ആർഷോയെ രക്ഷിക്കാൻ എ എ റഹിം എം പി വാളും പരിചയുമെടുത്ത് ഇറങ്ങിയിരുന്നു. എന്നാൽ അതിനെ കടത്തിവെട്ടി എ എസ് എഫ് ഐ വനിതാ നേതാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. എഐഎസ്എഫ് നേതാവ് നിമിഷ രാജുവാണു ആർഷോയെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആർഷോ പരീക്ഷയെഴുതാൻ നൽകിയത് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നാണ് നിമിഷ രാജു പറയുന്നത്. രണ്ടായിരത്തി ഇരുപത്തി ഒന്നിൽ എംജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ് എഫ് ഐയും എ ഐ എസ് എഫും തമ്മിലുണ്ടായ സംഘർഷത്തിൽ തന്നെ കടന്നു പിടിക്കുകയും അസഭ്യം പറയുകയോ ചെയ്‌തെന്ന പരാതിയുമായി മുന്നോട്ട് വന്ന ആളാണ് നിമിഷ രാജു. ഈ കേസിൽ വ്യാജ അഫിഡവിറ്റ് നൽകിയെന്നാണ് സൈബർ സഖാക്കൾ ഇപ്പോൾ പടച്ചു വിടുന്നത്. എന്നാൽ ഇത് കള്ളത്തരമാണെന്നാണ് നിമിഷ രാജുവിന്റെ പ്രതികരണം പുറത്തു വരുന്നതോടെ മനസിലാകുന്നത്.
നിമിഷ രാജുവിന്റെ വാക്കുകളിലേക്ക് പോയാൽ, പരീക്ഷ എഴുതാൻ നൽകിയത് വ്യാജ സർട്ടിഫിക്കറ്റു ആണ്. മ‍ർദ്ദിക്കുകയും, ജാതി അധിക്ഷേപം നടത്തുകയും ചെയ്തെന്ന കേസിൽ പിഎം ആർഷോക്ക് അനുകൂലമായി താൻ മൊഴി മാറ്റിയിട്ടില്ല. പരാതിക്കാരി തന്നെ തിരിച്ചറിഞ്ഞിട്ടില്ല, ഒരു പരാതിയുമില്ലെന്നായിരുന്നു പി.എം ആർഷോ കോടതിയിൽ സത്യവാങ്മൂലം നൽകിയത്. ആർഷോക്കെതിരായുള്ള പരാതിയിൽ ഞാൻ ഉറച്ചുനിൽക്കുകയാണ്. കൃത്യമായി തന്നെ മൊഴി നൽകിയിട്ടുണ്ട്. സാക്ഷികളായവരുടെ പേരുകൾ കൃത്യമായി പറഞ്ഞും കൊടുത്തിരുന്നു. എന്നാൽ, ആ സാക്ഷികളെയെല്ലാം മാറ്റുകയും പകരം ചില പോലീസുകാരെ സാക്ഷികളാക്കി കൊണ്ടാണ് ഗാന്ധിന​ഗർ പോലീസ് കേസെടുത്തത്. യാതൊരു അഫിഡവിറ്റും കോടതിക്ക് മുമ്പിൽ ഞാൻ സമർപ്പിച്ചിട്ടില്ല കൃത്യമായ രാഷ്‌ട്രീയ ഇടപെടലുകൾ കേസിൽ ഉണ്ടായിട്ടുണ്ട്. എന്നെ പരി​ഗണിച്ചില്ല. മൊഴി കൊടുത്തവർ പോലീസുകാരാണ്. അതിൽ ഞാൻ തൃപ്തയല്ല. കേസ് കോടതി ഡ്രോപ്പ് ചെയ്താൽ പോലും പ്രൊട്ടസ്റ്റ് കംപ്ലയിന്റിന് തയ്യാറാവുകയാണ്. അതിന്റെ ഡ്യോക്യുമെന്റ്സിന് തയ്യാറാവുകയാണ്. പരാതിയുമായി ശക്തമായി മുന്നോട്ട് പോകുമെന്നാണ് അവർ പറഞ്ഞത്.
അന്നത്തെ സംഘർഷവുമായി ബന്ധപ്പെട്ട് എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു നൽകിയ പരാതിയിൽ ആർഷോയുടെ പേരും ഉണ്ട്. എന്നാൽ ആർഷോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നാണ് എസ്എഫ്‌ഐ നേതാക്കൾ പ്രചരിപ്പിച്ച ന്യായീകരണം. അതേസമയം ഇത് തെറ്റാണെന്ന് തെളിയിക്കുന്ന മൊബൈൽ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് സഖാക്കൾ ഇത് സമ്മതിക്കാൻ തന്നെ തയ്യാറായത്.
സംഘർഷത്തിനിടെ ആർഷോയെ പേര് ചൊല്ലി വിളിച്ച് നിമിഷ പ്രതികരിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇത്രയും പേർ നിൽക്കുന്നതിനിടയിൽ ഒരാളെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ല. നിങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഞങ്ങൾ വിളിക്കുന്ന മുദ്രാവാക്യവും ഒന്നാണ് ആർഷോ എന്ന് നിമിഷ പറയുന്ന ദൃശ്യങ്ങൾ അടക്കമുളള വീഡിയോയാണ് പുറത്തുവന്നത്. തന്നെ ജാതിപ്പേര് വിളിച്ചുവെന്നും ബലാത്സംഗഭീഷണി മുഴക്കിയെന്നും ഉൾപ്പെടെയുളള ആരോപണങ്ങളാണ് പരാതിയിൽ നിമിഷ രാജു ഉന്നയിച്ചിരിക്കുന്നത്. അന്ന് അതായത് 2021 ൽ എം ജി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന് നേതൃത്വം കൊടുത്തത് ആർഷോ ആണെന്നായിരുന്നു എ ഐ എസ്ആ എഫിന്റെ ആരോപണം. എന്നാൽ എഐഎസ്എഫ് വ്യാജ പ്രചാരണം നടത്തുകയാണെന്നായിരുന്നു എസ്എഫ്‌ഐയുടെ ഔദ്യോഗിക പ്രതികരണം. സംഭവത്തിൽ എസ്എഫ്‌ഐയ്‌ക്കെതിരെ വിമർശനം ശക്തമാണ്. എതിരഭിപ്രായം പറയുന്നവരെ നിശബ്ദമാക്കാൻ എസ്എഫ്‌ഐ നടത്തുന്ന ശ്രമങ്ങളും ഗുണ്ടാ രാഷ്‌ട്രീയവും ഉൾപ്പെടെ പൊതുസമൂഹത്തിൽ അന്നും ചർച്ചയായിരുന്നു.