Connect with us

Hi, what are you looking for?

Exclusive

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന വിവാദ പ്രസ്താവന നടത്തി പിണറായി

‘ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ പലർക്കും ജീവൻ നഷ്ടപ്പെട്ടെന്ന’ വിവാദ പ്രസ്താവന നടത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര മണ്ഡലത്തിലെ നവകേരള സദസില്‍ സംസാരിക്കവേ ക്രൈസ്തവ സഭാ നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയെ വിമര്‍ശിക്കുമ്പോഴായിരുന്നു ഈ വിവാദ പരാമർശം. ഇന്ത്യൻ ഭരണ ഘടനയിൽ വിശ്വാസം അർപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത ഒരു മുഖ്യമന്ത്രി പറയാൻ പാടില്ലാത്ത വാക്കുകളാണിത്. സി പി എമ്മിന് പിടി വിടുന്ന തൃക്കാക്കരയിൽ പോയാണ് പിണറായി ഈ വിവാദ പ്രസ്താവന നടത്തിയിരിക്കുന്ന തെന്നാണ് ശ്രദ്ധേയം.

പച്ച നുണ വിളിച്ചു പറയുകയായിരുന്നു തൃക്കാക്കരയിൽ പിണറായി ചെയ്തത്. ‘സൗഹൃദം നടിക്കുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ പേരിൽ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ചെറുവിരലനക്കാ ത്തവരാണെന്നാണ് പിണറായി ആരോപിച്ചത്. മണിപ്പൂരിലെ ക്രൈസ്തവ വിശ്വാസികൾ ജീവിക്കണ്ട എന്ന് സംഘപരിവാർ തീരുമാനിച്ച അവസ്ഥയാണുള്ളത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്തിന്‍റെ പേരിൽ ജീവൻ നഷ്ടപ്പെട്ടു പലർക്കും. മതനിരപേക്ഷ ചിന്താഗതിക്കാർ ആക്രമണത്തെ അപലപിച്ചു.

ചില ഉന്നത സ്ഥാനീയർ ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു. (ക്രിസ്ത്യൻ മത മേലധ്യക്ഷൻമാരെയാണ് പിണറായി ഇത്തരത്തിൽ കുറ്റപ്പെടുത്തിയത്.) നാല് വോട്ടിനായി കളിക്കുന്നു. അക്രമികളെ നിലക്ക് നിർത്താൻ ഒരു ചെറു വിരൽ അനക്കാത്ത ചില ഉന്നതനൊ ക്കെ 4നാലുവോട്ട് കിട്ടാൻ പറയുന്നത് കേട്ടാൽ എല്ലാവർക്കും മനസിലാവും. മണിപ്പൂരിൽ വംശഹത്യക്ക് സമാനമായ സംഭവമാണ് നടന്നതെന്ന പച്ച നുണയും പിണറായി തൃക്കാക്കരയിൽ സഖാക്കളേ പറ്റിക്കാനും കമ്മി വാലാട്ടികളിൽ നിന്നും കൈയ്യടി കിട്ടാനുമായി വിളിച്ചു പറഞ്ഞു.

വികസന പദ്ധതികളിൽ കേന്ദ്രവും സംസ്ഥാനവും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് പിണറായി പിറവം മണ്ഡലത്തിലെ നവകേരള സദസില്‍ പറയുകയുണ്ടായി. ‘ഇവിടെ അതിന് വിരുദ്ധമായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. ബി.ജെ.പിയുടെ മനസിനൊപ്പമായിട്ടാണ് പിണറായി പറയുന്നത്. ( ഇന്ത്യ മഹാ രാജ്യത്തെ ഈ കൊച്ചു കേരളം ഭരിക്കുന്ന പിണറായി സി പി എമ്മിന്റെ മനസിനൊപ്പമല്ലേ എന്ന ചോദ്യമാണ് ഇവിടെ ബാക്കിയാവുന്നത് ) കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടർന്നാണ് എറണാകുളം ജില്ലയിൽ മാറ്റിവെച്ച നാലുമണ്ഡലങ്ങളിലെ നവകേരള സദസ് രണ്ടു ദിവസങ്ങളായി നടത്തുന്നത്.

നവകേരള സദസിനായി എത്തിയ മുഖ്യമന്ത്രിക്കുനേരെ എറണാകുള ത്ത് വിവിധയിടങ്ങളില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായി. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...