Connect with us

Hi, what are you looking for?

Exclusive

മഹാഭാരതത്തിലെ ശകുനി അന്തരിച്ചു

മുംബൈ: ബിആർ ചോപ്രയുടെ മഹാഭാരതം സീരിയലില്‍ ശകുനിയുടെ വേഷം ചെയ്ത പ്രശസ്തനായ നടൻ ഗുഫി പേന്തല്‍ (79) അന്തരിച്ചു. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് തിങ്കളാഴ്ച രാവിലെ മുംബൈയില്‍ വച്ചായിരുന്നു അന്ത്യം.
“ഞങ്ങളുടെ പിതാവ് മിസ്റ്റർ ഗുഫി പേന്തല്‍ (ശകുനി മാമ) അന്തരിച്ചു. വിയോഗത്തില്‍ അഗാധമായ ദുഃഖത്തോടെ അറിയിക്കുന്നു. മരണ സമയത്ത് കുടുംബാഗങ്ങള്‍ അടുത്തുണ്ടായിരുന്നു”. ഗുഫി പേന്തലിന്‍റെ കുടുംബം ഇറക്കിയ ഔദ്യോഗിക പത്രകുറിപ്പില്‍ പറയുന്നു.
ആരോഗ്യനില മോശമായതിനാല്‍ മെയ് 31 മുതല്‍ ഇദ്ദേഹം ആശുപത്രിയിലായിരുന്നു. അഭിനേതാവ് എന്നതിനപ്പുറം ഒരു സംവിധായകന്‍ കൂടിയായിരുന്നു ഗുഫി പേന്തല്‍. നിരവധി ടിവി ഷോകളും. ശ്രീ ചൈതന്യ മഹാപ്രഭു എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മഹാഭാരതം സീരിയല്‍ നിര്‍മ്മാതാക്കളായ ബിആര്‍ ചോപ്ര ഫിലിംസില്‍ അസോസിയേറ്റ് ഡയറക്ടര്‍, കാസ്റ്റിംഗ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോലികളും ഇദ്ദേഹം ചെയ്തിട്ടുണ്ട്.
ദില്ലഗി (1978), ദേസ് പർദെസ് (1978), ദാവ (1997), സാമ്രാട്ട് & കോ (2014) എന്നിവയാണ് ഗുഫി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍. മഹാഭാരതത്തിനു പുറമേ, ഭാരത് കാ വീർ പുത്ര – മഹാറാണ പ്രതാപ്, മിസിസ് കൗശിക് കി പാഞ്ച് ബഹുയിൻ, കർമ്മഫല് ദാതാ ഷാനി, കർൺ സംഗിനി തുടങ്ങിയ ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...