Connect with us

Hi, what are you looking for?

Kerala

പിണറായിയുടെ അടിമപണി വയ്യ, റിയാസിനോട് പൊട്ടിത്തെറിച്ചു മന്ത്രിമാർ

എല്ലാ ദിവസവും കൊച്ചു വെളുപ്പിന് എണീറ്റ് പൂട്ടിയിട്ട നിർത്തി തേച്ച പോലത്തെ ഷർട്ടും മുണ്ടുമുടുത്ത് അങ്ങനെ വരവായി മന്ത്രിപ്പട. മുഖ്യൻ കൊച്ചവെളുപ്പിനു എണീക്കുന്നതിൽ പിന്നെ കാര്യമുണ്ടെന്ന് കരുതാം. പൗരപ്രമുഖരെ കാണണം പ്രശ്നങ്ങൾ തീർക്കണം കമ്മീഷൻ വാങ്ങി പോക്കറ്റിലിടണം. അതിനു എന്തിനാണ് മറ്റു മന്ത്രിമാർ എന്ന ചോദ്യം വന്നാൽ ഒറ്റ ഉത്തരമേയുള്ളൂ. വല്യ മുതലാളി പറയുന്നതിനൊക്കെ റാൻ മൂളാൻ ആളുവേണ്ടേ ?

മുഖ്യമന്ത്രിയുടെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കുതറി മാറാനാകാത്ത അവസ്ഥയാണ് മന്ത്രിമാർക്ക്. മുള്ളാൻ പോകാൻ പോലും പറ്റുന്നില്ല. അതിനും പിണറായിയുടെ അനുമതി വേണ്ട അവസ്ഥ. മന്ത്രിമാർക്ക് ഇതൊന്ന് അവസാനിച്ചുകിട്ടിയാല്‍ മതിയെന്നായി. മിക്ക മന്ത്രിമാര്‍ക്കും സെക്രട്ടേറിയറ്റിലെത്തണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല. മുഖ്യൻ വിടണ്ടേ. നവകേരള സദസില്‍ മന്ത്രിമാര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. രാവിലെ മുഖ്യമന്ത്രിയുമായി പ്രാതലിനെത്തുന്നവരെ സ്വീകരിക്കുക മാത്രം. മുതലാളിമാരോട് മുഖ്യമന്ത്രി മാത്രമേ കുശലാന്വേഷണം നടത്തൂ. അല്ലാത്തവ രോടൊക്കെയും ആ മോന്ത വീർപ്പിച്ചു കാണിക്കും. ഇക്കുറി ഭരണം കിട്ടില്ലെന്ന്‌ കൂടി മനസിലായതോടെ മന്ത്രിമാർ അടക്കം അമര്ഷത്തിലാണ്. ഈ മോന്ത ഇങ്ങനെ വീർപ്പിച്ചാൽ എങ്ങനെയാണ് ശരിയാകുക എന്നതാണ് ചോദ്യം.

സാധാരണക്കാരന് നേരെയും ഒന്ന് മോന്ത തെളിച്ചു കാണിക്കണ്ട എന്ന ചോദ്യം എല്ലാവരും ഉന്നയിക്കുന്നുണ്ട്. പിണറായിയോടല്ല, പരസ്പരം. മരുമോൻ ആയ മുഹമ്മദ് റിയാസിനെ തനിച്ചു കിട്ടുമ്പോൾ ഒക്കെയും ഇക്കാര്യങ്ങൾ മന്ത്രിമാർ ധരിപ്പിക്കുന്നുണ്ട്. സെക്രട്ടറിയേറ്റിലെ അവസ്ഥയും ബോധിപ്പിക്കുന്നുണ്ട്. പക്ഷെ റിയാസും അവരോടു കൈമലർത്തി കാണിക്കുകയാണ് എന്നാണ് വിവരം. റിയാസിനും ഇക്കാര്യം പിണറായിയോട് അവതരിപ്പിക്കാൻ പേടിയാണത്രെ. എന്തായാലും ധനവകുപ്പ് പ്രതിസന്ധിയിലാണ്. നിത്യനിദാന ചെലവുകള്‍ക്ക് പോലും പണമനുവദിക്കുന്നില്ല. മന്ത്രി ആന്റണി രാജു വന്നെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മടങ്ങി.

മന്ത്രി ശിവന്‍കുട്ടിയുടെ അവസ്ഥയാണ് ദയനീയം. സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള കഴിഞ്ഞു. ജില്ലാതല സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്നു. ഇവയിലെല്ലാം മുഖ്യാതിഥിയായി ‘ഷൈന്‍’ ചെയ്യേണ്ട ശിവന്‍കുട്ടിയും നവകേരള ബസിലാണ്. 28നാണ് മന്ത്രിസഭാ പുനഃസംഘടന. ആന്റണി രാജുവും അഹമ്മദ് ദേവര്‍ കോവിലും ഒഴിയണം. ഡിസംബര്‍ 23നേ നവകേരള സദസ് തിരുവനന്തപുരത്തെത്തൂ. അടുത്ത ദിവസം മുതല്‍ ഓഫീസ് അവധിയും. അതിനാല്‍ ഫയലുകളില്‍ പരിഹാരമുണ്ടാ ക്കുന്നത് അടുത്ത മന്ത്രിമാരാകും. സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം 19 ദിവസമായി നിലച്ചിട്ട്. ഫയലുകള്‍ നോക്കാന്‍ മന്ത്രിമാരില്ല. വകുപ്പുകള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഫയലുകള്‍ സെക്രട്ടറിമാരുടെ മേശപ്പുറത്ത് വിശ്രമത്തിലാണ്.

സെക്രട്ടേറിയറ്റിലെത്തിയ പരാതികള്‍ വകുപ്പുകള്‍ക്ക് കൈമാറിയെങ്കിലും ഫയല്‍ നമ്പര്‍ പോലുമായില്ല. സെക്രട്ടേറിയറ്റില്‍ മിക്ക സെക്രട്ടറിമാരുമില്ല. വെറുതേ വന്നിട്ടു കാര്യമില്ലാത്തതിനാല്‍ വിദേശത്തും സ്വദേശത്തുമായി ജീവനക്കാര്‍ വിനോദ സഞ്ചാരത്തിലാണ്. ആരോഗ്യ സെക്രട്ടറി വിദേശ സഞ്ചാരത്തിനു തിരിച്ചു. ചിലര്‍ പരിശീലനത്തിന്റെ പേരില്‍ ബെംഗളൂരുവിലും ദല്‍ഹിയിലും. ബയോ മെട്രിക് സംവിധാനം നടപ്പാകാത്തതിനാല്‍ ജീവനക്കാര്‍ പഞ്ച് ചെയ്ത് പോകുന്നു. കലണ്ടര്‍ വര്‍ഷത്തിലെ ബാക്കി അവധിയെടുക്കുന്ന തിരക്കിലാണ് മറ്റ് ജീവനക്കാര്‍.

ക്രിസ്മസ് അവധിക്ക് ബാക്കിയുള്ള അവധിയെടുത്ത് കുടുംബ സമേതം മറ്റു സംസ്ഥാനങ്ങളിലേക്ക് വിനോദ സഞ്ചാരത്തിന് പോകും.
ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയുടെ കൂടെ. നവകേരള സദസ് തലസ്ഥാനത്തെത്തുമ്പോള്‍ ജീവനക്കാര്‍ കൂട്ടത്തോടെ അവധിയിലായിരിക്കും. ഫലത്തില്‍ ജനുവരിയിലേ സെക്രട്ടേറിയറ്റ് പ്രവര്‍ത്തനം സാധാരണ നിലയിലാകൂ. നവകേരളത്തിലെത്തുന്ന പരാതികള്‍ സംബന്ധിച്ചും മന്ത്രിമാര്‍ ആശങ്കയിലാണ്. റവന്യൂ വിഭാഗത്തിലാണ് കൂടുതല്‍ പരാതികള്‍. പിന്നാലെ കൃഷി, വനം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലും. സമയബന്ധിതമായി പരിഹരിക്കാനാകുന്നതല്ല പരാതികള്‍. അവ പരിഹരിക്കാതെ വന്നാല്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ക്കെതിരേ ആരോപണമുയരുകയും ചെയ്യും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...