത്തെത്തിയെന്നാണ് വിലയിരുത്തുന്നത്. ഇതിനുപുറമെ മറ്റിടങ്ങളിലും പതിനായിരകണക്കിനു പേരാണ് മകരജ്യോതി ദർശിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...