Connect with us

Hi, what are you looking for?

Exclusive

ഈ നാരീശക്തി പ്രകടനത്തിൽ മലയാളികൾക്കും അഭിമാനിക്കാം പുതു ചരിത്രം കുറിയ്ക്കാനായി റിപ്പബ്ലിക്ക് പരേഡ്

റിപ്പബ്ലിക്ദിന പരേഡിന്റെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ഡൽഹി പൊലീസ് സംഘത്തിൽ വനിതകൾ മാത്രം അണിനിരക്കും. 147 അംഗ സംഘത്തെ നയിക്കുന്നത് മലയാളി ഐപിഎസ് ഓഫിസർ ശ്വേത കെ.സുഗതനാണു. കഴിഞ്ഞ റിപ്പബ്ലിക്ദിന പരേഡിലും ഡൽഹി പൊലീസ് സംഘത്തെ നയിച്ചത് തൃശൂർ ചാലക്കുടി സ്വദേശിയായ ശ്വേതയാണ്. കഴിഞ്ഞ വർഷം പരേഡ് നയിച്ച അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം തവണയും ഈ നിയോഗമെത്തിയത്. ഡൽഹി നോർത്ത് അഡീഷനൽ ഡിസിപിയാണു ശ്വേത. ശ്വേത നയിക്കുന്ന പരേഡിൽ അഭിമാനം കൊണ്ട് തന്റെ മാതാപിതാക്കളും ഗാലറിയിൽ ഉണ്ടാകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളരാണ് പരേഡിൽ പങ്കെടുക്കുന്ന വനിത കോൺസ്റ്റബിൾമാരിൽ 80 ശതമാനവും . പരേഡ് നയിക്കുന്ന ശ്വേതയൊഴികെ മറ്റെല്ലാ വനിത കോൺസ്റ്റബിൾമാരും ആദ്യമായി റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുന്നവരാണെന്നു സ്പെഷൽ പൊലീസ് കമ്മിഷണർ (ആംഡ് പൊലീസ്) റോബിൻ ഹിബു പറഞ്ഞു. ഇത്തവണ ഡൽഹി പൊലീസിന്റെ ഗാനം ആലപിച്ച് കർത്തവ്യ പഥിലൂടെ നീങ്ങുക വനിത കോൺസ്റ്റബിൾ റുയാംഗുന്വോ കെൻസെ നയിക്കുന്ന വനിതാ ഉദ്യോഗസ്ഥരുടെ പൈപ്പ് ബാൻഡ് സംഘമാണ്. വനിതകളുടെ മാത്രം പൈപ്പ് ബാൻഡ് ആയിരുന്നു കഴിഞ്ഞ വർഷവും പങ്കെടുത്തിരുന്നത്. വിവിധ മേഖലകളിലെ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഭാഗമായി കർത്തവ്യ പാതയിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ മാർച്ച് പാസ്റ്റുകളിലും ടാബ്ലോകളിലും മറ്റു പ്രകടനങ്ങളിലും സ്ത്രീകളെ മാത്രം പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിൽ ചില ആശയ കുഴപ്പം സൃഷ്ടിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി വേണ്ടത്ര സ്ത്രീകൾ സേനയിൽ ഇല്ല എന്നാണു പറയുന്നത്. എന്ത് തന്നെ ആയാലും ശ്വേതാ നയിക്കുന്ന പരേഡ് കേരള ജനതകൾക് ഒരു അഭിമാന മുഹൂർത്തമാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...