Connect with us

Hi, what are you looking for?

Exclusive

അങ്ങയുടെ മടിയിൽ കനമില്ലേ മുഖ്യമന്ത്രി?

മടിയിൽ കനമില്ലാത്തവന് വഴിയിൽ പേടി വേണ്ട എന്ന മുഖ്യന്റെ പതിവ് പഴമൊഴിയെ വിമർശിച്ച് ദേശാഭിമാനി മുൻ ചീഫ് എഡിറ്റർ ജി ശക്തിധരൻ
കേരളം ഭരിക്കുന്നത് ഹരിച്ചന്ദ്രനാണെന്ന ഭാവത്തിൽ മുഖ്യൻ തട്ടി വിടുന്ന തട്ടിക്കൂട്ട് ഡയലോഗുകൾ കേട്ട് കേൾവിക്കാരന്റെ തൊലിയുരിഞ്ഞു തുടങ്ങിരിക്കുന്നു. എന്നാലും തള്ളുകൾക്ക് കുറവ് വരുത്താൻ പിണറായി സഖാവ് ഒരുക്കമല്ല എന്നതാണ് ഏറെ രസകരം.
ഈ സാഹചര്യത്തിൽ പിണറായിയെ ട്രോള്ളിക്കൊണ്ട് ശക്തിധരൻ തന്റെ ഫേസ് ബുക്കിൽ കുറിച്ച , സത്യത്തിൽ
അങ്ങയുടെ മടിയിൽ കനമില്ലേ മുഖ്യമന്ത്രി? എന്ന് തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെയാണ് ….
കേരളം കഴിഞ്ഞ ഏഴുവർഷമായി മഴയത്തും വെയിലത്തും മഞ്ഞിലും ഇടതടവില്ലാതെ കേട്ടുകൊണ്ടിരിക്കുകയാണ് ഈ പഴമൊഴി. ഭരണകൂടത്തെ വഴിവിട്ട് ഉപയോഗിച്ച് എന്ത്കൊള്ള നടത്തിയാലും,അത് ഗള്ഫിലായാലും ഇന്ത്യയിലായാലും . നമ്മുടെ മുഖ്യമന്ത്രി ഉരുവിട്ട് കൊണ്ടിരിക്കുന്ന മന്ത്രമാണിത്. ജപമാല കയ്യിലില്ലെന്നേയുള്ള. സിനിമയിലൊക്കെ കാണുന്ന കള്ളസന്യാസിയുടെ മറ്റൊരു പതിപ്പ്. ഇത്രയ്ക്ക് ഉളുപ്പില്ലാത്ത ഒരു മനുഷ്യനെയാണ് അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന സിപിഎമ്മിന് ബാക്കിപത്രമായി കിട്ടിയിരിക്കുന്നത്? ശേഷിച്ച പി ബി അംഗങ്ങളോടും കേന്ദ്രകമ്മിറ്റി അംഗങ്ങളോടും ഒരു ചോദ്യമേയുള്ളൂ. നിങ്ങൾക്ക് എന്തേ ഒന്നും വേണ്ടേ? നിങ്ങൾക്കും ഇല്ലേ ഭാര്യയും മക്കളും മരുമക്കളും മറ്റും?
കേരളം ഭരിക്കുന്നത് ഹരിചന്ദ്രൻ ആണ് എന്നും അദ്ദേഹത്തെ ജനമധ്യത്തിൽ ഇടിച്ചു താഴ്ത്തികള യാമെന്നുമുള്ള പൂതി കയ്യിൽവെച്ചാൽ മതി എന്നുമുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ വെല്ലുവിളിയാണ് അടിപൊളി! എന്തൊരു ഉളുപ്പില്ലായ്മ? ജനങ്ങൾ എത്രമാത്രം ഇതിനു വിലകൽപ്പിക്കും എന്നത് കണ്ടറിയണം. ഏത് മുഖ്യമന്ത്രിക്കും ഏത് സന്ദർഭത്തിലും സ്വയരക്ഷയ്ക്ക് വേണ്ടി ഉയർത്താവുന്ന വാദത്തിനപ്പുറം എന്തെങ്കിലും വിലയുണ്ടോ ഇതിന്?
പാർട്ടിയുടെ സംസ്ഥാന സമിതി യോഗം ചേരുമ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന ഒരു ഭരണത്തിന് പാർട്ടി നേതാക്കളുടെ എങ്കിലും വായടപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ സഹായിച്ചേക്കും. പക്ഷെ പാർട്ടിയുടെ തിട്ടൂരങ്ങൾ വിശ്വസിക്കാത്ത ജനങ്ങളാണ് ഇവിടെ ഭൂരിപക്ഷം. അവരെന്ത് ചെയ്യും?.
കൂടുതൽ പുകമറ സൃഷ്ടിക്കുന്നതല്ലാതെ കഴിഞ്ഞ രണ്ടുആഴ്ചയായി കേരളം അഭൂതപൂർവ്വമായി ചർച്ചചെയ്തുകൊണ്ടിരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും വിശദീകരണം മുഖ്യമന്ത്രിയുടെ വാക്കുകളിൽ ഉണ്ടോ? കടുത്ത ആരോപണങ്ങളിൽ കുടുങ്ങുന്ന ഭരണാധികാരികൾ നിൽക്കക്കള്ളിയില്ലാതാകുമ്പോൾ പറയുന്ന തൊട് ന്യായങ്ങൾക്ക് അപ്പുറം മുഖ്യമന്ത്രിക്ക് എന്ത് പറയാനുണ്ട്? പ്രതിപക്ഷ നേതാക്കളും ഒന്നടങ്കം മാധ്യമങ്ങളും ടെലിവിഷൻ ചർച്ചകളും വിരൽ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വൻ നേട്ടമുണ്ടാക്കും വിധം സർക്കാരിന്റെ പദ്ധതികൾ മാറ്റിമറിക്കുന്നുവെന്നതിലാണ് . ക്യാമറ പദ്ധതിയിൽ നൂറുകോടി രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ബന്ധുക്കൾക്ക് ലാഭം ഉണ്ടാക്കുന്നവിധം ആസൂത്രണം ചെയ്തിരിക്കുന്നുവെന്നതാണ്. അതിന്റെ കൃത്യമായ കണക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അക്കമിട്ട് നിരത്തിയിട്ടുണ്ട്. അതിനെന്ത് മറുപടിയാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്? ഞഞ്ഞാപിഞ്ഞ വർത്തമാനമല്ല വേണ്ടത്? സർക്കാർ പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളെല്ലാം എങ്ങിനെയാണ് മുഖ്യമന്ത്രിയുടെ ബന്ധുക്കളുടെ കയ്യിലെത്തുന്നത്? വികസനത്തിന്റെ ഭാഗമായും പൊതുജന നന്മക്കായും പ്രഖ്യാപിക്കുന്ന പദ്ധതികൾ എന്ന് മേനി പറയുക, അതേസമയം നേട്ടം മുഴുവൻ, സ്വന്തം കുടുംബത്തിനാണെന്നു വരിക ഇതെന്ത് മറിമായമാണ്. ഇത്രയേറെ തെളിവുകൾ ഓരോ ദിവസവും പുറത്തുവരുമ്പോൾ നീതിബോധമുള്ള മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് അതിന്റെ സംശയങ്ങൾ ദൂരീകരിക്കയല്ലേ? മറ്റേതെങ്കിലും ഒരു മുഖ്യമന്ത്രിയുടെ നാവിൽ നിന്ന് ഇത്തരത്തിലൊരു വിശദീകരണം കേൾക്കേണ്ടിവരുമോ?. അഹങ്കാരം കൊണ്ടു ഉന്മത്തനായ ഒരു ഭരണാധികാരിക്ക് മാത്രമേ ഇങ്ങിനെ സംസാരിക്കാനാവൂ? കേരളം മുഖ്യമന്ത്രിയുടെ കുടുംബ സ്വത്തും ജനങ്ങൾ പ്രജകളും ആണോ? ഒരുപ്രവാസിയായ സുരേന്ദ്രകുമാറിന് 20 ലക്ഷം രൂപ പാർട്ടിക്ക് കൊടുത്താൽ എന്തും ചെയ്യാൻ അവകാശമുണ്ടോ? ഇയാളെ പിടിച്ചു ജയിലിലടക്കാൻ ഇവിടെ ഒരു ഭരണാധികാരി വേണ്ടേ? അമിതവിലക്ക് ക്യാമറകൾ സ്ഥാപിച്ചതിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിശദീകരണമുണ്ടോ? 50 ലക്ഷം രൂപയ്ക്ക് നടത്താവുന്ന പദ്ധതി മുഖ്യമന്ത്രിയുടെ അളിയന്റെ കമ്പനിക്ക് 232 കോടി രൂപയായി ഉയർത്തിക്കൊടുത്തതിനെക്കുറിച്ചു മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിശദീകരണമുണ്ടോ? കൊള്ളലാഭം മുഴുവൻ വീട്ടിൽ കൊണ്ടുവച്ചിട്ട് തത്വം പറഞ്ഞിട്ട് എന്ത് കാര്യം?മടിയിൽ കനമില്ലെന്ന് ഓരോ ശ്വാസത്തിലും വിളിച്ചു പറയുന്ന മുഖ്യമന്ത്രി ആരുടെ മടിയിലാണ് ഈ കൊള്ളമുതൽ സൂക്ഷിക്കുന്നത്?

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...