Connect with us

Hi, what are you looking for?

Kerala

എന്നോട് വെളച്ചിലൊന്നും വേണ്ട, കൊടുക്കാൻ പറഞ്ഞാൽ കൊടുത്തോണം, ബാലഗോപാലിനെ പൊരിച്ച് ഗണേശൻ

ഗതാഗത മന്ത്രി മാറിയത് കെൽട്രോണിന്. തുണയായി. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള എ.ഐ. ക്യാമറകളുടെ നടത്തിപ്പിന് കെൽട്രോണിനുള്ള കുടിശ്ശികയിൽ ആദ്യ ഗഡു സർക്കാർ നൽകി. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറിന്റെ ഇടപെടലാണ് ഇതിന് കാരണം. ഇതോടെ എഐ ക്യാമറകളുടെ പ്രവർത്തനം വീണ്ടും സജീവമാകും. പണം കിട്ടാത്തതു കൊണ്ട് ജീവനക്കാരെ കൺട്രോൾ റൂമിൽ നിന്നും മാറ്റിയിരുന്നു. ഇതോടെ എഐ ക്യാമറ തന്നെ വെറുതെയാകുന്ന സ്ഥിതി ഉണ്ടായി.

മൂന്നു മാസത്തേക്ക് 11.79 കോടി രൂപയാണ് കെൽട്രോണിനു നൽകേണ്ടത്. രണ്ട് ഗഡു കുടിശ്ശികയുണ്ട്. ധനവകുപ്പുമായി കൂടിയാലോചിച്ച് പ്രശ്‌നത്തിനു പരിഹാരം കാണുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ അറിയിച്ചിരുന്നു. തുടർന്നു നടന്ന ചർച്ചയിലാണ് കുടിശ്ശിക നൽകാൻ തീരുമാനമായത്. ഗണേശിന്റെ ആവശ്യം അംഗീകരിച്ച് അതിവേഗം നൽകുകയും ചെയ്തു. ഖജനാവിലേക്ക് പണം എത്തുന്ന വഴി അടയുന്നതിനെ ഗണേശ് ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

കുടിശ്ശിക വർധിച്ചതോടെ എ.ഐ. ക്യാമറ കൺട്രോൾ റൂമുകളിലെ താത്കാലിക ജീവനക്കാരെ കെൽട്രോൺ കുറച്ചിരുന്നു. പിഴ നോട്ടീസ് അയയ്ക്കുന്നതിനു നിയോഗിച്ചിരുന്ന 140 പേരിൽ 50 പേരെയാണ് കഴിഞ്ഞയാഴ്ച കെൽട്രോൺ പിൻവലിച്ചത്. കുടുംബശ്രീയിൽനിന്ന് ദിവസവേതനത്തിനാണ് ഇവരെ നിയോഗിച്ചിരുന്നത്. ഇത് വലിയ വിവാദമായി. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി ഇടപെട്ടത്.

എ.ഐ. ക്യാമറകൾ വഴി പിഴയായി 35 കോടി ഖജനാവിലെത്തിയിരുന്നു. സെപ്റ്റംബർ മുതൽ നവംബർ അവസാനം വരെയുള്ള 120 കോടിയുടെ ചെലാൻ കൺട്രോൾ റൂമിൽ സജ്ജമാണ്. എന്നാൽ, തപാൽ ചെലവ് മുൻകൂർ അടയ്ക്കണമെന്നതിനാൽ അയച്ചിട്ടില്ല. ക്യാമറകൾ സ്ഥാപിച്ചത് കെൽട്രോൺ ഉപകരാറുകൾ നൽകിയ കമ്പനികളാണ്. പ്രവർത്തനം വിലയിരുത്തി മോട്ടോർവാഹന വകുപ്പ് തുക കൈമാറണം.

പിഴത്തുക നേരിട്ട് ട്രഷറിയിലേക്കാണ് പോകുന്നത്. മോട്ടോർവാഹന വകുപ്പ് നൽകുന്ന റിപ്പോർട്ട് പ്രകാരമാണ് ധനവകുപ്പ് തുക അനുവദിക്കേണ്ടത്. ട്രഷറിയിലെ സാമ്പത്തികപ്രതിസന്ധി കാരണമാണ് തുക അനുവദിക്കാൻ വൈകിയത്. ഇതിനെ ഗതാഗത മന്ത്രിയായ കെബി ഗണേശ് കുമാർ ചോദ്യം ചെയ്തു. തുടർന്നാണ് പണം അനുവദിച്ചത്. ഇന്നലെയാണ് ഗതാഗതമന്ത്രിയായി ഗണേശ് ചുമതലയേറ്റത്.

എ ഐ ക്യാമറകളിൽ ട്രാഫിക് നിയമലംഘനങ്ങൾ റെക്കോർഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും കൺട്രോൾ റൂമിലുള്ളത് മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർ മാത്രമാണ്. നിയമലംഘനങ്ങൾ വേർതിരിച്ച് നോട്ടീസ് അയയ്ക്കുന്നതിനാണ് കരാർ ജീവനക്കാരെ ചുമതലപ്പെടുത്തിയത്. ഇവർക്ക് കെൽട്രോൺ പ്രത്യേക പരിശീലനവും നൽകിയിരുന്നു. ഓരോ ജില്ലയിലും മൂന്ന് മുതൽ അഞ്ച് വരെ ജീവനക്കാരാണ് ഉണ്ടായിരുന്നത്.

ക്യാമറകൾ സ്ഥാപിച്ചതും അത് പരിപാലിക്കാൻ സർക്കാർ ഏൽപ്പിച്ചതും കെൽട്രോണിനെയാണ്.കരാർ തുക നൽകിയില്ലെന്ന് അറിയിച്ച് കെൽട്രോൺ സർക്കാരിന് കത്ത് നൽകിയിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് ജീവനക്കാരെ പിൻവലിച്ചത്.
അതേസമയം, നഷ്ടത്തിലോടുന്ന കെഎസ്ആർടിസി സർവീസുകൾ നിർത്തലാക്കും. മറ്റ് യാത്ര സംവിധാനങ്ങൾ ഇല്ലാത്ത എസ്റ്റേറ്റുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിലെ സർവീസുകൾ നിലനിർത്താൻ തന്നെയാണ് ഗണേശന്റെ തീരുമാനം. അവിടേക്കുള്ള ബസുകൾ നിർത്തലാക്കിയത്‌ അവിടങ്ങളിലുള്ള സാധാരണക്കാരുടെ കാര്യം വെള്ളത്തിലാകുമെന്ന് ഗണേശന് നന്നായി അറിയാം.

ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പരിഭവിക്കരുത്. ഒരു വണ്ടിയും ഇല്ലാത്ത സ്ഥലങ്ങളിൽ വണ്ടികൾ എത്തിക്കുക എന്നതിനാണ് പ്രധാന പരിഗണന. കേരളത്തിലെ പൊതുട്രാൻസ്‌പോർട്ട് സിസ്റ്റത്തിന് ഇന്ത്യയിൽ ഇല്ലാത്ത പരിഷ്‌കാരം തയാറാക്കിക്കൊണ്ടിരിക്കു കയാണെന്നും ഗണേശ് കുമാർ പറഞ്ഞു. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ കാണും. അദ്ദേഹം അനുമതി നൽകിയാൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായുള്ള ഒരു പബ്ലിക് ട്രാൻസ്‌പോർട്ട് സംവിധാനം നടപ്പിലാക്കുമെന്നും ഗണേശൻ പറഞ്ഞിരുന്നു.

https://www.youtube.com/watch?v=qitDH-csIVA

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...