Connect with us

Hi, what are you looking for?

India

കോഴിക്കോട്ടെ തെരുവിലിറങ്ങി ഗവർണർ, ജനത്തോടു കുശലം പറഞ്ഞും സെൽഫിക്ക് നിന്നും, ഹൽവ കടയിൽ കയറി ഹൽവ വാങ്ങിയും മിഠായിത്തെരുവിൽ ആരിഫ് മുഹമ്മദ് ഖാൻ

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്ന പിറകെ, താൻ ജനകീയനാണെന്നും തനിക്ക് ആരേയും ഭയമില്ലെന്നും പ്രഖ്യാപിച്ച ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മാനാഞ്ചിറ മെെതാനിത്തെത്തി ജനങ്ങളുമായി ഇടപഴകി. മിഠായിത്തെരുവിലെത്തിയ ഗവർണർ അവിടെ ഒരു ഹൽവ കടയിൽ കയറി ഹൽവ വാങ്ങി. തന്നെ കാണാൻ എത്തിയവരുമായി ഫോട്ടോ എടുക്കാനും സമയം കണ്ടെത്തി.

ഗവർണർ സ്ഥലത്ത് എത്തിയതറിഞ്ഞ് നിരവധി പേർ ഗവർണറെ കാണാൻ ഓടിക്കൂടി. അവരുമായി അദ്ദേഹം കുശലാന്വേഷണം നടത്തുകയും ഫോട്ടോ എടുക്കാനായി നിന്ന് കൊടുക്കുകയും ഉണ്ടായി. വാർത്തകളിലും മറ്റും കേൾക്കുകയും കാണുകയും ചെയ്തിരുന്ന ഗവർണർ തങ്ങളുടെ മുന്നിൽ എത്തിയതിൻ്റെ അമ്പരപ്പിലായി കോഴിക്കോട് മിട്ടായി തെരുവിലെ ജനങ്ങളാകെ.

തനിക്ക് കേരള പൊലീസിൻ്റെ സുരക്ഷ വേണ്ടെന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ഗവർണർ മാനാഞ്ചിറ മെെതാനിത്തെത്തുകയും ജനങ്ങളുമായി ഇടപഴകുകയുമായിരുന്നു. പൊലീസിനെ അവരുടെ ചുമതല നിർവഹിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് നേരത്തെ ഗവർണർ ആക്ഷേപം ഉന്നയിച്ചിരുന്നു.

കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യം പറയുന്നത്. ഇനി പൊലീസിൻ്റെ സുരക്ഷ ആവശ്യമില്ല എന്ന് പറഞ്ഞ് വാഹനത്തിൽ കയറി അദ്ദേഹം പുറപ്പെട്ടു പോവുകയായിരുന്നു. ഗവർണർ എങ്ങോട്ടേയ്‌ക്കാണ് പോകുന്നത് എന്ന് അറിയിച്ചിരുന്നില്ല. ഗവർണർ പോയതെങ്ങോട്ടെന്നറിയാതെ പോലീസ് വട്ടം കറങ്ങി. തുടർന്ന് കോഴിക്കോട് നഗരം മുഴുവൻ പൊലീസ് അരിച്ചു പെറുക്കി. അതിനിടെയാണ് ഗവർണർ മാനാഞ്ചിറ മെെതാനത്ത് എത്തി ജനങ്ങളുമായി ഇടപഴകുന്നത് കാണാനാവുന്നത്.

ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ് കേരളത്തിലേത്. എല്ലാ സംവിധാനങ്ങളിലും ചില പ്രശ്നങ്ങളുണ്ടാകും. എന്നിരുന്നാലും കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണ്. ഒരു കാരണവശാലും ഞാൻ അവരെ കുറ്റം പറയില്ല. അവരെ തങ്ങളുടെ ചുമതല നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ല . തിരുവനന്തപുരത്ത് മൂന്ന് സ്ഥലങ്ങളിൽ ഞാൻ ആക്രമിക്കപ്പെട്ടു. ഇതിൽ മൂന്നാമത്തെ സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും ഞാൻ പുറത്തിറങ്ങിയതുകൊണ്ട് മാത്രം. ഇനി ഒരു സുരക്ഷയും ആവശ്യമില്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എന്നെ ആക്രമിക്കണമെങ്കിൽ അവർ നേരിട്ട് വരട്ടെയെന്ന് വെല്ലുവിളിച്ച ഗവർണർ പൊലീസിനെ തൻ്റെയടുത്ത് നിന്നും മാറ്റി നിർത്തിയാൽ പ്രതഷേധം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി തന്നെ എസ്‌എഫ്‌ഐക്കാരോട് പറയുമെന്നും ആരോപിച്ചു. പിന്നീടുണ്ടാകാൻ പോകുന്ന അനന്തരഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്ല ധാരണയുണ്ടെന്നും ഗവർണർ വ്യക്തമാക്കി. എസ്‌എഫ്‌ഐക്കാർ മാത്രമാണ് പ്രതിഷേധിക്കുന്നതെന്നും കേരളത്തിലെ ജനങ്ങൾക്ക് തന്നോട് സ്നേഹമാണെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കു കയും ഉണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...