കുവൈറ്റിലെ ഏറ്റവും പുരാതന വിപണിയായ സൂഖ് അല്‍ മുബാറക്കില്‍ തീപിടിത്തം.ഇന്നലെ വൈകുന്നേരം 3.30നാണ് അഗ്നിബാധ ഉണ്ടായത്. തീപിടിത്തത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുതു . ഇവരില്‍ 4 പേരെ അമീരി ആശുപത്രിയിലും ഒരാളെ ബാബ്ടൈന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണു വിവരം. സംഭവത്തില്‍ ഇത് വരെയായി 20ന് മുകളില്‍ കടകള്‍ കത്തി നശിച്ചു.മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നൂറു കണക്കിനു കടകളാണു ഇവിടെ സ്ഥിതി ചെയ്യുന്നത്.തീപിടിത്തം നിയന്ത്രണ വിധേയമാക്കിയെങ്കിലും പൂര്‍ണ്ണമായി തീയണക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണു.വിവിധ സ്ഥലത്തുനിന്നുള്ള അഗ്നിശമനസേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള കഠിന ശ്രമങ്ങള്‍ തുടരുകയാണ്.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...