Connect with us

Hi, what are you looking for?

Kerala

SFI യുടെ അണ്ണാക്കിലടിച്ച് ഗവർണർ, കാലിക്കട്ട് സര്‍വകലാശാല അതിഥി മന്ദിരത്തില്‍ താമസിക്കാനും തീരുമാനിച്ചു, എന്ത് ചെയ്യുമെന്ന് നോക്കാലോ? ഞെട്ടിത്തരിച്ച് പിണറായി

തിരുവനന്തപുരം . സംസ്ഥാനത്തെ ഒരു കാമ്പസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളിക്ക് അതെ നാണയത്തിൽ തിരിച്ചടി നൽകാനുറച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ മാസം 16 മുതല്‍ 18 വരെ കാലിക്കട്ട് സര്‍വകലാശാല അതിഥി മന്ദിരത്തില്‍ താമസിക്കാനാണ് ഗവര്‍ണറുടെ നീക്കം.

കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു നേരത്തെ ഗവര്‍ണർ ആദ്യം തീരുമാനിച്ചിരുന്നത്. എസ് എഫ്‌ഐയുടെ പ്രഖ്യാപനത്തോടെ, എന്നാല്‍ അതുവേണ്ട താമസം കാമ്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയാണ് ഗവര്‍ണര്‍.
ഗവര്‍ണറെ കേരളത്തിലെ കാമ്പസികളില്‍ കയറ്റില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ ആണ് വെല്ലുവിളിച്ചിരുന്നത്.

തിങ്കളാഴ്ചയായിരുന്നു ഗവര്‍ണറുടെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാട്ടിയത്. വിമാനത്താവളത്തിലേക്ക് പോകേെവ പാളയത്തും ജനറല്‍ ആശുപത്രിക്ക് സമീപവും പേട്ട പളളിമുക്കില്‍ പൊലീസ് സ്റ്റേഷന് മുന്നിലുമാണ് കരിങ്കൊടി കാട്ടുന്നത്. പാളയത്ത് വച്ച് ഗവര്‍ണറുടെ കാറില്‍ പ്രവര്‍ത്തകര്‍ ഇടിക്കുകയും അടിക്കുകയും ഉണ്ടായി. ഇതോടെ കാറില്‍നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരെടുത്തു പറഞ്ഞ് അതിരൂക്ഷ വിമര്‍ശനവും നടത്തുകയുണ്ടായി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...