Connect with us

Hi, what are you looking for?

Cinema

വിവാദ കൊടുങ്കാറ്റിൽ പോലും കുലുങ്ങാതെ രശ്മിക – റൺബീർ ടീമിന്റെ അനിമൽ, ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ

രശ്മിക മന്ദാനയും രൺബീർ കപൂറും നായികാനായകന്മാരായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അനിമൽ ബോക്‌സോഫീസിൽ കുതിക്കുകയാണ്. നിരവധി ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താരമാണ് നടൻ രൺബീർ കപൂർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ വേഷമിട്ടിട്ടുള്ള രൺബീറിന് ആരാധകരും ഏറെയാണ്. കപൂർ കുടുംബത്തിലെ അംഗമാതുകൊണ്ട് തന്നെ രൺബീർ ബോളിവുഡിൽ അതിശക്തനാണെന്നു തന്നെ പറയണം. അനിമൽ ഡിസംബർ 1നാണ് റിലീസാവുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

അനിമൽ ബോക്‌സോഫീസിൽ കുതിക്കുന്നു എന്നാണു റിപ്പോർട്ടുകൾ. ചിത്രത്തെ ചുറ്റിപ്പറ്റി പല വിവാദങ്ങളും ഉയരുന്നുണ്ടെങ്കിലും കളക്ഷനെ അത് ബാധിക്കുന്നില്ല. ചിത്രത്തിലെ വയലൻസും, സ്ത്രീകളോടുള്ള പെരുമാറ്റവും ഏറെ ചർച്ചയാവുന്നുണ്ട്. വിമർശകർ ടോക്‌സിക് ചിത്രമെന്നാണ് സിനിമയെ പറ്റി പറയുന്നത്. ഏതായാലും ചിത്രത്തിന് ആദ്യ ഞായറാഴ്ച മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയുടെ എക്‌സ് പോസ്റ്റ് അനുസരിച്ച് ചിത്രം മൂന്ന് ദിവസത്തിൽ ആഗോള ബോക്‌സോഫീസിൽ 360 കോടി നേടിയിരിക്കുന്നു.

നോർത്ത് അമേരിക്കയിൽ ചിത്രം ഓപ്പണിംഗ് വാരാന്ത്യത്തിൽ വലിയ കളക്ഷനാണ് നേടിയിരിക്കുന്നത്. ഇതിനോടകം ചിത്രം 41.3 കോടിയാണ് യുഎസ് കാനഡ മാർക്കറ്റിൽ കൈയ്യിലാക്കിയത്. അതായത് ഇനിയും ഏറെ നാഴികകല്ലുകൾ ചിത്രം ബോക്‌സോഫീസിൽ മിന്നുമെന്നതിന്റെ സൂചയാണിത്. ഇന്ത്യൻ ആഭ്യന്തര ബോക്‌സോഫീസിൽ ചിത്രം 71.46 കോടിയാണ് നേടിയിരിക്കുന്നത്. സാക്‌നിൽക്.കോം പറയുന്നതാനിത്. ഇതോടെ മൂന്ന് ദിവസത്തിൽ ചിത്രം ഇന്ത്യയിൽ മാത്രം 201.53 കോടി കളക്ഷൻ നേടി. ഇതിൽ 176 കോടിയും ഹിന്ദി പതിപ്പിലാണ് കരസ്ഥമാക്കി യിട്ടുള്ളത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...