Connect with us

Hi, what are you looking for?

India

ഇസ്രായേൽ – ഹമാസ് യുദ്ധം പ്രാദേശിക സംഘർഷത്തിലേക്ക് പോകരുത് – നരേന്ദ്ര മോദി

ഇസ്രായേൽ – ഹമാസ് യുദ്ധം പ്രാദേശിക സംഘർഷത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസങ്ങൾ ഉണ്ടെങ്കിലും, സമാധാനം കൈവരിക്കാൻ ലോകത്തിന് കഴിയും. വെർച്വൽ ജി 20 ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു.

പശ്ചിമേഷ്യൻ മേഖലയിലെ അരക്ഷിതാവസ്ഥയും അസ്ഥിരതയും ആശങ്കാജനകമാണ്. കഴിഞ്ഞ മാസങ്ങളിൽ പുതിയ വെല്ലുവിളികൾ ഉയർന്നുവന്നിട്ടുണ്ട്. ഇസ്രായേലും പലസ്തീൻ ഭീകര സംഘടനയായ ഹമാസും തമ്മിലുള്ള സന്ധിയിലൂടെ ഇസ്രായേലി ബന്ദികളെ വിട്ടയച്ച വാർത്തയെ സ്വാഗതം ചെയ്യുകയാണ്. സാധാരണക്കാരുടെ മരണം, എവിടെ നടന്നാലും അത് അപലപനീയമാണ് – നരേന്ദ്ര മോദി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആഗോള നിയന്ത്രണങ്ങൾ ആവശ്യമാണ്. സോഷ്യൽ മീഡിയയിൽ ഡീപ്ഫേക്ക് വീഡിയോകളുടെ ആവിർഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി പറയുകയുണ്ടായി. എഐയെപ്പറ്റി പ്രധാന മന്ത്രി പറഞ്ഞത് ഇങ്ങനെ: ‘എഐയുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ലോകം ആശങ്കാകുലരാണ്. എഐയുടെ ആഗോള നിയന്ത്രണങ്ങളിൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. സമൂഹത്തിനും വ്യക്തികൾക്കും ഡീപ്ഫേക്കുകൾ എത്രത്തോളം അപകടകരമാണെന്ന് മനസിലാക്കി മുന്നോട്ട് പോവുകയാണ് വേണ്ടത്. എഐ ജനങ്ങളിലേക്ക് എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ അത് സമൂഹസുരക്ഷ ഉറപ്പു വരുത്തി ആവണം. പ്രധാനമന്ത്രി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...