Connect with us

Hi, what are you looking for?

Sports

ഹാട്രിക് തോല്‍വി ഏറ്റുവാങ്ങി ചെന്നൈയ്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ്. പഞ്ചാബ് കിങ്സാണ് 54 റണ്‍സിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.ടോസ് നേടിയ ചെന്നൈ ബോളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 18 ഓവറില്‍ 126 റണ്‍സെന്ന നിലയില്‍ ഒതുങ്ങി.
57 റണ്‍സെടുത്ത ശിവം ദുബെയും 23 റണ്‍സ് നേടിയ എം.എസ്.ധോനിക്കും മാത്രമാണ് ചെന്നൈയ് നിരയില്‍ തിളങ്ങാനായത്്. പഞ്ചാബിന് വേണ്ടി രാഹുല്‍ ചാഹര്‍ മൂന്നും വൈഭവ് അറോറയും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റാണ് വീഴ്ത്തിയത്.

പഞ്ചാബ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സ് നേടി. 32 പന്തില്‍ 60 റണ്‍സ് അടിച്ചുകൂട്ടിയ ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ്ങായിരുന്നു പഞ്ചാബിന്റെ കരുത്ത്. അഞ്ചു വീതം ഫോറിന്റേയും സിക്സിന്റേയും അകമ്പടിയോടെയായിരുന്നു ലിവിങ്സ്റ്റണിന്റെ ഇന്നിങ്സ്. രണ്ട് വിക്കറ്റെടുക്കുകയും 60 റണ്‍സ് നേടുകയും ചെയ്ത ലിവിങ്സ്റ്റണാണ് പഞ്ചാബിന്റെ വിജയശില്‍പ്പി.നാല് റണ്‍സിനിടയില്‍ പഞ്ചാബിന് ക്യാപ്റ്റനും ഓപ്പണറുമായ മായങ്ക് അഗര്‍വാളിനെ നഷ്ടപ്പെട്ടു. ഒമ്പതു റണ്‍സെടുത്ത് ഭനൂക രാജപക്സയും പെട്ടെന്ന് മടങ്ങിയത് തിരച്ചടിയായി. എന്നാല്‍ പിന്നീട് മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും ലിവിങ്സ്റ്റണും ഒത്തുചേര്‍ന്ന് 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പഞ്ചാബിന് ജീവന്‍ നല്‍കിയത് . 24 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 33 റണ്‍സെടുത്ത ധവാനെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോയാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ചെനൈയ്ക്ക് പ്രതീക്ഷ നല്‍കിയത്.

ജിതേഷ് ശര്‍മ 27 പന്തില്‍ 26 റണ്‍സെടുത്ത് പുറത്തായി. പിന്നീട് വന്ന ആര്‍ക്കും നിലയുറപ്പിക്കാന്‍ സാധിച്ചില്ല.ഷാരൂഖ് ഖാന്‍ ആറു റണ്‍സിനും ഒഡേന്‍ സ്മിത്ത് മൂന്നു റണ്‍സിനും ഔട്ടായി.12 റണ്‍സായിരുന്നുരാഹുല്‍ ചാഹറിന്റെ സമ്പാദ്യം. ചെന്നൈയ്ക്കായി ക്രിസ് ജോര്‍ദാനും ഡ്വെയ്ന്‍ പ്രെടോറിയസും രണ്ടു വീതം വിക്കറ്റെടുത്തു. മുകേഷ് ചൗധരി, ഡ്വെയ്ന്‍ ബ്രാവോ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.ഗുജറാത്തിനെതിരെയാണ് പഞ്ചാബിന്റെ അടുത്ത മല്‍സരം.ചെനൈയ് ഹൈദരാബാദിനെയാകും നേരിടുക.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...