Connect with us

Hi, what are you looking for?

Kerala

പിണറായിക്ക് അപൂർവ്വ ബഹുതി നൽകണം, രാജ്യത്ത് കണ്ണും കാതും കേൾക്കാത്ത മുഖ്യമന്ത്രി, ഗൺമാന്റെ അക്രമം കണ്ടില്ല

കൊല്ലം . രാജ്യത്ത് സ്വന്തം ഭാഷ പത്രങ്ങളും ഭാഷ ചാനലുകളും കാണാത്ത ഒരു മുഖ്യമന്ത്രി ഉണ്ടോ? പത്രങ്ങളും ആ പത്രങ്ങളിൽ തന്നെ പറ്റി വരുന്ന വാർത്തകളും കാണാത്ത ഒരേ ഒരു മുഖ്യമന്ത്രിയെ ഉള്ളൂ. അത് പിണറായി വിജയനാണ്. തന്റെ ഗൺമാൻ നടുറോഡിൽ ജനങ്ങൾക്ക് മുൻപാകെ കാട്ടി കൂട്ടിയ അക്രമം മുഖ്യമന്ത്രി മാത്രം കണ്ടില്ല. മുഖ്യന് കണ്ണ് കാണാനും കാത് കേൾക്കാതെയും ആയോ?

വാഹനത്തിൽ ഇരുന്നതിനാൽ നേരിൽ കണ്ടില്ലെന്നു പറഞ്ഞു തടിയൂരാം, എങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രങ്ങൾ അടക്കം, ചാനലുകളിൽ വീഡിയോ അടക്കം വന്നത് കണ്ടില്ലെന്നു നടിക്കാൻ ആർക്കെങ്കിളിലും കഴിയുമോ? അത് കൺ മുന്നിൽ നടക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ലെന്നു പച്ച നുണ പറയുന്ന പിണറായി വിജയനെ കഴിയൂ. അതാണ് പിണറായിയുടെ ചങ്കൂറ്റവും അതാണ്, ഡബിൾ ചങ്കിന്റെ അപാര കഴിവും അത് തന്നെ.

ഇത് ഈ ഒരു കാര്യത്തിൽ മാത്രമല്ല, പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന അഴിമതി ആരോപങ്ങളുടെ കാര്യങ്ങളിലും, ധൂർത്തിന്റെ കാര്യത്തിലുമൊക്കെ ഡബിൾ ചങ്കിന്റെ നുണ പറയാനുള്ള അപാര കഴിവ് ആണ് പലപ്പോഴും തെളിയിക്കുന്നത്. ഊതിക്കാച്ചിയ ഈ നുണകൾ കേട്ട് ആദ്യമൊക്കെ കൈയ്യടിച്ചിരുന്ന നിക്പക്ഷരായ സഖാക്കൾക്ക് പോലും മനസാക്ഷി കൊണ്ടിപ്പോൾ കൈയ്യടിക്കാൻ ഇപ്പോൾ കൈ പൊന്തുന്നില്ല. അവരൊക്കെ ഇതെല്ലാം കണ്ടും കെട്ടും ഇരിക്കുകയാണല്ലോ?

തന്റെ ഗൺമാൻ പ്രതിഷേധക്കാരെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും ഇന്നലെയും ആവർത്തിച്ചത്. ഒന്നുകിൽ മുഖ്യന് കാഴ്ച പോയി. പച്ചയായി പറഞ്ഞാൽ, നമ്മുടെ മുഖ്യൻ പൊട്ടക്കണ്ണനായി. ആക്രമിക്കാൻ വന്നവരെ യൂണിഫോമിട്ട പൊലീസുകാർ തള്ളിമാറ്റുന്നതാണ് ഞാൻ കണ്ടത് എന്നാണു മുഖ്യൻ ആവർത്തിച്ചിരിക്കുന്നത്.

ഞങ്ങൾ സഞ്ചരിക്കുന്ന ബസിന് നേരെയുള്ള ആക്രമണവും തന്റെ നേർക്കുള്ള ആക്രമണമാണ് നന്നതെന്നാണ് പിണറായി ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറഞ്ഞിരിക്കുന്നത്. കരിങ്കൊടിയുമായി വന്ന രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കളാണോ ഒരു ബസ് ആക്രമിക്കാൻ, സഞ്ചരിക്കുന്ന ബസ്സിനുള്ളിൽ യാത്ര ചെയ്യുകയായിരുന്ന മുഖ്യനെ അക്രമിക്കാൻ എത്തിയത്.? ഡബിൾ ചങ്കെന്റെ മൊത്തം ജാടയും തകർന്നടിയുന്നതാണ് ഈ നുണ. ബസിന്റെ മുന്നിലും പിന്നിലും ഗൺമാൻമാരുണ്ട്. ‘ബസ് ആക്രമിക്കാൻ വന്നാൽ സ്വാഭാവികമായും ഗൺമാന്മാരും ഇടപെടും. ഗൺമാൻ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദൃശ്യമാദ്ധ്യമങ്ങളിൽ വന്നതടക്കം ഞാൻ കണ്ടിട്ടില്ല. ആരോപണത്തിൽ പരിശോധന നടത്തേണ്ട ആവശ്യവുമില്ല’.

മുഖ്യൻ പറഞ്ഞിരിക്കുന്ന ഈ നുണയാണ് സത്യമെങ്കിൽ ‘ആരോപണത്തിൽ പരിശോധന നടത്തേണ്ട ആവശ്യവുമില്ലെ’ന്നു എന്ത് കൊണ്ട് മുഖ്യ മന്ത്രി പറയുന്നു? അപ്പോൾ ഒരു അന്വേഷണം നടന്നാൽ വീഡിയോ ഫോട്ടോ തെളിവുകൾ ഗൺമാനെതിരെ സാക്ഷി പറയുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. കോടതിയിലെത്തിയാൽ ഈ നുണ പ്രസ്താവന നടത്തിയത് സത്യാ പ്രതിജ്ഞ ലംഘനമാണെന്ന് വരെ ആരോപിക്കാമെന്നും മുഖ്യനറിയാം.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലും മുഖ്യന്റെ ധാർഷ്ട്യത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല. പത്രക്കാർ തുടർചോദ്യങ്ങൾ ചോദിച്ചപ്പോൾ, ആ ചോദ്യം കോടതിയിൽ ചോദിച്ചാൽ മതി, താങ്കൾ പത്രസമ്മേളനത്തിലെ ചോദ്യം ചോദിച്ചാൽ മതി എന്ന് പറഞ്ഞു പിണറായി ക്ഷുഭിതനാവുകയായിരുന്നു. ഇതാണോ ഒരു മുഖ്യ മന്ത്രി? ഇങ്ങനെയാണോ ഒരു മുഖ്യ മന്ത്രി?

പിണറായിക്ക് അപൂർവ്വ ബഹുതി നൽകണം, രാജ്യത്ത് കണ്ണും കാതും കേൾക്കാത്ത മുഖ്യമന്ത്രി, ഗൺമാന്റെ അക്രമം കണ്ടില്ല

കൊല്ലം . രാജ്യത്ത് സ്വന്തം ഭാഷ പത്രങ്ങളും ഭാഷ ചാനലുകളും കാണാത്ത ഒരു മുഖ്യമന്ത്രി ഉണ്ടോ? പത്രങ്ങളും ആ പത്രങ്ങളിൽ തന്നെ പറ്റി വരുന്ന വാർത്തകളും കാണാത്ത ഒരേ ഒരു മുഖ്യമന്ത്രിയെ ഉള്ളൂ. അത് പിണറായി വിജയനാണ്. തന്റെ ഗൺമാൻ നടുറോഡിൽ ജനങ്ങൾക്ക് മുൻപാകെ കാട്ടി കൂട്ടിയ അക്രമം മുഖ്യമന്ത്രി മാത്രം കണ്ടില്ല. മുഖ്യന് കണ്ണ് കാണാനും കാത് കേൾക്കാതെയും ആയോ?

വാഹനത്തിൽ ഇരുന്നതിനാൽ നേരിൽ കണ്ടില്ലെന്നു പറഞ്ഞു തടിയൂരാം, എങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ ചിത്രങ്ങൾ അടക്കം, ചാനലുകളിൽ വീഡിയോ അടക്കം വന്നത് കണ്ടില്ലെന്നു നടിക്കാൻ ആർക്കെങ്കിളിലും കഴിയുമോ? അത് കൺ മുന്നിൽ നടക്കുന്നത് ഞാൻ കണ്ടിട്ടേ ഇല്ലെന്നു പച്ച നുണ പറയുന്ന പിണറായി വിജയനെ കഴിയൂ. അതാണ് പിണറായിയുടെ ചങ്കൂറ്റവും അതാണ്, ഡബിൾ ചങ്കിന്റെ അപാര കഴിവും അത് തന്നെ.

ഇത് ഈ ഒരു കാര്യത്തിൽ മാത്രമല്ല, പ്രതിപക്ഷം ഉയർത്തിക്കൊണ്ടു വരുന്ന അഴിമതി ആരോപങ്ങളുടെ കാര്യങ്ങളിലും, ധൂർത്തിന്റെ കാര്യത്തിലുമൊക്കെ ഡബിൾ ചങ്കിന്റെ നുണ പറയാനുള്ള അപാര കഴിവ് ആണ് പലപ്പോഴും തെളിയിക്കുന്നത്. ഊതിക്കാച്ചിയ ഈ നുണകൾ കേട്ട് ആദ്യമൊക്കെ കൈയ്യടിച്ചിരുന്ന നിക്പക്ഷരായ സഖാക്കൾക്ക് പോലും മനസാക്ഷി കൊണ്ടിപ്പോൾ കൈയ്യടിക്കാൻ ഇപ്പോൾ കൈ പൊന്തുന്നില്ല. അവരൊക്കെ ഇതെല്ലാം കണ്ടും കെട്ടും ഇരിക്കുകയാണല്ലോ?

തന്റെ ഗൺമാൻ പ്രതിഷേധക്കാരെ ആക്രമിച്ചുവെന്ന് പറയുന്ന സംഭവം ഉണ്ടായിട്ടില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും ഇന്നലെയും ആവർത്തിച്ചത്. ഒന്നുകിൽ മുഖ്യന് കാഴ്ച പോയി. പച്ചയായി പറഞ്ഞാൽ, നമ്മുടെ മുഖ്യൻ പൊട്ടക്കണ്ണനായി. ആക്രമിക്കാൻ വന്നവരെ യൂണിഫോമിട്ട പൊലീസുകാർ തള്ളിമാറ്റുന്നതാണ് ഞാൻ കണ്ടത് എന്നാണു മുഖ്യൻ ആവർത്തിച്ചിരിക്കുന്നത്.

ഞങ്ങൾ സഞ്ചരിക്കുന്ന ബസിന് നേരെയുള്ള ആക്രമണവും തന്റെ നേർക്കുള്ള ആക്രമണമാണ് നന്നതെന്നാണ് പിണറായി ഒരു ഉളുപ്പുമില്ലാതെ വീണ്ടും പറഞ്ഞിരിക്കുന്നത്. കരിങ്കൊടിയുമായി വന്ന രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കളാണോ ഒരു ബസ് ആക്രമിക്കാൻ, സഞ്ചരിക്കുന്ന ബസ്സിനുള്ളിൽ യാത്ര ചെയ്യുകയായിരുന്ന മുഖ്യനെ അക്രമിക്കാൻ എത്തിയത്.? ഡബിൾ ചങ്കെന്റെ മൊത്തം ജാടയും തകർന്നടിയുന്നതാണ് ഈ നുണ. ബസിന്റെ മുന്നിലും പിന്നിലും ഗൺമാൻമാരുണ്ട്. ‘ബസ് ആക്രമിക്കാൻ വന്നാൽ സ്വാഭാവികമായും ഗൺമാന്മാരും ഇടപെടും. ഗൺമാൻ ആക്രമിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ദൃശ്യമാദ്ധ്യമങ്ങളിൽ വന്നതടക്കം ഞാൻ കണ്ടിട്ടില്ല. ആരോപണ ത്തിൽ പരിശോധന നടത്തേണ്ട ആവശ്യവുമില്ല’.

മുഖ്യൻ പറഞ്ഞിരിക്കുന്ന ഈ നുണയാണ് സത്യമെങ്കിൽ ‘ആരോപണത്തിൽ പരിശോധന നടത്തേണ്ട ആവശ്യവുമില്ലെ’ന്നു എന്ത് കൊണ്ട് മുഖ്യ മന്ത്രി പറയുന്നു? അപ്പോൾ ഒരു അന്വേഷണം നടന്നാൽ വീഡിയോ ഫോട്ടോ തെളിവുകൾ ഗൺമാനെതിരെ സാക്ഷി പറയുമെന്ന് മുഖ്യമന്ത്രിക്ക് നന്നായറിയാം. കോടതിയിലെത്തിയാൽ ഈ നുണ പ്രസ്താവന നടത്തിയത് സത്യാ പ്രതിജ്ഞ ലംഘനമാണെന്ന് വരെ ആരോപിക്കാമെന്നും മുഖ്യനറിയാം.

കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലും മുഖ്യന്റെ ധാർഷ്ട്യത്തിനു കുറവൊന്നും ഉണ്ടായിരുന്നില്ല. പത്രക്കാർ തുടർചോദ്യങ്ങൾ ചോദിച്ചപ്പോൾ, ആ ചോദ്യം കോടതിയിൽ ചോദിച്ചാൽ മതി, താങ്കൾ പത്രസമ്മേളനത്തിലെ ചോദ്യം ചോദിച്ചാൽ മതി എന്ന് പറഞ്ഞു പിണറായി ക്ഷുഭിതനാവുകയായിരുന്നു. ഇതാണോ ഒരു മുഖ്യ മന്ത്രി? ഇങ്ങനെയാണോ ഒരു മുഖ്യ മന്ത്രി?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...