Connect with us

Hi, what are you looking for?

News

അഭയ കേസിൽ സിസ്റ്റർ സെഫിയും തോമസ് കോട്ടൂരും കുറ്റക്കാരല്ല; കന്യാചർമം വിച്ഛേദിക്കപ്പെടാത്ത കന്യാസ്ത്രീകളുണ്ടോ? ഒരു കന്യാസ്ത്രീയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

അഭയാ കേസിന്റെ ചരിത്രവിധി ന്യായത്തിന് പിന്നാലെ ക്രൈമിനെ തേടിയെത്തിയ ഈ കത്ത്. സഭയ്ക്കുള്ളിൽ നിന്ന് സന്യാസ ജീവിതം അനുഭവിച്ചറിഞ്ഞവളുടെ അനുഭവ സാക്ഷ്യം ഉള്ളു പൊള്ളിക്കാതെ കേട്ടിരിക്കാനാവില്ല നമുക്ക്.

ദൈവത്തിന്റെ ആദ്യത്തെ സൃഷ്ടിയായ ആദ്യ മനുഷ്യരാണ് ആദവും ​ഹവ്വയും. ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിൽ നിന്നു മാത്രം ദൈവം അവരെ വിലക്കിയിരുന്നു. എന്നാൽ ദൈവത്തിന്റെ വിലക്കുകൾ ലംഘിച്ച് കാമത്തിന്റെ ആ വിലക്കപ്പെട്ട കനി അവർ ഭക്ഷിക്കുന്നതിലൂടെ അതിലൂടെ ലൈം​ഗിക ബീജത്തിന്റെ കണങ്ങൾ അവരിൽ കുത്തിവയ്ക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയുണ്ടായ സന്തതി പരമ്പരകളാണ് ഇന്നത്തെ മനുഷ്യകുലം എന്നാണ് ബൈബിളിൽ പറയുന്നത്. അതേ പരമ്പരയിൽ തന്നെ പെട്ടവരാണ് സിസ്റ്റർ സെഫിയും തോമസ് കോട്ടൂരും.

അതിനാൽ തന്നെ അഭയാകേസിനെപ്പറ്റി സംസാരിക്കുമ്പോൾ നമ്മുടെയുള്ളിൽ ആ വിഷയത്തെപ്പറ്റി ഒരു തുറന്ന ചിന്ത അത്യാവശ്യമാണ്. യഥാർത്ഥത്തിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണോ..?? മോ​ഹങ്ങൾക്കും മോ​ഹഭം​ഗങ്ങൾക്കും ഇടയിൽ സ്വയം ഉരുകുമ്പോഴും തുറന്നു പറയാനാവാതെ ജീവിച്ചുതീർക്കാൻ വിധിക്കപ്പെട്ടവരാണവർ. സ്ത്രീ എന്ന ഓമനപ്പേരിനോപ്പം അമ്മ എന്ന മധുര വികാരം ചാർത്തിക്കൊടുത്ത ദൈവം ജീവിതം മുഴുവൻ ഒരു സ്ത്രീയുടെ കന്യകാത്വത്തെ പ്രണയിക്കുന്ന വിരോധാഭാസത്തിൻ്റെ പേര്.. കർത്താവിൻ്റെ മണവാട്ടി, അഥവാ കന്യാസ്ത്രീ.

അഭയാ കേസിന്റെ വിധി വന്നതിനെതുടർന്ന് നിരവധി കത്തുകളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ക്രൈമിന്റെ ഓഫീസിലെത്തിയത്. അതിൽ ഒരു കത്ത് ഏറെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണെന്ന് തോന്നി. ഒരു സ്ത്രീ മനസിന്റെ തുറന്നു പറച്ചിലുകളാണ് അഭയാ കേസിന്റെ ചരിത്രവിധി ന്യായത്തിന് പിന്നാലെ ക്രൈമിനെ തേടിയെത്തിയ ഈ കത്ത്. സഭയ്ക്കുള്ളിൽ നിന്ന് സന്യാസ ജീവിതം അനുഭവിച്ചറിഞ്ഞവളുടെ അനുഭവ സാക്ഷ്യം ഉള്ളു പൊള്ളിക്കാതെ കേട്ടിരിക്കാനാവില്ല നമുക്ക്, ഒരിറ്റ് കണ്ണീരിന്റെ അകമ്പടിയോടെയല്ലാതെ ആ കത്ത് വായിച്ചവസാനിപ്പിക്കാനും കഴിയില്ല ആർക്കും.

ആദിമ കാലം മുതൽക്കേ നാം കേട്ട് പരിചയിച്ചതാണ് വിലക്കപ്പെട്ട കനിയോടുള്ള മനുഷ്യന്റെ ആഗ്രഹം. സന്യാസത്തിന്റെ ചട്ടക്കൂടിനുള്ളിൽ ലൈംഗികതെയെ വിലക്കപ്പെട്ട കനിയായി പറഞ്ഞു പഠിപ്പിച്ചു തളച്ചിടുന്ന കന്യാസ്ത്രീകൾക്കും പുരോഹിതർക്കും നിഷിദ്ധമായ ഒന്നിനോട് തോന്നുന്ന ആവേശമാണ് പലപ്പോഴും ഇത്തരം കൂടിച്ചേരലുകൾ. ഇവരിലെ സ്ത്രീ പുരുഷ വികാരങ്ങൾക്ക് മതത്തിന്റെ വിലക്ക് വീഴുമ്പോഴാണ് ഇവയ്ക്ക് തെറ്റുകൾ എന്ന പരിവേഷം കൈവരുന്നതും ഇരയായും സാക്ഷിയായും അഭയമാർ പുനർജനിക്കുന്നതും. കന്യാസ്ത്രീ മഠങ്ങളിലെ ഇത്തരം അവിശുദ്ധ ബന്ധങ്ങൾക്ക്‌ സാക്ഷിയായതായിരുന്നു അഭയയുടെ കൊലപാതകത്തിലേക്ക് പ്രതികളെ നയിച്ച സാഹചര്യം. ഇവിടെ അഭയ കൊലപാതകക്കേസിലെ പ്രതികളെ ഞാൻ ഒരിക്കലും ന്യായീകരിക്കുകയല്ല. എന്നാൽ അവരുടെ ശരീരത്തിൻറെ ആവശ്യത്തെ നിഷേധിച്ചപ്പോഴാണ് അവർ ഇരുളിന്റെ മറവിനെ കൂട്ട് പിടിച്ചത്. അത് പിടിക്കപ്പെട്ടപ്പോൾ അതിനെ മഹാപരാധമായ് കാണുന്ന സഭയ്ക്കു മുന്നിൽ അഭിമാനം എന്ന വികൃത വികാരം സംരക്ഷിക്കാനായി ഒരു മനുഷ്യ ജീവനെ അവർ അപഹരിച്ചു. ഇതിൽ പ്രതികളായ സിസ്റ്റർ സെഫിയെയും ഫാദർ കോട്ടൂരിനെയും പോലെ തന്നെ മതവും ഈ തെറ്റിൽ പങ്കാളിയാണ്. ഇത്തരത്തിൽ നിരവധി അഭയമാർ സാക്ഷികളായും ഇരകളായും സഭയ്ക്കുള്ളിൽ കഴിഞ്ഞു കൂടുന്നുണ്ട്. അത്തരത്തിൽ ഒരു കന്യാസ്ത്രീ ക്രൈമിന് അയച്ച ഒരു തുറന്നെഴുത്താണ് താഴെ….

പ്രിയ നന്ദകുമാറിന്,

താങ്കളെ എനിക്ക് നേരിൽ പരിചയമില്ല. എന്നാൽ എഴുത്തുകളിലൂടെ താങ്കളെ അടുത്തറിഞ്ഞു എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അഭയയുടെ കൊലയാളികളെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഫോട്ടോകൾ സഹിതം പ്രസിദ്ധീകരിച്ച ക്രൈമിന്റെ സത്യസന്ധമായ അന്വേഷണ റിപ്പോർട്ടിന്റെ കോപ്പി ഞാൻ ഇന്നും സൂക്ഷിച്ചു വയ്ക്കുന്നു. അതുപോലെ ഒരു കന്യാസ്ത്രീയുടെ ജീവിതത്തിന്റെ മോ​ഹങ്ങളുടേയും മോഹഭം​ഗങ്ങളുടേയും പച്ചയായ കഥ പറഞ്ഞ നോവലിസ്റ്റ് പി.ജി ജോൺസന്റെ നേർച്ച എന്ന നോവൽ താങ്കളാണ് പ്രസി​ദ്ധീകരിച്ചതെന്ന സത്യവും അം​ഗീകരിച്ചുകൊണ്ടാണ് ഞാനീ കത്തെഴുതുന്നത്. ആ പുസ്തകവും എന്റെ കൈവശമുണ്ട്.

കന്യാസ്ത്രികളുടേയും പുരോഹിതൻമാരുടേയും ജീവിതത്തെക്കുറിച്ചുള്ള സത്യസന്തമായ കാര്യങ്ങൾ താങ്കൾക്ക് അറിയാം എന്നതുകൊണ്ടാണ് ഈ കത്തയക്കുന്നത്. ഈ കാര്യങ്ങൾ പുറം ലോകം അറിയണം എന്നതിനാലാണ് ഞാൻ താങ്കൾക്കീ കത്തയക്കുന്നത്. എല്ലാം തുറന്ന് പറയാൻ പറ്റിയ ഒരാൾ താങ്കളാണ്. താങ്കളെ വിശ്വസിച്ചാണ് ഞാൻ ഈ കത്തയക്കുന്നത്. അതിനാൽ തന്നെ എന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തി വിടരുതെന്ന് ഞാൻ താങ്കളോട് വിനീതമായി അപേക്ഷിക്കുന്നു.

ഇപ്പോൾ ഈ കത്തെഴുതുന്നത് പെട്ടെന്ന് കൈവന്ന ഒരു ആവേശത്തിന്റെ പുറത്തല്ല. ഭൂമിയിൽ നിന്നും യാത്രയാകും മുൻപ് മനസിലുള്ളവയെല്ലാം ആരോടെങ്കിലും തുറന്നു പറയണം എന്ന് കരുതി . അത്ര മാത്രം .താങ്കൾ ഈ എഴുത്ത് വായിക്കുമോ എന്ന് പോലും എനിക്ക് നിശ്ചയമില്ല. അതിൽ പരാതിയുമില്ല. കാരണം എന്റെ മനസ് ഈ അക്ഷരങ്ങളിലേക്ക് മാറുന്നതോടെ എനിക്കൊരു സ്രോതാവിനെ കിട്ടി എന്ന് ഞാൻ വിശ്വസിക്കുന്നു. ദൈവകൃപയാൽ ഈ കത്ത് അങ്ങയുടെ കൈയിൽ കിട്ടിയാലും എന്റെ മനസിന്റെ രണ്ടാം വായനക്കാരൻ മാത്രമാവും താങ്കൾ.

എന്നെ ഞാൻ എങ്ങിനെ പരിചയപ്പെടുത്തണം എന്നതിൽ ഇപ്പോഴും ആശയക്കുഴപ്പമാണ്. ഞാൻ ഒരു കന്യാസ്ത്രീ ആണെന്ന് പറയാൻ മനസാക്ഷി അനുവദിക്കുന്നില്ല. കാരണം, അതിൽ പാതി മാത്രമാണ് ശരി. ഞാനൊരു സ്ത്രീയാണ്. എന്നാൽ കന്യകയല്ല. സഭ എനിക്ക് ചാർത്തിത്തന്ന പേര് നിങ്ങള്ക്ക് സ്വീകാര്യമാണെങ്കിൽ മാത്രം പ്രിയ സഹോദരാ താങ്കൾക്കെന്നെ കന്യാസ്ത്രീ എന്ന് തന്നെ വിളിക്കാം. പക്ഷെ ആ പേരിനെ പരിശുദ്ധമായ് കാണുന്ന ആളാണ് താങ്കൾ എങ്കിൽ തുറന്നു പറയട്ടെ ഞാൻ ആ വിളിപ്പേരിന് അർഹയല്ല. അങ്ങനെ പറയുമ്പോൾ , സഭയ്ക്കുള്ളിലെ ഭൂരിഭാഗം അന്തേവാസികളും എന്റെ അതെ അനുഭവമുള്ളവരാണെന്ന സത്യം കൂടെ പറയാതെ വയ്യ.

വർഷങ്ങൾക്കു മുൻപ് ഞാൻ ഈ സന്യാസ ജീവിതം തിരഞ്ഞെടുത്ത് ഈ തിരുവസ്ത്രം അണിയുമ്പോൾ ഞാൻ എന്ന വ്യക്തിയുടെ വികാരങ്ങളും വിചാരങ്ങളും എന്തിനേറെ സ്വന്തമെന്ന് വിശ്വസിച്ച പേര് പോലും ഉപേക്ഷിച്ചിരുന്നു. എന്നാൽ എത്രയൊക്കെ ഉപേക്ഷിച്ചുവെന്നാലും ഞാൻ എന്ന സ്ത്രീയെ മറന്നു വെയ്ക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എനിക്കെന്നല്ല, ഒരു പെണ്ണിനും തന്റെ സ്ത്രീത്വത്തെ മറന്ന് ഒരു പരകായ പ്രവേശം സാധ്യമാകുമോ എന്നത് സംശയമാണ്. ഒരു സ്ത്രീയുടെ പൂർണത മാതൃത്വമാണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ അതിനപ്പുറം ഒരു സ്ത്രീ അവൾക്കുള്ളിലെ സ്ത്രീയെ തിരിച്ചറിയുന്നത് ഒരു പുരുഷനിലൂടെയാണ് എന്ന് വിശ്വസിക്കുന്ന പക്ഷക്കാരിയാണ് ഞാൻ.

എന്നാൽ എന്നിലെ ദാരിദ്ര്യത്തിന്റെ ബാല്യ കൗമാരങ്ങളെ ദൈവവിളി എന്ന ഓമനപ്പേരിട്ട് എന്നെ കർത്താവിനു സമർപ്പിച്ച അപ്പനമ്മമാരായിരുന്നു എന്നിലെ സ്ത്രീയെ ആദ്യമായ് മുറിവറിൽപ്പിച്ചത്. എന്നാൽ കർത്താവിന്റെ മണവാട്ടിയായി സഭയ്ക്കുള്ളിൽ കഴിയുന്ന എന്നെ പോലെയുള്ള ഓരോരുത്തരും ഫലത്തിൽ കർത്താവിന്റെ ദാസന്മാരുടെ കിടപ്പറയിലെ വെറും ഉപഭോഗവസ്തുക്കളായിരുന്നു എന്ന തിരിച്ചറിവ് അതിനേക്കാൾ വലിയ മുറിപ്പാടായിരുന്നു. എന്നാൽ എതിർക്കാൻ കഴിയാതെ പ്രതികരിക്കാൻ കഴിയാതെ ഇത്ര നാൾ സഭയ്ക്കുള്ളിൽ കഴിഞ്ഞു കൂടിയതിന് പിന്നിൽ കാരണങ്ങൾ പലതാണ്. ഞാൻ ഒരാൾ മാത്രം പ്രതികരിക്കുന്നത് കൊണ്ട് ഇല്ലാതാവുന്നതല്ല ഈ കീഴ്വഴക്കങ്ങൾ എന്ന് എനിക്ക് അതിനകം ബോധ്യമായി കഴിഞ്ഞിരുന്നു. അഥവാ പ്രതികരിച്ചാൽ പോലും പിഴയ്ക്കപ്പെട്ടവളായി സഭ വിട്ടിറങ്ങേണ്ടി വരുന്ന എനിക്ക് സമൂഹം കാത്തു വെയ്ക്കുന്ന വിധി എന്താവുമെന്നതും എനിക്ക് നിശ്‌ചയമുണ്ടായിരുന്നു. കുടുംബത്തിലെ 4 പട്ടിണി കോലങ്ങൾക്കിടയിലേക്ക് ഞാൻ കൂടെ തിരികെ ചെന്നാൽ അവർക്കു കൂടി ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുമെന്നു ഞാൻ ഭയന്നിരുന്നു. എന്നെ പോലെ തന്നെ ഭൂരിഭാഗം അന്തേവാസികളും മഠത്തിൽ തുടരുന്നതിന്റെ കാരണം ഇത് മാത്രമാണ്.

പലപ്പോഴും വൈദികരുടെ ലൈംഗിക തൃഷ്ണയ്ക്ക് മുന്നിൽ ഞങ്ങളുടെ എതിർപ്പുകൾക്കു വിലയില്ലാതാവുന്നു എന്നത് സത്യം തന്നെ. എന്നാൽ പിന്നീടെപ്പോഴൊക്കെയോ ഇത്തരം തെറ്റുകൾക്ക് മൗനാനുവാദം നൽകേണ്ട അവസ്ഥയിലേക്കും ആ ബന്ധങ്ങൾ രൂപം മാറ്റപ്പെടും. പലതിനും നേരെ കണ്ണടയ്‌ക്കേണ്ടി വരിക പതിവാകും. പുതുതായി സഭയിലെത്തുന്ന കന്യാസ്ത്രീകളുടെ അടക്കിപ്പിടിച്ച നിലവിളികൾക്കും പിന്നീടുള്ള സമരസപ്പെടലുകൾക്കും വർഷങ്ങളേറെയായി സാക്ഷിയായതിന്റെ വെളിച്ചത്തിൽ പറയട്ടെ, ഇവിടെ തെറ്റുകാർ വൈദികരോ അവർക്കിരയാവുന്ന കന്യാസ്ത്രീകളോ അല്ല. അവരും കേവല മനുഷ്യരാണെന്നോർക്കാതെ സഭയ്ക്കായ് വിലയ്‌ക്കെടുക്കുന്ന മതമാണ് ഇവിടെ തെറ്റ് ചെയ്യുന്നത്. തനിക്ക് മണവാട്ടിമാരെ ആവശ്യമുണ്ടെന്നും അവർ കന്യകകൾ ആയിരിക്കണമെന്നും ക്രിസ്തു ഒരിടത്തും പരാമർശിച്ചതായി എനിക്ക് അറിവില്ല. ഒരു സ്ത്രീ രക്ഷിക്കപ്പെടുന്നത് മാതൃത്വത്തിലൂടെയാണ് എന്ന് തിമോത്തിയോസിന്റെ ഒന്നാം അധ്യായത്തിൽ രണ്ടാം ലേഖനത്തിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നു .

എന്നാലിവിടെ മതത്തിനു വേണ്ടി, വിശ്വാസങ്ങൾക്കും വിശ്വാസികൾക്കും വേണ്ടി ഹോമിക്കപ്പെട്ട ഞങ്ങളെപ്പോലുള്ളവർ സഭയ്ക്കുള്ളിലെ ദൈവദാസന്മാർക്ക് പായ വിരിക്കേണ്ടി വരുന്നു. ഇരുളിന്റെ മറവിൽ ഒളിച്ചും പതുങ്ങിയും കാട്ടിക്കൂട്ടുന്ന ഇത്തരം ചേഷ്ടകൾക്ക് മേലെ പകലിന്റെ തിരുവസ്ത്രം എടുത്തണിഞ്ഞു വിശ്വാസികളെ നോക്കി സുവിശേഷം പ്രസംഗിക്കുന്നത് കാണുമ്പോൾ എന്ത് കൊണ്ടോ തെരുവ് സർക്കസിലെ കോമാളിയെ ഓർമ്മവരുന്നു. ഒരിക്കലും ഇതൊന്നും തുറന്നു പറയാൻ കഴിയുമെന്ന് വിശ്വസുച്ചിരുന്നതല്ല. പക്ഷെ ഇപ്പോൾ എന്തുകൊണ്ടോ ലോകം ഇതെല്ലം അറിയേണ്ട സമയമായെന്ന് തോന്നുന്നു. കാരണം, ഇന്ന് ഞാനീ കത്തെഴുതുന്ന രാത്രി ഉറക്കമില്ലായ്മയിൽ ചിന്തകൾ പേറുന്ന കുറേ അന്തേവാസികളുടെ ഹൃദയഭാരം താങ്ങാനാവാതെ ഈ മഠത്തിന്റെ ചുവരുകൾ നിലം പതിക്കുമോ എന്ന് ഞാൻ സംശയിക്കുന്നു. കാരണം ഇന്ന് മുഴുവൻ ഇവിടെ ഓരോ കന്യാസ്ത്രീമാരിലും ഞാൻ കണ്ടത് ഒരു തരം നിസംഗതയാണ്. നാളെയാണ് ഡിസംബർ 22. വർഷങ്ങൾക്ക് മുൻപ് ഞങ്ങളിലൊരുവളുടെ ചേതനയറ്റ ശരീരം കോൺവെന്റ് കിണറ്റിൽ പൊന്തിയതിനു പിന്നിലെ കാരണക്കാർക്കു കോടതി ശിക്ഷ വിധിക്കുന്ന ദിവസം. കാരണക്കാർ എന്ന് പറഞ്ഞത് മനപ്പൂർവം തന്നെയാണ്. കാരണം അവരെ പ്രതികളെന്നോ കൊലപാതകികളെന്നോ പറയാൻ എന്തികൊണ്ടോ എനിക്ക് കഴിയുന്നില്ല. ഒരു മനുഷ്യ ജീവൻ അപഹരിച്ചവർ കുറ്റവാളികൾ തന്നെയാണ്. എന്നാൽ എവിടെയോ ഒരു സഹാതാപത്തിന്റെ ആനുകൂല്യം അവർ അർഹിക്കുന്നില്ലേ എന്നൊരു സംശയം? തെറ്റുകൾ ശിക്ഷിക്കപ്പെടേണ്ടത് തന്നെ, എന്നാൽ അഭയാ കേസിലെ പ്രതികൾ ശിക്ഷിക്കപ്പെടുന്നതിലൂടെ ഒരു തെറ്റിന്റെ ശിഖരം മാത്രമാണ് അറുക്കപ്പെടുന്നത്. അല്ലാതെ ഇത്തരം ശിക്ഷകളൊന്നും കന്യാസ്ത്രീ മഠങ്ങളിൽ പടർന്നു പിടിച്ച കാമക്കൂത്തുകൾ അവസാനിപ്പിക്കാൻ ഉതകുന്നതല്ലാ. വിഷവൃക്ഷത്തിന്റെ വേരിൽ മഴുവെയ്ക്കാതെ ചില്ല മാത്രം മുറിച്ചു മാറ്റുന്നത് കൊണ്ടെങ്കിലും കാര്യമുണ്ടോ? 28 വർഷങ്ങൾക്ക് മുൻപ് നടന്ന ആ പാപത്തിന്റെ ശമ്പളം ഇത്രയും നീണ്ടു പോയപ്പോൾ അതിനേക്കാൾ വലിയ പാപങ്ങൾക്ക് സഭയ്ക്കുള്ളിൽ സ്വാതന്ത്ര്യം കൂടുകയായിരുന്നു…..

Summary : Sister Sefi and Thomas Kottur are not guilty in the abhaya case; The shocking revelation of a nun.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...