Connect with us

Hi, what are you looking for?

Crime,

ദേവൻ രാമചന്ദ്രനോട് പോയ് പണി നോക്കാൻ പിണറായി, മറിയക്കുട്ടിക്ക് പെൻഷൻ കൊടുക്കില്ല, ഹൈക്കോടതിക്ക് പുല്ലുവിലയോ?

പെൻഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അടിമാലി സ്വദേശി മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയപ്രേരിതമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പെൻഷൻ പൂർണമായി നൽകുന്നതിന് ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നത്തേക്ക് പെൻഷൻ നൽകാൻ കഴിയുമെന്ന കാര്യത്തിൽ സർക്കാർ കൂടുതൽ സമയം ആവശ്യപെടുകയായിരുന്നു. ഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും അതിനകം സർക്കാർ മറുപടി നൽകാനും കോടതി നിർദ്ദേശിച്ചു. ജസ്റ്റീസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

പെൻഷൻ ലഭിക്കാതെ മറിയക്കുട്ടിയെപ്പോലുള്ളവർ എങ്ങനെ ജീവിക്കുമെന്ന് കോടതി ചോദിച്ചു. ദൗർഭാഗ്യകരമായ മറുപടിയാണ് സർക്കാരിന്റേതെന്നും കോടതി പറഞ്ഞു. വിധവാ പെൻഷനായി 1600 രൂപയാണ് മറിയക്കുട്ടിക്ക് മാസംതോറും ലഭിക്കേണ്ടത്. കേന്ദ്ര ഫണ്ട് വൈകുന്നതിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിൽ കേന്ദ്രസർക്കാർ അഭിഭാഷകൻ ഉച്ചയ്ക്കുശേഷം മറുപടി നൽകിയേക്കും. മറിയക്കുട്ടിയുടെ പെൻഷൻ വിഷയത്തിൽ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. പെൻഷൻ ലഭിക്കാത്തതിനെത്തുടർന്ന് മറിയക്കുട്ടി ചട്ടിയുമായി ഭിക്ഷയാചിച്ചത് വൻ വിവാദമായി. പച്ച നുണയെഴുതി ഇതിനിടെ ദേശാഭിമാനി സർക്കാരിനെ രക്ഷിക്കാനും ശ്രമം നടത്തി.

പെൻഷൻ നൽകിയേ തീരൂവെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പറഞ്ഞിട്ടുണ്ട്. പെൻഷൻ നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ലെന്ന് പറയരുത്. ഏതെങ്കിലും ആഘോഷം സർക്കാർ വേണ്ടെന്ന് വയ്ക്കുന്നുണ്ടോ എന്ന ചോദ്യവും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു. മറിയക്കുട്ടി വിഐപിയാണെന്നും പെൻഷൻ നൽകാനായില്ലെങ്കിൽ മൂന്ന് മാസത്തെ ചെലവ് ഏറ്റെടുക്കണമെന്നും ഹൈക്കോടതി വാക്കാൽ പരാമർശം നടത്തുകയുണ്ടായി.

ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ മൺചട്ടിയുമായി ഇറങ്ങി ശ്രദ്ധ നേടിയ എൺപത്തേഴുകാരി ഇടുക്കി ഇരുനൂറേക്കർ സ്വദേശിനി മറിയക്കുട്ടി ഹൈക്കോടതിയിൽ നൽകിയ ഹർജിയും സർക്കാരിന് തലവേദനയാകുകയാണ്. അഞ്ചു മാസമായി വിധവ പെൻഷൻ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. മരുന്ന് ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങുന്നതിനായി ബുദ്ധിമുട്ടുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

‘ജൂലായിലെ പെൻഷനാണ് ഇതുവരെ ലഭിച്ചത്. മാസാമാസം ലഭിക്കുന്ന 1,600 രൂപയിൽനിന്നാണ് മരുന്നുൾപ്പെടെയുള്ള ആവശ്യസാധനങ്ങൾ വാങ്ങിയിരുന്നത്. പെൻഷൻ മുടങ്ങിയതിനാൽ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. മൂന്നു മക്കളാണുള്ളത്. അവർ പല സ്ഥലങ്ങളിലാണ് താമസം. പെൻഷൻ തുകയിൽ നിന്നാണ് ചെലവുകൾ നടന്നിരുന്നത്. കേന്ദ്ര വിഹിതം മുടങ്ങിയതാണ് പെൻഷൻ കിട്ടുന്നതിനുള്ള തടസ്സമെന്നാണ് അറിയുന്നത്. അത് മുടക്കമുണ്ടെങ്കിൽ കുടിശ്ശിക തുക സംസ്ഥാനത്തിന് നൽകുന്നതിനായി നിർദ്ദേശിക്കണം. പെൻഷൻ കൃത്യമായി ലഭിക്കുന്നതിനായി ഇടപെടൽ വേണം’ മറിയക്കുട്ടി ഹർജിയിൽ അവശ്യപെട്ടിരുന്നു .

പെൻഷന് വേണ്ടി കേന്ദ്ര സർക്കാർ വിഹിതം നൽകിയിട്ടുണ്ട്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാനായി കേരളം മദ്യ സെസ് പിരിക്കുന്നുണ്ട്. ഇതുവരെ പിരിച്ച തുക പെൻഷൻ നൽകാൻ മതിയായതാണ്. പെൻഷൻ കുടിശ്ശിക ഉടൻ നൽകണം. ഭാവിയിൽ പെൻഷൻ കുടിശ്ശിക വരുത്തരുതെന്നുമാണ് മറിയക്കുട്ടിയുടെ ഹർജിയിലെ ആവശ്യം. യാചനാ സമരം നടത്തിയതിനു പിന്നാലെ മറിയക്കുട്ടിക്കു ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്നു ദേശാഭിമാനി വാർത്ത നൽകിയിരുന്നു.

വാർത്തയ്ക്ക് പിന്നാലെ, തന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന ഭൂമി കണ്ടെത്തി നൽകണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. തുടർന്ന് മറിയക്കുട്ടിയുടെ പേരിൽ ഭൂമി ഇല്ലെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ കത്തു നൽകുകയും ചെയ്തു. ഇതിനു പിന്നാലെ വാർത്തയിൽ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ് എന്നതാണ് യാഥാർഥ്യം. ഈ മകൾ വിദേശത്താണെന്ന രീതിയിൽ ദേശാഭിമാനിയിൽ വന്ന വാർത്ത പിശകാണെന്നും ഖേദപ്രകടനത്തിൽ പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...