Connect with us

Hi, what are you looking for?

Crime,

കരുവന്നൂരിന് പിറകെ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും വായ്പ തട്ടിപ്പ്, ഭൂമിയുടെ ഉടമയെ പോലും കബളിപ്പിച്ചു

കൊച്ചി . കരുവന്നൂരിന് പിറകെ തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ഭരണ സമിതിയുടെ അറിവോടെ തട്ടിപ്പു നടന്നു. തൃശ്ശൂരിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.

എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം തുടങ്ങി. വ്യാജ ആധാരം ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെ മൂന്നര കോടിരൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡി ഇസിഐആറിൽ പറഞ്ഞിട്ടുള്ളത്. ക്രമക്കേടിന്‍റെ രേഖകൾ പുറത്ത് വന്നിട്ടുണ്ട്. തട്ടിപ്പിന്‍റെ വ്യാപ്തി വളരെ വലുതെന്നാണ് ഇഡി പറഞ്ഞിരിക്കുന്നത്. കേസില്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ഇഡി ഉടന്‍ ചോദ്യം ചെയ്യും.

മുൻ ബാങ്ക് പ്രസിഡന്‍റും കോൺഗ്രസ് പ്രാദേശിക നേതാവുമായ ജോണി കാച്ചപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വിവിധ തലത്തിലുള്ള ക്രമക്കേടുകളുണ്ടായിരിക്കുന്നത്. സഹകാരിയായ അൻവർ നൽകിയ പരാതിയിൽ സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കരുവന്നൂർ മാതൃകയിലുള്ള ക്രമക്കേടുകളുടെ വിവരം നേരത്തെ പുറത്ത് വന്നിരുന്നു.

കൊറ്റനല്ലൂർ വില്ലേജിലെ 116/2 സർവേ നമ്പറിലുള്ള ഭൂമി ഈടായി കാണിച്ച് ബാങ്കിൽ നിന്ന് 7 പേരുടെ പേരിൽ 1 കോടി 70 ലക്ഷം രൂപ 2017ൽ ലോൺ അനുവദിച്ചിരിക്കുന്നു. എന്നാൽ, വായ്പയ്ക്ക് ഈടായി വെച്ചത് റജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ്. ഭൂ ഉടമ അറിയാതെ ഭൂമി ഈടായി നൽകാൻ ബാങ്ക് ഭരണസമിതി അംഗവും വേളൂക്കര പഞ്ചായത്ത് അംഗവുമായ യൂസഫ് കൊടകര പറമ്പിലാണ് വസ്തുവിനു നോട്ട റിപ്പോർട്ട് നൽകിയത്. ഈ റിപ്പോ‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ് കോടികൾ വായപ് അനുവദിക്കുന്നത്.

ഭൂമിയുടെ ഉടമ റജി കൊടകര ഭൂമി താൻ അറിയാതെ മറ്റ് ചിലർ പണയപ്പെടുത്തിയെന്ന് അറിഞ്ഞതോടെ മജിസ്ട്രേറ്റ് കോടതിയിൽ ബാങ്ക് ഭരണസമിതിയ്ക്തിരെ പരാതി നൽകി. സമാനമായ നിരവധി വായ്പ ക്രമക്കേടുകൾ ബാങ്കിൽ നടന്നെന്നാണ് ഇഡി ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 2024 ലെ ആദ്യ കേസായാണ് തുമ്പൂർ സഹകരണ ബാങ്ക് ക്രമക്കേടിൽ ഇസിഐആർ. 7 പേരെ പ്രതിയാക്കി ആളൂർ പൊലീസ് എടുത്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി ഉണ്ടായിരിക്കുന്നത്. കേസിൽ മുൻ ഭരണസമിതി അംഗങ്ങളടക്കമുള്ളവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്. അഡ്മിന്സ്ട്രേറ്റീവ് ഭരണത്തിലാണ് തുമ്പൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തനം നിലവിൽ നടക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...