Connect with us

Hi, what are you looking for?

Kerala

ഇടത്താവളങ്ങളിൽ അയ്യപ്പ ഭക്തരെ തടഞ്ഞു പോലീസ്, ഭക്ഷണം പോലും കിട്ടാതെ വട്ടം കറങ്ങി തീർത്ഥാടകർ

പത്തനംതിട്ട . സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പോലീസ് ഇടത്താവളങ്ങളിൽ തടഞ്ഞത് വൻ പ്രതിഷേധത്തിന് നിടയാക്കി. പുലർച്ചെ അഞ്ച് മണി മുതൽ വാഹനങ്ങൾ ഇടത്താവളങ്ങളിൽ തടഞ്ഞിടുകയായിരുന്നു പോലീസ്. മണിക്കൂറുകളോളം വഴിയിൽ കുടുങ്ങിയ തീർത്ഥാടകർ റോഡിലിറങ്ങി പ്രതിഷേധിക്കേണ്ടി വന്നു. എന്നാൽ തിരക്ക് കുറയുന്നതിന് അനുസരിച്ച് മാത്രമാകും കടത്തി വിടാൻ സാധിക്കുക എന്നായിരുന്നു ഇതിന് പോലീസ് നൽകിയ വിശദീകരണം

എരുമേലിയിൽ ഭക്തരുടെ തിരക്ക് വർദ്ധിച്ചതോടെയാണ് നിയന്ത്രണമെന്നാണ് പോലീസ് പറയുന്ന ന്യായം. അവധി ദിവസമായതിനാൽ പുലർച്ചെ അഞ്ച് മുതൽ തടഞ്ഞു നിർത്തിയതോടെ അയ്യപ്പ ഭക്തർ തീർത്തും പാളയുകയായിരുന്നു. പലർക്കും വൈകിട്ട് 3 മണിയായിട്ടു പോലും ഭക്ഷണം പോലും കിട്ടിയില്ല. തുടർന്ന് ഭക്തർ പോലീസ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി.

പാലാ പൊൻകുന്നം റോഡിൽ പൂവരണി അമ്പലത്തിന് സമീപം നിരവധി അയ്യപ്പന്മാർ ഉച്ചക്ക് ശേഷവും കുടുങ്ങി കിടക്കേണ്ടി വന്നു. ഇടത്താവളങ്ങൾ ഇല്ലാത്ത പ്രദേശമായതിനാൽ വാഹനങ്ങൾ തടഞ്ഞതോടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും കഴിയാതെ തീർത്ഥാടകർ കഷ്ടത്തിലായി. അയ്യപ്പഭക്തന്മാർ വഴിയിൽ കുത്തിയിരുന്ന് ശരണം വിളിച്ചതോടെ കുറച്ച് വാഹനങ്ങൾ പോലീസ് കടത്തിവിട്ടെങ്കിലും വീണ്ടും തടഞ്ഞിട്ടിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും പോലീസിന്റെ ഭക്തരെ പൊരുതി മുട്ടിക്കുന്ന നിയന്ത്രണം തുടരുന്നു.

അതേസമയം, തങ്ക അങ്കി ഘോഷയാത്രയോടനുബന്ധിച്ച് ഡിസംബർ 26-ന് ശബരിമലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്. ഇടത്താവളങ്ങളിൽ പോലീസ് തടഞ്ഞ പാകതരുടെ വാഹനങ്ങൾ പമ്പയിലേക്ക് രാത്രിയും വിടാതിരുന്നാൽ ഇത് കൂടുതൽ ഭക്ത ജനത്തിരക്ക് സൃഷ്ട്ടിക്കലായി മാറും. പൂജാ സമയക്രമത്തിൽ മാറ്റമുള്ള സാഹചര്യത്തിൽ നിലയ്‌ക്കൽ നിന്ന് ഭക്തരെ പമ്പയിലേക്ക് കടത്തി വിടുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പറയുന്നു.

ഉച്ച പൂജയ്‌ക്ക് ശേഷം വൈകിട്ട് അഞ്ച് മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇതിനാൽ 26 ന് രാവിലെ 11 മണിവരെ നിലയ്‌ക്കൽ എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങൾ മാത്രമമെ പമ്പയിലേക്ക് കടത്തി വിടുകയുള്ളൂ എന്നാണ് ദേവസ്വം ബോർഡിൻറെ അറിയിപ്പ്. എന്നാൽ ഭക്തരുടെ 25ന് രാവിലെ മുതൽ തടയുകയായിരുന്നു പോലീസ്. നാളെ 11 മണി കഴിഞ്ഞ് എത്തുന്നവർക്ക് മൂന്നുമണിക്കൂറെങ്കിലും നിലയ്‌ക്കൽ തന്നെ തുടരേണ്ടി വരുമെന്ന് പോലീസ് വ്യക്തമാക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...