Connect with us

Hi, what are you looking for?

Crime,

സവാദിന്റെ ഭാര്യ പിതാവും ഭീകരൻ, ഭീകരരുടെ കുടുംബം? PFI ക്ക് സ്ലീപ്പർ സെല്ലുകൾ സജീവം

അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യപത്രി സവാദുമായി ബന്ധപ്പെട്ട അന്വേഷണം ഭാര്യാ പിതാവിലേക്കും. പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്നും ബന്ധുക്കൾ ഇതിനെ എതിർത്തിരുന്നുവെന്നും സവാദിന്റെ ഭാര്യ ഖദീജ അന്വേഷണ സംഘത്തിനോട് വ്യക്തമാക്കി. ഇതോടെയാണ് പിതാവിനെതിരെ അന്വേഷണം വരുന്നത്.

സവാദിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണ്ടെന്ന് പിതാവ് അബ്ദുൾ റഹ്‌മാൻ പറഞ്ഞിരുന്നതായും യുവതി മൊഴിനൽകി. സവാദിനെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ അബ്ദുൾ റഹ്‌മാന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പിഎഫ്‌ഐ നേതാക്കളാണ് സവാദിന് വിവാഹം ചെയ്യാനുള്ള സഹായങ്ങൾ ചെയ്ത് നൽകിയത്. അനാഥനാണെന്ന് പറഞ്ഞാണ് എസ്ഡിപിഐ പ്രവർത്തക നായ ഭാര്യാപിതാവിനടുത്തേക്ക് വിവാഹാഭ്യർത്ഥനയുമായി ഇയാൾ എത്തിയതെന്നാണ് സൂചന. എന്നാൽ ഇത് എൻഐഎ വിശ്വസിക്കുന്നില്ല. വിവാഹത്തിന് മുമ്പ് പെൺകുട്ടിയുടെ അച്ഛന് എല്ലാം അറിയാമായിരുന്നുവെന്നും വിലയിരുത്തലുണ്ട്. എന്നാൽ ഇക്കാര്യം വിശദ അന്വേഷണത്തിലൂടെ മാത്രമേ ഉറപ്പിക്കൂ.

കാസർകോട് നിന്ന് 2016ൽ വിവാഹ ശേഷമാണ് സവാദ് വളപട്ടണത്തെത്തിയത്. പിഎഫ്‌ഐ ഭീകരരുടെ സഹായത്തോടെ ഒരു പഴക്കടയിലാണ് ഇയാൾ ആദ്യം ജോലി ചെയ്തത്. പിന്നീട് ഒരു വർഷത്തിന് ശേഷമാണ് മരപ്പണി പഠിക്കാൻ പോയത്. തുടർന്ന് ഇരിട്ടി വിളക്കോട്ടിലേക്ക് താമസം മാറി. സവാദ് ഒളിവിൽ കഴിയവെ നിരവധിയാളുകളുമായി രഹസ്യബന്ധം പുലർത്തിയിരുന്നുവെന്ന വിവരം പുറത്തുവന്നു.


നിരോധിതസംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മട്ടന്നൂർ മേഖലയിലെ പ്രവർത്തകരും പ്രാദേശിക നേതാക്കളും തൊട്ടു സംസ്ഥാനനേതാക്കളുമായും വിദേശത്തു നിന്നും ഫണ്ടു നൽകിയ സഹായിക്കുന്നവരുമായ നിരവധിയാളുകളുമായാണ് ഇയാൾ ഫോണിൽ രഹസ്യമായി ബന്ധപ്പെട്ടിരുന്നത്.

ഭാര്യയുടെ ജില്ലയായ കാസർകോട്ട് ലക്ഷക്കണക്കിന് രൂപ സ്വന്തമായി വീടിന് ഇയാൾ അഡ്വാൻസ് കൊടുത്തതായും ഇതു പി. എഫ്. ഐയിലെ സ്‌പോൺർസർ നൽകിയതുമാണെന്നാണ് വിവരം. എന്നാൽ നേരിട്ടു ഫോൺ ഉപയോഗിക്കാതിരിക്കാൻ ഒളിവിൽ കഴിഞ്ഞ വേളയിൽ സവാദ് ഏറെ ശ്രദ്ധിച്ചിരുന്നു. ഒരുകാരണവശാലും തന്നെ കുറിച്ചുള്ളവിവരങ്ങൾ പുറത്തുവരാതിരിക്കാനുള്ള മുന്നറിയിപ്പായി രുന്നു അത്. മട്ടന്നൂർ ബേരയിൽ തന്റെ കൂടെ ജോലി ചെയ്തിരുന്ന ബീഹാറി സ്വദേശികളായ കാർപെന്ററി പണിക്കാരുടെ ഫോണാണ് ഇയാൾ പല അവസരങ്ങളിലും ഉപയോഗിച്ചിരുന്നു.

ഈക്കാര്യം തൊഴിലാളികൾ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. വളരെ ശാന്തശീലനും മാന്യമായി പെരുമാറുന്ന സവാദ് മിതഭാഷിയായിരു ന്നുവെന്നും തൊഴിൽ പരമായ കാര്യങ്ങൾ മാത്രമേ സംസാരിച്ചിരുന്നു ള്ളുവെന്നാണ് ഇവർ പിന്നീട് സവാദ് അറസ്റ്റിലായതിനു ശേഷം പ്രതികരിച്ചത്. കുടുംബവുമായി ബന്ധപ്പെട്ട ചടങ്ങിൽ പങ്കെടുക്കാൻ കാസർകോട്ടു ഭാര്യയുടെ നാട്ടിൽ പോയപ്പോൾ ഭാര്യയുടെതുൾ പ്പെടെയുള്ളവരുടെ മൊബൈൽ ഫോൺ മാറ്റിവയ്ക്കാനും സവാദ് ശ്രദ്ധിച്ചു.

ഫോൺ ഒഴിവാക്കുന്നത് എന്തിനെന്ന അടുത്ത ബന്ധുവിന്റെ ചോദ്യത്തിന് നാട്ടിൽ ഒരു കേസുണ്ടെന്നായിരുന്നു മറുപടി. സംവാദിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അടുത്ത കാലത്ത് കാസർകോട് ജില്ലയിൽ ഒരുവീടും സ്ഥലവും സ്വന്തം വാങ്ങുന്നതിനായി സവാദ് അഡ്വാൻസ് നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു കൂടുതൽ പണം ആവശ്യപ്പെട്ടു ഇയാൾ കൂടെ താമസിച്ചിരുന്ന ബിഹാർ സ്വദേശികളുടെ ഫോൺ ഉപയോഗിച്ചു പലരെയും വിളിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് വിളിച്ചത്. എന്നാൽ പി. എഫ്. ഐ നിരോധനമുള്ളതിനാൽ സ്വന്തമായി വീടുവാങ്ങുകയെന്ന ഇയാളുടെ നീക്കം പിന്നീട് മുൻപോട്ടുപോയില്ല.

പി. എഫ്. ഐ നിരോധിക്കപ്പെടുകയും നേതാക്കളെല്ലാം അറസ്റ്റിലാവുകയും ചെയ്ത സാഹചര്യത്തിൽ ദേശീയ അന്വേഷണ ഏജൻസി കേരളത്തിൽ വട്ടമിട്ടു പറക്കുമ്പോൾ താനും പിടിയിലാകുമെന്ന് സവാദ് ഭയപ്പെട്ടിരുന്നു. അന്ന് സ്ലീപ്പർ സെല്ലുകളായി പ്രവർത്തിക്കുന്ന മട്ടന്നൂർ മേഖലയിലെ പി. എഫ്. ഐ പ്രവർത്തകരാണ് ഇയാളെ ആശാരി പണിക്കാരനെന്ന വ്യാജേനെ സംരക്ഷിച്ചത്. കണ്ണൂർ ജില്ലയുടെ പലഭാഗങ്ങളിലാണ് ഇയാളെ അന്നു കടത്തിയതെന്നാണ് വിവരം. കണ്ണൂരിലെ കടലോര ബീച്ചുകളിൽ പി. എഫ്. ഐയ്ക്കു രഹസ്യകേന്ദ്രങ്ങളുണ്ട്.

മുഴപ്പിലങ്ങാട്, എടക്കാട്, ധർമടം, തലശേരി തുടങ്ങി കണ്ണൂർ ആയിക്കരവരെയുള്ള സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ പി. എഫ്. ഐ പ്രവർത്തകർ രഹസ്യയോഗം ചേരുകയുംആയുധപരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്. ഇത്തരം ക്യാംപുകളിൽ പരിശീലകന്റെ റോളിൽ സവാദ് എത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സവാദിനെ ഒളിവുജീവിതം നയിക്കാൻ സഹായിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകരും നേതാക്കളും വരും നാളുകളിൽ കുടുങ്ങാൻ സാധ്യതയേറിയിട്ടുണ്ട്. ഇവർ സവാദുമായി ബന്ധപ്പെട്ടതിന്റെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപ് തിങ്കളാഴ്‌ച്ച ഉച്ചയോടെ സവാദിന്റെ വീട്ടിൽ രണ്ടു പേർ ഓട്ടോറിക്ഷയിൽ വന്നിരുന്നതായി അയൽവാസികൾ അന്വേഷണഏജൻസിക്ക് മൊഴി നൽകിയിരുന്നു. ഇവർ ആരാണെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സവാദ് വീടുമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിനായി എത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കളാണ് ഇവരെന്നാണ് സൂചന. സവാദിന്റെ ജ്യേഷ്ഠന്റെ മക്കളാണ് തങ്ങളെന്നുംതൊട്ടടുത്ത് വിൽപനയ്ക്കായിവെച്ച സ്ഥലം നോക്കുവാനെത്തിയതെന്നായിരുന്നു ഇവർ അയൽവാസിയായ ശ്രീധരനോട് പറഞ്ഞിരുന്നത്. ഈക്കാര്യം ഇയാൾ പൊലിസിൽ അറിയിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...