കോഴിക്കോട് . നാലരവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 96 വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കോടതി. കൊമ്മേരി പാറപ്പുറത്ത് മീത്തല്‍ കെ. സന്തോഷി നാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി രാജീവ് ജയരാജ് ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കില്‍ നാലുവര്‍ഷവും ആറുമാസവുംകൂടി തടവ് അനുഭവിക്കണം. പിഴതുകയായ 4,00,000 രൂപ പെണ്‍കുട്ടിക്ക് നല്‍കണമെന്നും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.