Connect with us

Hi, what are you looking for?

Cinema

പബ്ജി കളിച്ച് മൂന്ന് ലക്ഷം കളഞ്ഞതിനെ പറ്റി പറഞ്ഞ് ഉർവശി

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പ്രിൽ ഇതിനകം ഇടം പിടിച്ച നടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ വിവധ ഭാഷകളിലായി ഇതിനകം 700 ഓളം ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. വലിയ നടിയുടെ അഹംഭാവം ലവലേശമില്ലാത്ത ഒരു സാധാരണക്കാരി. തലകനം തീരെ ഇല്ലാത്ത നടി. സിനിമയുടെ ലോകത്തിനപ്പുറത്ത് ഒരു സാധാരണ വീട്ടമ്മയായി ജീവിതം നയിക്കുന്ന ചുരുക്കം ചിലരിൽ ഒരാൾ. എന്നും ഇങ്ങനെ സാധാരണക്കാരിയായി നിൽക്കാൻ സാധിക്കണമെന്നും തന്റെ മക്കളേയും ഇതു തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത് എന്നും ഉർവശി പറയുന്നുണ്ട്.

‘മക്കൾക്ക് ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയണം. അതുപോലെയാണ് തന്റെ മോനെയും മോളെയും വളർത്തിയത്. ഇതേ അഭിപ്രായമാണ് ഭർത്താവിനും, അതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. രാവിലെ എണീറ്റ് കുറച്ചു പഴഞ്ചോർ ആണ് ഉള്ളത് അതിൽ കുറച്ചു തൈരും ഉള്ളിയും ചേർത്ത് കഴിക്കണം. ഇവിടെ വേറെ ടിഫിൻ ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് പറഞ്ഞാൽ എന്റെ മോൻ അത് കഴിക്കണം. അല്ലാതെ അവനു ബർഗർ വേണം പിസ വേണം പഴയ ചോർ കഴിക്കാൻ പറ്റില്ലെന്നൊന്നും പറയാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ ഒന്നും നടക്കില്ല’ ഉർവശി പറയുന്നു. അവൾ വികടൻ എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ഉർവശി ഇക്കാര്യങ്ങൾ പറയുന്നത്.

‘ഏതൊരു ഭക്ഷണത്തെയും അതിനെ ബഹുമാനിച്ച് അത് കഴിക്കണം. ഇവിടെ ഭക്ഷണം പോലും ഇല്ലാത്ത എത്രയോപേർ കഷ്ടപ്പെടുന്നു, ഉള്ളത് കഴിക്കണം എന്ന് തന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ടെന്നാണ് ഉർവശി പറയുന്നു. മക്കൾ ഫോൺ ഉപയോഗിക്കുന്നതൊക്കെ ശ്രദ്ധിക്കണം. നമ്മളെ ഒന്നും ശ്രദ്ധിക്കാതെ ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ നമ്മുടെ കുഞ്ഞ് ഫോണിൽ നോക്കി ഇരിക്കുവാണേൽ അത് എന്താണെന്ന് നമ്മൾ അറിയണം. ഇത് ഞാൻ ലോക്ക്ഡൗൺ കാലത്ത് പഠിച്ചതാണെന്നും’ ഉർവശി പറയുന്നുണ്ട്.

‘ഒരിക്കൽ കേരളത്തിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ഫോൺ ഉപയോഗിച്ച് കളിച്ചു നഷ്ടപ്പെട്ടത് മൂന്നുലക്ഷം രൂപയാണ്. അന്വേഷിച്ചപ്പോഴാണ് അവൻ പബ്ജി കളിച്ചാണ് ക്യാഷ് പോയത് എന്നറിയുന്നത്. കുട്ടി അറിയാതെ ചെയ്തു പോയതാണ്, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. മക്കളെ നമ്മൾ എപ്പോഴും ശ്രദ്ധിക്കണമെന്നും’ ഉദാഹരണ സഹിതം ഉർവശി പറയുന്നുണ്ട്.

‘സിനിമാ വിശേഷങ്ങൾ മാത്രം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കാതെ ഒരു സാധാരണ സ്ത്രീയായി, ഒരു അമ്മയായി എന്റെ കുറെ വിശേഷങ്ങൾ പറയാനാണ് തന്റെ ആഗ്രഹം. മോനെ അടുത്തുള്ള വീട്ടിലെ കുട്ടികളുടെ ഒക്കെ കൂടെ കളിക്കുവാൻ രാവിലെ തന്നെ ഇറക്കി വിടാറുണ്ട്. അവൻ എല്ലാ വീട്ടിലും പോയി ഭക്ഷണം കഴിക്കും, എന്തൊക്കെയോ കഴിക്കും, നിറയെ കുട്ടികൾ നമ്മുടെ വീട്ടിലും വന്നു ഭക്ഷണം കഴിക്കും. വൈകുന്നേരം വരെ ഒക്കെ പോയി കളിക്കുമെന്നും’ ഉർവശി പറയുന്നു.

‘മക്കൾ മണ്ണിൽ കളിച്ചു വളരട്ടെ, മണ്ണ് ദേഹത്തൊക്കെ ആകും, മണ്ണ് ആയി കഴിയുമ്പോൾ കാൽ ചൊറിയും അങ്ങിനെ കുറെ കാര്യങ്ങൾ ഉണ്ട്. അതുപോലെ ലെവൽ തിരിച്ചു മക്കളെ വളർത്തരുത്. തന്റെ മോനെ ഭർത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞു വിടാറുണ്ട്.’ എന്നും ഉർവശി പറഞ്ഞിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...