Connect with us

Hi, what are you looking for?

Crime,

കടയ്ക്കുള്ളിൽ വ്യാപാരി മരിച്ച നിലയിൽ.. വായില്‍ തുണി തിരുകി കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയിരുന്നു

പത്തനംതിട്ടയിലെ മൈലപ്രയില്‍ കടയ്ക്കുള്ളില്‍ വ്യാപാരിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. മൈലപ്ര പുതുവേലില്‍ വീട്ടില്‍ ജോര്‍ജ്ജ് ഉണ്ണുണ്ണി (73) ആണ് കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. വായില്‍ തുണി തിരുകി കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തുന്നത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കടയില്‍ സാധനം വാങ്ങാനെത്തിയവരാണ് മൃതദേഹം ആദ്യം കാണുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നാണ് പോലീസ് പറഞ്ഞിരിക്കുന്നത്. ഫോറന്‍സിക് വിദഗ്ധരുള്‍പ്പെടെ സ്ഥലത്തെത്തി കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ.

മൈലപ്ര പോസ്റ്റ് ഓഫീസിനോട് ചേര്‍ന്ന രണ്ട് മുറി കടയുടെ പിന്നില്‍ കൈകാലുകള്‍ പ്ലാസ്റ്റിക് കയര്‍ കൊണ്ട് കെട്ടി വായില്‍ തുണി തിരുകിയ നിലയിലായിരുന്നു ജോര്‍ജ്ജ് ഉണ്ണുണ്ണിയുടെ മൃതദേഹം ഉണ്ടായിരുന്നത്. കടയിലെ സിസിടിവി ക്യാമറകള്‍ തകര്‍ക്കപെട്ടി ട്ടുണ്ട്. സിസിടിവി ഹാര്‍ഡ് ഡിസ്‌കും കടയില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന സംശയമാണ് ഉള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...