Connect with us

Hi, what are you looking for?

Exclusive

ഫ്രാങ്കോ മുളയ്ക്കൽ സത്യസന്ധൻ: പി സി ജോർജ് പിണറായിക്ക് ഈ സത്യസന്ധത അറിയാം

ബലാത്സംഗപരാതിയിൽ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ വെള്ളപൂശി പി സി ജോർജ്. ഫ്രാങ്കോ മുളയ്ക്കൽ സത്യസന്ധനാണ്. അതുകൊണ്ടു തന്നെ ഫ്രാങ്കോയ്ക്ക് വേണ്ടി വാദിച്ചതിൽ തെറ്റൊന്നുമില്ല. മാത്രമല്ല ആ വാദം നൂറുശതമാനം ശരിയുമാണ്. കൂടാതെ മുഖ്യമന്ത്രി പിണറായിക്ക് ഫ്രാങ്കോ മുളയ്ക്കലുമായി നല്ല ബന്ധമാണെന്നും പി സി ജോർജ് പറയുന്നു.
പി സി ജോർജിന്റെ വാക്കുകൾ ഇങ്ങനെ :
‘എഫ്ഐആർ സ്റ്റേറ്റ്മെൻ്റ് എന്നാന്നറിയോ? ബലാത്സംഗം ഇല്ല. കത്തോലിക്കാ സഭ കേസിൽ പ്രതിയായ ഉടനെ പിടിച്ച് തിരിച്ച് കേറ്റുകേലാ. പഞ്ചാബിൽ ഇയാൾക്ക് പകരം വേറൊരു ബിഷപ്പിനെ വെച്ചു. ആ ബിഷപ്പ് വളരെ സത്യസന്ധമായി അവിടെ സഭയും കൊണ്ട് പോവാണ്. ഒരു മെത്രാനും മെത്രാൻ പട്ടം കൊടുത്തു കഴിഞ്ഞാൽ അത് നീക്കാൻ സഭയ്ക്ക് അധികാരമില്ല. കന്യാസ്ത്രീ ഉടുപ്പ് കൊടുത്തു കഴിഞ്ഞാൽ അത് ദിവ്യ വസ്ത്രം കൊടുത്തതാ. പുറത്താക്കാൻ കഴിയില്ല. സഭയിൽ നിന്ന് പുറത്തു പോകും. അവര് ഉടുപ്പിട്ട് നടന്ന എന്നാ ചെയ്യാനാ? ഫ്രാങ്കോ തെറ്റ് ചെയ്തോ ഇല്ലയോ എന്നുള്ളതിലേക്കല്ല ഞാൻ പോയത്. ഇരുപത്തി രണ്ടാം തീയതി കൊറവിലങ്ങാട് പോലീസ് സ്റ്റേഷനിൽ ഫ്രാങ്കോയുടെ വികാരി ജനറാൾ വന്ന് ഒരു പരാതി കൊടുക്കുന്നു. ഈ സ്ത്രീ സ്ഥലം കയ്യേറി വച്ചിരിക്കുകയാണ്. സ്ഥലം തിരിച്ചു കിട്ടണമെന്ന്. ഇവരെ ഇറക്കി വിടണമെന്ന് പറഞ്ഞു. അത് കൊടുക്കാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനും ഫ്രാങ്കോയും ആയിട്ടുള്ള ബന്ധത്തിൻ്റെ പേരിലാ. മുഖ്യമന്ത്രി പറഞ്ഞിട്ടാണ് ഫ്രാങ്കോ പരാതി കൊടുക്കുന്നത്. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമാ. ഫ്രാങ്കോയുമായിട്ട് ബന്ധമില്ലാത്ത മുഖ്യമന്ത്രിമാരാരാ. എല്ലാവരുമായിട്ട് കമ്പനി അല്ലായിരുന്നോ. ഞാൻ പഞ്ചാബിൽ ചെന്നന്വേഷിച്ചപ്പോൾ രാജകീയ പ്രൗഢി ആയിരുന്നു. അതിൻ്റെയാ ഇപ്പോൾ അനുഭവിക്കുന്നത്.’- പിസി ജോർജ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഫ്രാങ്കോയ്ക്ക് അടുപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞതിന് പിന്നിലെ ലക്ഷ്യങ്ങൾ പുറത്തു വരേണ്ടിയിരിക്കുന്നു.
പലരീതിയിലും മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാകാനുള്ള പല കുതന്ത്രങ്ങളും പി സി ജോർജ് ഇതിനു മുൻപും നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാർച്ചിൽ അദ്ദേഹം വ്യവസായി ഫാരിസ് അബൂബക്കറുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു. മാത്രമല്ല മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസിനെ സംരക്ഷിക്കാൻ കൂട്ട് നിൽക്കുകയാണെന്നുമായിരുന്നു അന്ന് ആരോപിച്ചത്. അങ്ങനെ വെറുതെയങ്ങ് ആരോപിക്കുകയായിരുന്നില്ല. കോട്ടയത്തു പത്രസമ്മേളനം വിളിച്ചായിരുന്നു ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്. ഈ ചങ്ങലയിലെ ഏറ്റവും പുതിയ ആരോപണമാണ് ഇപ്പോൾ പി സി ജോർജ് നടത്തിയിരിക്കുന്നത്. വാ പോയ കോടാലി പോലെ പറഞ്ഞുകൊണ്ടിരിക്കുമെന്നു ആക്ഷേപിച്ചാലും പി സി ജോർജിന്റെ വെളിപ്പെടുത്തലുകൾ എന്നും സർക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട് എന്നതാണ് സത്യം.
ഇത് ആദ്യമായല്ല പി സി ജോർജ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ച് രംഗത്ത് എത്തുന്നത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരെ കുറ്റാരോപണം വന്ന നാൾ മുതൽ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകൾക്കെതിരെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിലാണ് പരാമർശങ്ങൾ നടത്തിയിട്ടുള്ളത്. ഫ്രാങ്കോയ്ക്ക് അനുകൂലമായ പ്രചാരണങ്ങൾ നടത്തുന്നതിലും പി സി ജോർജ് മുന്നിൽ നിന്നിരുന്നു.
കോടതി കുറ്റമുക്തനാക്കിയിട്ടും ഫ്രാങ്കോ മുളക്കലിനെ മോശക്കാരന്‍ ആക്കുന്നതിലൂടെ സഭയോടുള്ള വിശ്വാസം തകര്‍ക്കുകയായിരുന്നു ലക്‌ഷ്യം. ഈ കേസ് നൽകിയതിലൂടെ അവർ ലക്ഷ്യം നക്‌സലിസം വിജയിപ്പിക്കുക എന്നതാണ് ഉദ്ദേശിച്ചത്. കേസ് അന്വേഷിച്ച എസ് പി ഹരിശങ്കറിന് സ്ഥാപിത താല്‍പര്യം ഉണ്ടെന്നുമുള്ള ആരോപണങ്ങൾ പി സി നടത്തിയിരുന്നു. തുടർന്ന് ഉദ്ധിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്നതുപോലെ
ഫ്രാങ്കോ മുളക്കല്‍ പി.സി ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു.
ഫ്രാങ്കോയുടെ കൈകള്‍ മുത്തിയാണ് അന്ന് ഭാര്യയും പി സിയും ഫ്രാങ്കോ മുളയ്ക്കലിനെ ആണ് സ്വീകരിച്ചത്. കേസിന്റെ നാള്‍വഴികളില്‍ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനായിരുന്നു ഫ്രാങ്കോയുടെ സന്ദർശനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...