Connect with us

Hi, what are you looking for?

Kerala

മേജർ രവി ബിജെപി സംസ്ഥാന അധ്യക്ഷനാകുമോ? ഞെട്ടുന്ന നീക്കവുമായി ഡൽഹിയിൽ ശോഭ സുരേന്ദ്രനും

രാഷ്ട്രീയത്തിൽ മാറ്റമില്ലാത്തതായി ഒന്നുമില്ല. എല്ലാം വരെ പെട്ടെന്നുള്ള ചടുല നീക്കങ്ങൾ ആയിരിക്കും. അതിന്റെ ഒരു പ്രതിഫലനം മാത്രമാണ് ഇക്കഴിഞ്ഞ ദിവസം കണ്ടതും. സംവിധായകനും നടനുമായ മേജർ രവി വീണ്ടും ബി ജെ പി യിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം കോൺഗ്രസ് നേതാവും കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന സി രഘുനാഥും ബിജെപിയിലെത്തി. ഇരുവരും ഡൽഹിയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയെ സന്ദർശിച്ചു. രണ്ടു പേർക്കും നഡ്ഡ ആശംസകൾ നേർന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിരവധി പ്രമുഖ വ്യക്തികൾ വരും ദിവസങ്ങളിൽ പാർട്ടിയിൽ ചേരാൻ സന്നദ്ധരാവുമെന്ന് ഇവർ അറിയിച്ചു.

കുരുക്ഷേത്ര, കീർത്തിചക്ര, കർമയോദ്ധ, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് മേജർ രവി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥിയാണ് സി രഘുനാഥ്. കോൺഗ്രസ് വിടുന്നതായി വ്യക്തമാക്കി ഈ മാസമാദ്യം രഘുനാഥ് ഫേസ്‌ബുക്ക് പോസ്റ്റിട്ടിരുന്നു. നേരത്തെ ബി. ജെ. പി സഹയാത്രികനായിരുന്ന മേജർ രവി പാർട്ടി തന്നെ പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചേരുന്നതായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വേദികൾ പങ്കിടുകയും ചെയ്തിരുന്നു. എന്നാൽ ഇക്കുറി രണ്ടും കൽപ്പിച്ചാണ് വരവ്. ഈ വരവിനു ദേശീയ നേതൃത്വം പ്രാധാന്യം നൽകുന്നതിന് പിന്നിലും വ്യക്തമായ കാരണങ്ങൾ ഉണ്ട്.

ഒരു സമയം വരെ കെ സുരേന്ദ്രനെ മാറ്റി സംസ്ഥാന അധ്യക്ഷ സ്ഥാനം മറ്റാർക്ക് നൽകുമെന്ന ആശങ്ക ഉയർന്നിരുന്നു. ആ സമയത്താണ് അണികൾക്കിടയിൽ നിന്ന് ശോഭ സുരേന്ദ്രന് വേണ്ടി മുറവിളി ഉയർന്നത്. ആ നിലയിലേക്ക് കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിനും താല്പര്യമുള്ളതാണ്. ഇതുവരെ കേന്ദ്രം തീരുമാനിച്ചിരുന്നതും മാർച്ച് വരെ സുരേന്ദ്രൻ തുടരട്ടെ അതുകഴിഞ്ഞു ശോഭ ജി യെ സംസ്ഥാനാധ്യക്ഷ ആക്കാം എന്ന് തന്നെയായിരുന്നു. കെ സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിന് താല്പര്യമില്ലാതായത് എന്തുകൊണ്ടാണെന്ന് എല്ലാവർക്കും അത്യാവശ്യം അറിയാവുന്ന കാര്യമാണ്. ശോഭ ജി വരണമെന്നും സംസ്ഥാനത്ത് ബി ജെ പിയെ ശക്തിപ്പെടുത്തണമെന്നും എല്ലാവരും തന്നെ ആഗ്രഹിച്ചിരുന്നു.

കേരളത്തിൽ ഇക്കുറി താമര വിരിയിക്കേണ്ടത് ബി ജെ പിയുടെ അജണ്ടയാണ്. അതിലൂടെ കേരളത്തിൽ ബി ജെ പിക്ക് വേരോട്ടം ഉണ്ടാക്കുക എന്നതും പദ്ധതിയിടുന്നുണ്ട്. അതിനുള്ള സാഹചര്യം സുരേഷ് ഗോപിയും ഇവിടെ ഉണ്ടാക്കിവച്ചിട്ടുണ്ട്. അതിലൂടെ മുന്നോട്ട് ആഞ്ഞുപിടിക്കുക എന്നതുതന്നെയാണ് പദ്ധതി. സംസ്ഥാനത്ത് തന്റേടമുള്ള ഒരു അധ്യക്ഷൻ ഇല്ലാത്തത് ബി ജെ പിക്ക് കേരളത്തിൽ വലിയൊരു കുറവ് തന്നെയായിരുന്നു. കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും അവർക്ക് ഒത്താശ ചെയ്യുന്ന കുറച്ച് വാലാട്ടികളും ചേർന്ന് കേരളത്തിൽ ബി ജെ പിയെ കച്ചവടം ചെയ്യുകയാണ് ചെയ്തത്.

ബി ജെ പിയിലെ ആ ഭാഗം മുറിച്ചു കളഞ്ഞു ശുദ്ധികലശം ചെയ്യാനാണ് കേന്ദ്രം തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായാണ് ശോഭ ജിയെ നേതൃസ്ഥാനത്ത് കൊണ്ടുവരാൻ പദ്ധതിയിട്ടത്. അതിനു മോദിയും അമിത്ഷായും ചേർന്നു എസ് മൂളുകയും ചെയ്തത്. പക്ഷെ ഇപ്പോൾ മേജർ രവി ബി ജെ പി മെമ്പർഷിപ് എടുത്തതിനു പിന്നിൽ സ്ഥാനമോഹം കൂടിയാണെന്ന് പറയപ്പെടുന്നു. സംസ്ഥാന അധ്യക്ഷ സ്ഥാനം ആണ് ലക്‌ഷ്യം വച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെയെങ്കിൽ രണ്ടു സിനിമാക്കാർ ബി ജെ പിയുടെ സംസ്ഥാന നേതൃസ്ഥാനത്ത് വരും. ബി ജെ പി സംസ്ഥാന ഉപാധ്യക്ഷൻ നടൻ ദേവൻ ആണ്. അങ്ങനെയെങ്കിൽ ശോഭ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിലേക്ക് പോകാൻ സാധ്യത കൂടുതലാണ്. കാരണം കേന്ദ്ര കേതാക്കൾക്കെല്ലാം ഏറെ പ്രിയപ്പെട്ട വ്യക്തിത്വവും പാർട്ടി പ്രവർത്തകയുമാണ് ശോഭ ജി.

ദേശീയ നേതൃത്വത്തിലേക്ക് ഉയർന്നു വരേണ്ട നേതാവ് തന്നെയാണ് ശോഭ സുരേന്ദ്രൻ എന്നതിൽ തർക്കമൊന്നുമില്ല. പക്ഷെ സംസ്ഥാന ബി ജെ പിയെ നയിക്കാൻ വായ്ത്താളം കൊണ്ട് മാത്രം നടക്കില്ല. അണികൾക്കിടയിലേക്ക് ഇറങ്ങി ചെല്ലാനും അവർക്കൊപ്പം അവരിൽ ഒരാളായി നിന്ന് പ്രവർത്തിക്കാനും അവർക്ക് ആത്മ വീര്യം പകരാനും നേതൃസ്ഥാത്ത് നിൽക്കുന്നവർക്ക് കഴിയേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ശോഭ ജി ക്ക് അപ്പുറം മറ്റൊരാളെ ദേശീയ നേതൃത്വത്തിന് ചിന്തിക്കാനാകില്ല. മാത്രമല്ല ശോഭ ജി അധ്യക്ഷയാകും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ അണികൾ എല്ലാവരും തന്നെ ഉണർന്നു പ്രവർത്തിക്കുന്നത്.

അതുകൊണ്ട് ശോഭ സുരേന്ദ്രന് അപ്പുറം മറ്റൊരാളെ അധ്യക്ഷയാക്കി യാൽ പാർട്ടിയിൽ ആവേശം ചോരും, പ്രവർത്തകർ മന്ദഗതിയിലേക്ക് ആഴ്ന്നു പോകുകയും ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് വരുന്നതു കൊണ്ട് തന്നെ കേന്ദ്ര നേതൃത്വം അണികളുടെ ആത്മവീര്യം ചോർത്താൻ ആഗ്രഹിക്കില്ല എന്ന് തന്നെ വിശ്വസിക്കാം. എന്തായാലും കോൺഗ്രസ് ബന്ധമുപേക്ഷിച്ചു ബിജെപിയിൽ അംഗത്വമെടുത്ത മുൻ ഡി.സി.സി ജനറൽ സെക്രട്ടറിക്ക് കണ്ണൂരിൽ ഉജ്ജ്വല സ്വീകരണമൊരുക്കി പ്രവർത്തകരും നേതാക്കളും.

https://youtu.be/butwW7f-obY?si=6Y8Vv8i-Xi04AIYk

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...