Connect with us

Hi, what are you looking for?

India

മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം, 4.6 തീവ്രത

മണിപ്പൂരിലെ ഉഖ്രുലിൽ സമീപം ഭൂചലനം ഉണ്ടായി. 208 കിലോമീറ്റർ അകലെ മ്യാൻമറിനോട് ചേർന്നാണ് ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടാ യതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി ആണ് അറിയിച്ചിരിക്കുന്നത്. രാത്രി 10 മണിയോടെ 120 കിലോമീറ്റർ താഴ്ചയിൽ ഭൂചലനം ഉണ്ടായതെന്നും പറഞ്ഞിട്ടുണ്ട്.

മ്യാൻമറിൽ ഇതേ ദിവസം റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഭൂചലന മാണിത്. നേരത്തെ ഉച്ചയ്ക്ക് 1:47ന് അസമിലെ ദിബ്രുഗഢിൽ നിന്ന് 226 കിലോമീറ്റർ അകലെ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. സംഭവത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ത്യയുടെ ഭൂകമ്പ മേഖല ഭൂപടമനുസരിച്ച് ഉയർന്ന അപകടസാ ധ്യതയുള്ള ഭൂകമ്പ മേഖലയിലാണ് മണിപ്പൂർ ഉള്ളത്. ഏറ്റവും തീവ്രമായ ഭൂകമ്പങ്ങൾ ഉണ്ടാകുന്ന മേഖലയാണ് സോൺ 5, അതേസമയം ഏറ്റവും കുറഞ്ഞ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന മേഖലയെ സോൺ 2 ലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഭൂമിശാ സ്ത്രപരമായ ഘടന സ്ഥാനവും കാരണം ഈ പ്രദേശത്ത് ഇടയ്ക്കിടെയുള്ള ഭൂചലനങ്ങൾ ഉണ്ടാവാറുണ്ട്. സെപ്റ്റംബറിൽ ഉഖ്‌റുളിൽ നിന്ന് 60 കിലോമീറ്റർ അകലെ 5.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...