Connect with us

Hi, what are you looking for?

Kerala

കണ്ണൂർ വിസി ഗോപിനാഥ് രവീന്ദ്രൻ്റെ കസേരക്കായി പുനപരിശോധന ഹർജി നൽകി പിണറായി സർക്കാർ

കണ്ണൂർ . കണ്ണൂർ വിസിയുടെ പുനർ നിയമനം സംബന്ധിച്ച കാര്യത്തിൽ സുപ്രീം കോടതിയിൽ പുനപരിശോധന ഹർജി നൽകി പിണറായി സർക്കാർ. വിസിയുടെ പുനർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പുനഃ പരിശോധിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെടുന്നത്. ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹർജി.

നിയമിക്കപ്പെട്ടയാളുടെ യോ​ഗ്യതയിൽ കോടതിക്ക് സംശയമില്ലാ യിരുന്നു എന്നും ഹർജിക്കാർ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് കോടതി വിധിയെന്നും പറയുന്ന പുനപരിശോധന ഹർജിയിൽ നിയമനരീതിയെക്കുറിച്ചും കോടതിക്ക് എതിർപ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും സർക്കാർ ആരോപ്പിച്ചിരിക്കുകയാണ്.

മികച്ച വിദഗ്ധനാണ് പുറത്ത് പോയ വിസിയെന്നു സർക്കാർ അവകാശപ്പെടുന്നുണ്ട്. ഗോപിനാഥ് രവീന്ദ്രൻ്റെ നേട്ടങ്ങൾ ഹർജിയിൽ എണ്ണിപ്പറഞ്ഞു കൊണ്ടാണ് സംസ്ഥാനം പുനപരിശോധന ഹർജി നൽകിയിട്ടുള്ളത്. വിധി സംസ്ഥാനത്തോട് മുൻവിധിയോടെയുള്ള വിധിയാണെന്നും കടുത്ത അനീതി സംസ്ഥാനത്തോട് ഇതുവഴി ഉണ്ടായി എന്നും സർക്കാരിന്റെ ഹർജിയിൽ പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...