Connect with us

Hi, what are you looking for?

Kerala

കുങ്കുമം, കര്‍പ്പൂരം, പൊട്ട്, ചന്ദനം കാവിമുണ്ട്, ബര്‍മുഡ, കറുപ്പ് മുണ്ട്, നേര്യത്, പൊന്കുരിശ്, താലിമാല, തുടങ്ങി അന്യ മതക്കാരുടെ പൂജാവസ്തുക്കള്‍ വില്‍ക്കുന്നത് ഹറാമല്ലേ? രാമസിംഹൻ

ഇതരമതസ്ഥര്‍ ക്രിസ്തുമസ് ആഘോഷിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മുസ്ലിം പണ്ഡിതനും, എസ്.വൈ.എസ് നേതാവുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. ക്രിസ്മസ് സ്റ്റാര്‍, ക്രിസ്മസ് ട്രീ, സാന്റാക്ലോസ്, പുല്‍ക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കല്‍ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്‌ലിം സമുദായത്തിലേക്ക് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് എസ്.വൈ.എസ് നേതാവ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നത്. ഇതിന് മറുപടി പറഞ്ഞു കൊണ്ടാണ് രാമസിംഹന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മൊയ്‌ല്യാരെ നുമ്മക്ക് ഒരു തംശയം, ഈ നച്ചത്രവും, സന്റാക്‌ളോസ് തൊപ്പിയും, ക്രിസ്തുമസ് കേക്കുമൊക്ക വില്‍ക്കുന്ന ഞമ്മന്റെ ആള്‍ക്കാരോട് അത് ബിക്കരുത് എന്ന് പറഞ്ഞൂടെ, ക്രിസ്തുമസ് കേക്കുണ്ടാക്കുന്ന ബേക്കറികള്‍ കൂടുതലും ആരുടേതാ?.
ഞമ്മന്റെ ചന്ദനത്തിരി, എണ്ണ അതൊക്കെ അമ്പലത്തില്‍ കത്തിക്കണം. ഇങ്ങളിനി ഇങ്ങളെ ആഘോഷത്തിന് പറ്റിയ സാധനം മാത്രം വിറ്റാ പോരേ? ഇങ്ങളെടുത്തുന്നു ഇങ്ങളെ കൂട്ടക്കാര് മാത്രം എന്തേലും. വാങ്ങിച്ചാ മതിയോ..

കുങ്കുമം, കര്‍പ്പൂരം, പൊട്ട്, ചന്ദനം കാവിമുണ്ട്, ബര്‍മുഡ, കറുപ്പ് മുണ്ട്, നേര്യത്, പൊന്കുരിശ്, താലിമാല, തുടങ്ങി അന്യ മതവിഭാഗങ്ങളുടെ പൂജാവസ്തുക്കള്‍ വില്‍ക്കുന്നത് ഒക്കെ ഹറാമല്ലേ? ഉറക്കെ പറയണം മലബാര്‍ ഗോള്‍ഡ് കാരോട് ക്രിസ്ത്യന്‍, ഹിന്ദു രൂപങ്ങളടങ്ങിയ ഒരു സ്വര്‍ണ്ണത്തരി പോലും വില്‍ക്കരുതെന്ന്. അരിവാങ്ങാന്‍ വരുന്നവരോട് പൂജയ്‌ക്കാണോ എന്ന് പ്രത്യേകം ചോദിക്കാന്‍ അരിക്കച്ചവടക്കാരോടും പറയണം (പിണ്ഡം വയ്‌പ്പ് ഹറാമാണ്) ഹറാമായ കാര്യങ്ങള്‍ ചെയ്തു നരകത്തില്‍ പോകരുതെന്ന് ബോധ്യപ്പെടുത്തണം.
അതാണ് ഈമാന്റെ വഴി.

ക്രിസ്ത്യന്‍, ഹൈന്ദവ സഹോദരങ്ങളോട് ഒരഭ്യര്‍ത്ഥന നിങ്ങളുടെ വിശ്വാസപ്രകാരമുള്ള ചടങ്ങുകള്‍ക്കുള്ള വസ്തുക്കള്‍ ഇസ്ലാം മത വിശ്വാസികളായ കച്ചവടക്കാരില്‍ നിന്നും വാങ്ങി അവരെ നരകത്തിലേക്ക് തള്ളിവിടരുത്, അതാണ് അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. അവരുടെ വിശ്വാസം നമ്മളായിട്ട് ഇല്ലാതാക്കരുത്. നന്മവരട്ടെ.. കേക്ക് ഇതുവരെയും വാങ്ങാത്തവര്‍ ശ്രദ്ധിക്കുമല്ലോ? എന്നുപറഞ്ഞാണ് രാമസിംഹന്റെ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. മുസ്ലിംപണ്ഡിതന്റെ വീഡിയോയും പോസ്റ്റിന് താഴെ തമ്മ സിംഹൻ പങ്കുവച്ചിരിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...