Connect with us

Hi, what are you looking for?

Kerala

യാത്രക്കാരെ കാത്തു ബോട്ടു ജെട്ടികൾ.

വൈക്കം ജലപാതയുടെ ഭാഗമായി മീനച്ചിലാറ്റില്‍ നിര്‍മ്മിച്ച ബോട്ടുജെട്ടികള്‍ യാത്രക്കാരെ കാത്തിരിക്കുന്നു.ജലഗതാഗതത്തിനൊപ്പം വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കോട്ടയത്തെയും വൈക്കത്തെയും ബന്ധിപ്പിച്ചു ജലപാതയൊരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഇതിന്റെ തുടര്‍ച്ചയായി വൈക്കം മുതല്‍ കോട്ടയം വരെയുള്ള ജലപാതയുടെ വശങ്ങളില്‍ സംരക്ഷണഭിത്തി, ജെട്ടികള്‍ എന്നിവ നിര്‍മ്മിക്കാനും ആഴം കൂട്ടാനുമായി കരാറും നല്‍കി.2002 ല്‍ നിര്‍മാണജോലികള്‍ക്കു തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ഇല്ലിക്കല്‍, തിരുവാറ്റ, പുത്തന്‍തോട്‌ അടക്കമുള്ള സ്‌ഥലങ്ങളില്‍ ബോട്ടുജെട്ടികള്‍ നിര്‍മിച്ചു. എന്നാല്‍, പദ്ധതി പാതിവഴിയില്‍ നിലച്ചതോടെ ബോട്ടുജെട്ടികള്‍ നോക്കുകുത്തിയായി.കരാര്‍ ഏറ്റെടുത്ത കമ്ബനി നിര്‍മാണജോലിയില്‍നിന്നു പിന്‍മാറിയതാണു പദ്ധതിക്കു തിരിച്ചടിയായത്‌. വിലക്കയറ്റമടക്കം കണക്കിലെടുത്തു കരാര്‍ തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണു കരാറുകാരന്‍ പിന്‍മാറിയത്‌. ഇതോടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിലച്ചു.ഇതിന്റെ അവശേഷിപ്പായിട്ടാണ്‌ ഇല്ലിക്കലിലടക്കം ബോട്ട്‌ ജെട്ടികള്‍ സ്‌ഥിതി ചെയ്യുന്നത്‌. എന്നാല്‍, നാട്ടുകാരില്‍ പലര്‍ക്കും ബോട്ട്‌ ജെട്ടി എന്തിനാണെന്ന്‌ അറിയില്ല. ബോട്ട്‌ സര്‍വീസില്ലാത്ത മീനച്ചിലാറ്റില്‍ എന്തിനു ബോട്ടുജെട്ടികളെന്ന സംശയമായിരുന്നു പലരും ഉയര്‍ത്തുന്നത്‌.
തിരുവാറ്റ, കുടമാളൂര്‍, മാന്നാനം എന്നിവിടങ്ങളിലൂടെയായിരുന്നു ജലപാത വിഭാവനം ചെയ്‌തിരുന്നത്‌. യാത്രബോട്ടുകള്‍ ഓടിക്കാനും പദ്ധതിയുണ്ടായിരുന്നു.അതിനിടെ, കേന്ദ്ര ഇടപെടല്‍ പദ്ധതിക്കു വീണ്ടും പ്രതീക്ഷ പകരുന്നുണ്ട്‌. അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ച സംസ്‌ഥാനത്തെ ജലപാതകളില്‍ കോട്ടയം-വൈക്കം പാതയും ഇടംപിടിച്ചതാണ്‌ പ്രതീക്ഷയാകുന്നത്‌.
വൈക്കത്തു വേമ്ബനാട്ട്‌ കായലില്‍ നിന്ന്‌ കോട്ടയം വരെ 28 കിലോമീറ്ററോളം ദൂരമാണു കോട്ടയം- വൈക്കം കനാലിനുള്ളത്‌. കൊല്ലം -കോട്ടപ്പുറം ദേശീയ ജലപാതയുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്‌ കോട്ടയം- വൈക്കം ജലപാതക്കുള്ള കേന്ദ്രനിര്‍ദേശം. ഇത്‌ ദേശീയ ജലപാതയാക്കുന്നതോടെ ആഴവും, ചിലയിടങ്ങളില്‍ വീതിയും കൂട്ടേണ്ടിവരും. ഉയരവും വീതിയും കുറഞ്ഞ പാലങ്ങള്‍ പൊളിച്ചു പുനര്‍നിര്‍മിക്കേണ്ടിവരും.കനാല്‍ ദേശീയ ജലപാതയാകുന്നതോടെ ഹൗസ്‌ബോട്ടുകള്‍ക്കും മറ്റും ഉള്‍പ്രദേശങ്ങളിലേക്ക്‌ എത്തുവാന്‍ കഴിയും. ഇത്‌ ഉള്‍നാടന്‍ വിനോദസഞ്ചാരത്തിനും ഗുണം ചെയ്യും.ചെലവുകുറഞ്ഞ ഗതാഗതവും ചരക്കുനീക്കവും ജലപാത വഴി സാധ്യമാകും. ആസിഡ്‌, ഗ്യാസ്‌, നാഫ്‌ത, നിര്‍മാണസാമഗ്രികള്‍, കാര്‍ഗോ വെസലുകള്‍ എന്നിവയുടെ ചരക്ക്‌ ഗതാഗതം ദേശീയജലപാതയിലൂടെ കാര്യക്ഷമമാകും. ദേശീയ ജലപാതയുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന മറ്റ്‌ ചെറിയകനാലുകളുടെ വികസനത്തിനും ഇത്‌ വഴിവെക്കും.ദേശീയ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിക്കാണ്‌ ജലപാതാ വികസനത്തിന്റെ ചുമതല. എന്നാല്‍, ജലപാതകളാക്കാന്‍ കനാല്‍ കുഴിച്ച്‌ ആഴംകൂട്ടിയാല്‍ ഉപ്പുവെള്ളം നിയന്ത്രണാതീതമായി കയറുമെന്ന ഭീതി കാര്‍ഷിക മേഖലയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...