Connect with us

Hi, what are you looking for?

News

ബന്ദിയാക്കിയ സേനാംഗത്തെ ഹമാസ് വധിച്ചു, മൃതദേഹം ഗാസയില്‍ നിന്ന് കിട്ടിയെന്ന് ഇസ്രായേല്‍

ഹമാസ് തട്ടിക്കൊണ്ടുപോയ ഇസ്രായേല്‍ സേനാംഗമായ 19കാരിയെ ഹമാസ് വധിച്ചു. ഗാസ മുനമ്പിലാണ് കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫയ്ക്ക് സമീപമായിരുന്നു മൃതദേഹമെന്ന് ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) പറയുന്നു. ഒക്ടോബര്‍ ഏഴിനാണ് നോവയെ ഹമാസ് തട്ടിക്കൊണ്ടു പോയി ബന്ദിയാക്കുന്നത്.

’19 വയസ്സുള്ള നോവ മാര്‍സിയാനോയെ ഹമാസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഒക്ടോബര്‍ 7 ന് മൃതദേഹം ഗാസയിലെ ഷിഫ ഹോസ്പിറ്റലിനോട് ചേര്‍ന്നുള്ള സ്ഥലത്ത് ഐഡിഎഫ് സൈന്യം കണ്ടെത്തി. കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു, അവര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കും.’ നോവയുടെ ചിത്രം പങ്കിട്ട് സൈന്യം കുറിച്ചു.

ഗാസ മുനമ്പിലെ അല്‍-ഷിഫ ആശുപത്രി സമുച്ചയത്തിന് സമീപമുള്ള കെട്ടിടത്തില്‍ നിന്ന് മറ്റൊരു ബന്ദിയുടെ മൃതദേഹം കണ്ടെടുത്തതായി ഐഡിഎഫ് കഴിഞ്ഞ ദിവസം അറിയിച്ച പിറകെയാണ് ഇക്കാര്യം പുറത്ത് വരുന്നത്. 65 കാരനായ യെഹുദിത് വെയ്സിനെ ഒക്ടോബര്‍ 7 ന് ഹമാസ് ബന്ദിയാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനയിലൂടെ യാണ് ആളെ തിരിച്ചറിയാനായത്. ഒക്ടോബര്‍ ഏഴിന് യെഹൂദിത്തിന്റെ ഭാര്യ ഷ്മുലിക് വെയ്സിനെ ഹമാസ് ഭീകരര്‍ കിബ്ബത്ത്സ് ബിയേരിയിലെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയിരുന്നു. ദമ്പതികള്‍ക്ക് അഞ്ച് കുട്ടികൾ ഉണ്ടെന്ന് ഐഡിഎഫ് അറിയിച്ചിട്ടുണ്ട്.

വ്യാഴാഴ്ച അല്‍-ഷിഫയിലെ ഒരു ഔട്ട്‌ഡോര്‍ മേഖലയില്‍ ഹമാസ് ഉപയോഗിച്ചിരുന്ന ഒരു ടണല്‍ ഷാഫ്റ്റ് കണ്ടെത്തിയ പിറകെ, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയില്‍ നിന്ന് എകെ 47 റൈഫിളുകളും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും ഐഡിഎഫ് അറിയിക്കുകയുണ്ടായി. ഗാസയിലെ അല്‍-ഖുദ്സ് ഹോസ്പിറ്റലില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയപ്പോള്‍ റാന്തിസിയില്‍ തുരങ്കം കണ്ടെത്തിയെന്നും ഐഡിഎഫ് എക്സിലൂടെ അറിയിച്ചു. ഇവയുടെ ചിത്രങ്ങളടക്കം പങ്കുവെച്ചാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇസ്രായേല്‍ സേന ബുധനാഴ്ച അല്‍-ഷിഫ ആശുപത്രിയില്‍ റെയ്ഡ് നടത്തിയിരുന്നതാണ്.

കഴിഞ്ഞ ദിവസം ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ തലവന്‍ ഇസ്മായില്‍ ഹനിയയുടെ വീട് ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചിരുന്നു. ഹനിയയുടെ വീടിന് നേരെ വ്യോമാക്രമണം നടത്തിയെന്നാണ് അവകാശവാദം. ഹമാസിന്റെ പ്രധാന രാഷ്ട്രീയ നേതാവായ ഹനിയ ഖത്തറിലെ ദോഹയിലാണെന്നാണ് വിവരം. സ്ഫോടനത്തിന്റെ ആകാശ ദൃശ്യങ്ങള്‍ ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ (ഐഡിഎഫ്) ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...