Connect with us

Hi, what are you looking for?

India

ബഹിരാകാശത്തേക്ക് വ്യോമമിത്ര ആദ്യം, പിന്നെ മനുഷ്യൻ

മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മുന്നോടിയായി ബഹിരാകാശ യാത്രികയായ വനിതാ റോബോട്ട് വ്യോമമിത്രയെ ഇന്ത്യ ബഹിരാകാശത്തേയ്ക്ക് അടുത്ത വർഷം അയക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ആജ്തക് അജണ്ടയിൽ സംസരിക്കുകയായിരുന്നു ഡോ. ജിതേന്ദ്ര സിംഗ്. അടുത്ത വർഷം ആണ് പരീക്ഷണ പാറക്കൽ ലക്ഷ്യമിട്ടിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി യാഥാർ ത്ഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്തിനു പുറമെ സമുദ്രത്തിന്റെ ആഴത്തിലേക്കും ഇന്ത്യയുടെ കഴിവ് പ്രദർശിപ്പിക്കും. ഇന്ത്യയുടെ ബഹിരാകാശ മേഖല ദ്രുതഗതിയിലുള്ള വളർച്ചയുടെ പാതയിലാണ്. നിലവിൽ 8 ബില്യൺ ഡോളർ മൂല്യമുള്ള രാജ്യത്തിന്റെ ബഹിരാകാശ സമ്പദ്വ്യവസ്ഥ 2040 ഓടെ 40 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. സിംഗ് പറഞ്ഞു.

ബഹിരാകാശ മേഖലയിലെ സ്ത്രീ-പുരുഷ പ്രാതിനിധ്യത്തെ കുറിച്ചു പറഞ്ഞ മന്ത്രി, ആദിത്യ എൽ1 മിഷൻ, ചന്ദ്രയാൻ-3 എന്നിവ പോലുള്ള പ്രധാന ബഹിരാകാശ പദ്ധതികളിൽ സ്ത്രീകൾ ഇപ്പോൾ വഹിക്കുന്ന നേതൃത്വപരമായ റോളുകളെ കേന്ദ്രമന്ത്രി പ്രശംസിച്ചു. ഉപഗ്രഹ വിക്ഷേപണത്തിലൂടെ വിദേശവരുമാനം നേടുന്നതിൽ ഐഎസ്ആ ർഒ നിർണായക പങ്കുവഹിച്ചു. ഇന്നുവരെ, അത് 430-ലധികം വിദേശ ഉപഗ്രഹങ്ങൾ ഐഎസ്ആർഒ വിക്ഷേപിച്ചു. യൂറോപ്യൻ ഉപഗ്രഹങ്ങ ളിൽ നിന്ന് 290 ദശലക്ഷം യൂറോയും അമേരിക്കൻ ഉപഗ്രഹങ്ങളിൽ നിന്ന് 170 ദശലക്ഷം യുഎസ് ഡോളറും ഇതുവഴി ലഭിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

2014-ലെ ഒരു സ്റ്റാർട്ടപ്പിൽ നിന്ന്, രാജ്യം ഇപ്പോൾ 190 ബഹിരാകാശ സ്റ്റാർട്ടപ്പുകളിലേക്ക് ഉയർന്നിരിക്കുകയാണ്. ചിലത് ഇതിനകം തന്നെ ലാഭകരമായ സംരംഭങ്ങളായി വികസിച്ചുകൊണ്ടിരിക്കുന്നു. ബഹിരാകാശ മേഖലയിലെ ഈ കുതിച്ചുചാട്ടം, നവീകരണവും സ്വകാര്യ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഇന്ത്യയിലെ ബഹിരാകാശ സ്റ്റാർട്ടപ്പുകളുടെ എണ്ണം ക്രമാതീതമായി വർധിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഷ്‌കാരങ്ങളെ മന്ത്രി പ്രശംസിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...