Connect with us

Hi, what are you looking for?

Crime,

വിമർശനം ഉന്നയിച്ചവരെ കൊണ്ട് കൈയടിപ്പിച്ച് സമൂഹ മാധ്യമങ്ങളിൽ താര രാജാവായി തൊപ്പി

നിരവധി കേസുകൾക്കിടയിലും സമൂഹ മാധ്യമങ്ങളിൽ താര രാജാവാകാനൊരുങ്ങി തൊപ്പി എന്ന വിളിപ്പേരുകാരൻ നിഹാദ്. നിരവധി കേസുകളാണ് ഈ അടുത്തിടെ തൊപ്പിക്കെതിരെ ചുമത്തപ്പെട്ടത്. ഗതാഗതം തടസപ്പെടുത്തുക, പൊതുജനമദ്ധ്യത്തിൽ അശ്ലീല പരാമർശം നടത്തുക, അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ ദൃശ്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങി നിരവധി കേസുകൾ കുറച്ചു കാലത്തിനുള്ളിൽ തൊപ്പിക്കെതിരെ ഉണ്ടായി.

തൊപ്പിക്കെതിരെയുള്ള ആരോപണങ്ങളിൽ പോലീസ് കേസും എടുത്തിട്ടുണ്ട്. പല കേസുകളിലും തുപ്പി നിയമനടപടികൾ നേരിടുകയാണ്. ആരാധകരേക്കാൾ കൂടുതൽ വിമർശകകരാണ് സത്യത്തിൽ തൊപ്പിക്കെതിരെ ഉള്ളത്. അതേസമയം വിമർശനം ഉന്നയിച്ചവർ കൊണ്ടൊക്കെ കൈയടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ തൊപ്പി.

തൊപ്പിയുടെ ഒരു ജീവകാരുണ്യ പ്രവർത്തനം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി വൈറലായിരിക്കുകയാണ്. ക്രിസ്മസ് വേഷത്തിൽ തൊപ്പി എത്തി കുറച്ചുനാൾ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു. ഈ വീഡിയോയിൽ ധനസഹായം അഭ്യർത്ഥിച്ച് `ഫാൽക്കൺ വൈറ്റി´ എന്ന യൂട്യൂബ് മെസ്സേജ് അയക്കുകയാണ് ഉണ്ടായത്. എണിച്ചു നടക്കാൻ കഴിയാത്ത തനിക്കൊരു വീൽചെയർ വേണമെന്ന് എന്നാൽ ഇപ്പോൾ തനിക്ക് അതിന് കഴിയില്ലെന്നും ഫൽക്കൺ വൈറ്റി മെസ്സേജിൽ വ്യക്തമാക്കിയിരുന്നു. 28,000 രൂപ വീൽചെയറിൽ ചെലവുണ്ടെന്നും തുക കണ്ടെത്താൻ സാധിക്കില്ലെന്നുമാണ് യുട്യൂബർ വിഷമം പറയുന്നത്. സഹായിക്കാൻ മനസ്സുണ്ടെങ്കിൽ സഹായിക്കണമെന്ന് യൂട്യൂബ് തൊപ്പിയോട് വോയിസ് മെസ്സേജിലൂടെ ആവശ്യപ്പെട്ടിരുന്നു.

തൊപ്പി ഇതിനു മറുപടിയും നൽകി. 28,000 അല്ല ഒരു ലക്ഷം രൂപ ആയാലും ഉള്ളതിൽ ഏറ്റവും ബെസ്റ്റ് വീൽ ചെയർ ഫാൽക്കൺ വൈറ്റിക്ക് നൽകുമെന്നായിരുന്നു തുപ്പി നൽകിയ വാഗ്ദാനം. ദിവസങ്ങൾക്കകം വാഗ്ദാനം പാലിച്ച് തൊപ്പി ഫാൽക്കൺ വൈറ്റിയെ കാണാനെത്തി. ഫാൽക്കൺ വൈറ്റി ആവശ്യപ്പെട്ട വീൽചെയറും കൊണ്ടുവന്നിരുന്നു. യൂട്യൂബറുടെ വീട്ടിലിരുന്ന് വീൽചെയർ ഫിറ്റ് ചെയ്ത് തൊപ്പി ഓടിച്ചു നോക്കിയ ശേഷം എല്ലാവരോടും സംസാരിച്ച് ഫാൽക്കൺ വൈറ്റിയുടെ വീട്ടുകാർക്ക് നൽകി സന്തോഷപൂർവ്വം മടങ്ങുന്ന തൊപ്പിയെയാണ് വീഡിയോയിൽ കാണാനാവുന്നത്. വീഡിയോയ്ക്ക് താഴെ അഭിനന്ദനങ്ങൾ പ്രവാഹങ്ങൾ നിറയുകയായിരുന്നു പിന്നെ.

മലപ്പുറം ഒതുക്കുങ്ങലിലെ തുണിക്കട ഉദ്ഘാടനം ചെയ്യാൻ തൊപ്പിയെത്തിയപ്പോഴാണ് ഗതാഗത തടസം ഉണ്ടാക്കിയെന്ന കേസ് തൊപ്പിയുടെ മേൽ വീഴുന്നത്. കഴിഞ്ഞ നവംബർ മാസത്തിൽ കട ഉദ്ഘാടനത്തിന് എത്തിയ തൊപ്പിയെ കാണാൻ ജനങ്ങൾ തടിച്ചുകൂടുകയായിരുന്നു. തുടർന്ന് വൻ വാഹന തടസം ഉണ്ടായി. തുടർന്ന് തൊപ്പിയെ ഉദ്ഘാടനത്തിന് വിളിച്ച കട ഉടമകൾക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. അനിയന്ത്രിതമായി ജനക്കൂട്ടം കൂടാൻ കാരണമായതും ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...