Connect with us

Hi, what are you looking for?

Kerala

കൃഷ്ണപക്ഷത്തിലെ പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്

കോട്ടയം . മലയാളിയുടെ ഹൈന്ദവ വിശ്വാസങ്ങളിൽ പെരുമയേറെ കാക്കുന്ന പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്നാണ്. കോട്ടയം ജില്ലയിലെ ചരിത്ര പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിൽ ആരംഭിക്കുന്ന ഉത്സവമാണ് വൈക്കത്തഷ്ടമി. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം തുടങ്ങി. രാത്രി 11-നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്ക് വർണാഭമായ അഷ്ടമിവിളക്ക് നടക്കും. 3:30-നും 4:30-നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് ഉണ്ടാവും.

അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് പുണ്യമായി കാണുന്ന അഷ്ടമി ദർശനം. വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകുന്ന ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്. ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം ഉണ്ടാവുക. തുടർന്ന് താരകാസുരനെ നി​ഗ്രഹിക്കാൻ പോയ മകനെ കാത്ത് ഭക്ഷണം ഉപേ​ക്ഷിച്ച് ഭ​ഗവാൻ കാത്തുനിൽക്കുമ്പോൾ, മേളവാദ്യങ്ങൾ നിശബ്ദമാകും, വീക്ക ചെണ്ടയുടെ അകമ്പടിയിലാകും ചടങ്ങുകൾ തുടർന്ന് നടക്കുക.

രാത്രിയോടെ യുദ്ധം ജയിച്ച് വരുന്ന മകനായ ഉദയനാപുരത്തപ്പനെ വൈക്കത്തപ്പൻ സ്വീകരിച്ച് സ്വന്തം സ്ഥാനം നൽകി ആദരിക്കും. തുടന്നാണ് ഒമ്പത് ദേവീദേവൻമാർ ഒരുമിച്ച് എഴുന്നള്ളുന്ന അഷ്ടമിവിളക്ക് നടക്കുക. അച്ഛനായ വൈക്കത്തപ്പൻ മകനായ ഉദയനാപുരത്തപ്പനെ യാത്രയയച്ച് വിട പറഞ്ഞ് ദുഃഖ ഭാരത്തോടെ ശ്രീകോവിലേക്ക് മടങ്ങുന്നതോടെ 12 ദിവസത്തെ ഉത്സവ ചടങ്ങുകൾക്ക് സമാപനം കുറിക്കുകയാണ്.

അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും ഭക്തജനങ്ങൾക്ക് പ്രവേശിക്കാം. പടിഞ്ഞാറേ ഗോപുരം വഴി ആയിരിക്കണം പുറത്തേക്ക് ഇറങ്ങേണ്ടത്. ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തി ന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയി ലേക്ക് എഴുന്നള്ളുക.

ബുധനാഴ്ച നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ.
ഉത്സവത്തിന്റെ സമാപനം അഷ്ടമി ദിനത്തിലായതിനാലാണ് ആ പേര് അങ്ങനെ വരുന്നത്. അന്നേ ദിനം രാത്രി വൈക്കം ശ്രീ മഹാദേവനെ പുറത്തേക്ക് എഴുന്നള്ളിക്കുകയും സമീപക്ഷേത്രങ്ങളിലെ എഴുന്നള്ളത്തുകളും ഈ ഘോഷയാത്രയിൽ പങ്കുചേർന്ന് കൂടിയെഴുന്നള്ളുകയും ചെയ്യുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണിത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...