Connect with us

Hi, what are you looking for?

Kerala

കവി കുടുംബത്തിന്റെ ടീച്ചർ അമ്മയ്ക്ക് അന്ത്യ വിശ്രമം

നന്ദി , മഴയോട് ,ഈ വെയിലിനോട് , ഈ മണ്ണിനോട് , തണലിനോട്, എനിക്ക് നിറച്ചു വെച്ച് വിളമ്പിത്തന്ന അന്നത്തോട് എന്റെ ശിരസിൽ കൈവെച്ച അനുഗ്രഹങ്ങളോട് , ഏലാം നന്ദി മാത്രം .. ഇനി അടുത്ത ജന്മം ഈ മണ്ണിൽ തന്നെ കഷ്ടപ്പെടാനും പാട് പെടാനും ഞാൻ വരും ..

ഹേ കൃഷ്ണാ, നീയറിഞ്ഞുവോ നിൻ്റെ ഗോപിക യാത്രയായി ഇനി നിന്നിലേക്കെത്തുവാൻ ….
തേരൊലിയില്ല, ശംഖോലിയും വേണ്ട , ചാര് വേണ്ട ചാമരങ്ങളും വേണ്ടിനി ചാരെയെത്തുവാൻ
യാത്ര തുടങ്ങീയിതാ കാത്തുനിൽക്കുക കൃഷ്ണാ , നിൻ ഗോപിക  പാത താണ്ടി വരുന്നിനി നിന്നിലായി…
          മലയാളത്തിന്റെ സ്വന്തം കവയത്രി,  കവികുടുംബത്തിലെ പുതുതലമുറയുടെ ആദരണീയയായ ‘അമ്മ  സുഗതകുമാരി ഇനി ഓർമ്മകളിലൊരു വിങ്ങലായ്, കൺകോണിലൊരു  നനവുള്ള കവിതയായ് മാറിക്കഴിഞ്ഞു.  അവസാന നിമിഷങ്ങളിൽ വാരിപ്പുണർന്ന ശാന്തികവാടത്തിലെ കനൽത്തരികളേക്കാൾ തീവ്രമായിരുന്നു ടീച്ചറുടെ അക്ഷരങ്ങളിൽ സ്ഫുരിച്ചു നിന്ന അഗ്നി. ഓരോ കവിതയും ഓരോ കടലായിരുന്നു. അക്ഷരങ്ങളുടെ, ഭാവനകളുടെ, പ്രതീക്ഷകളുടെ, എല്ലാം വേലിയേറ്റങ്ങൾ ദൃശ്യമാകുന്ന ഒരു നീല കടൽ .  
തികഞ്ഞ കൃഷണ ഭക്ത കൂടിയായ ടീച്ചറുടെ വരികളിൽ പലപ്പോഴും ഉണ്ണിക്കണ്ണന്റെ പലഭാവങ്ങൾ ഓടി മറയാറുണ്ട് . പ്രണയമായും  വാത്സല്യമായും  കൃഷ്ണൻ കളിക്കുന്ന കവിതകളുടെ അക്ഷര മുറ്റത്തു പൂക്കളും കിളികളുമെല്ലാം ടീച്ചറോട് കൂട്ടിനെത്തിയിരുന്നു .

മലയാളത്തിന്റെ സ്വന്തം കവയത്രി സുഗതകുമാരി അന്തരിച്ചു. പ്രകൃതിയുടേയും സ്ത്രീയുടേയും കണ്ണീരിനൊപ്പം എന്നും നിലനിന്നിട്ടുള്ള കവയത്രിയാണ് സുഗതകുമാരി. സാമകാലീന സാമൂഹ്യ വിഷയങ്ങള്‍ വളരെ തന്മയത്വത്തോടെ മലയാളികള്‍ക്കു മുമ്പില്‍ തന്റെ കവിതകളിലൂടെ അവര്‍ പരിചയപ്പെടുത്തി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അന്ത്യം. ബുധനാഴ്ച രാവിലെയായിരുന്നു മരണം. എണ്‍പത്താറ് വയസ്സായിരുന്നു പ്രായം. സംസ്‌കാരചടങ്ങുകള്‍ വൈകുന്നേരം നാലുമണിക്ക് ഔദ്യോഗിക ബഹുമതികളോടെ ശാന്തി കവാടത്തില്‍ വച്ച് നടന്നു. അടുത്ത ബന്ധുക്കളായ ഏതാനും പേര്‍ക്ക് മാത്രമാണ് മൃതദേഹം കാണാന്‍ സാധിച്ചത്. ശാന്തി കവാടത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ എന്നിവരും എത്തിയിരുന്നു. പി.പി.ഇ കിറ്റ് അണിഞ്ഞുകൊണ്ടാണ് പോലീസുകാര്‍ ആചാരവെടി മുഴക്കിയത്.

പത്തനംതിട്ട ജില്ലയിലെ ആറന്മുളയില്‍ വാഴുവേലില്‍ തറവാട്ടില്‍ 1934 ജനുവരി 22 സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റേയും വി.കെ. കാര്‍ത്യായനി അമ്മയുടേയും മകളായാണ് ജനനം. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്.

സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ള സാമൂഹ്യ പ്രവര്‍ത്തകയാണ് സുഗതകുമാരി ടീച്ചര്‍. അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. കേരളത്തിന്റെ സ്ത്രീവിമോചന ചിന്തകളുടെ പ്രാരംഭ നാളുകളില്‍ സജീവ പ്രവര്‍ത്തനെ നടത്തുകയും ചെയ്തിട്ടുണ്ട്. കുട്ടിക്കാലത്ത് സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പിതാവില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ് കവിത്വവും സാമൂഹ്യപ്രവര്‍കത്തനങ്ങളും ദേശസ്‌നേഹവുമെല്ലാം.

സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയിരുന്നു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്നു. സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.

കവയത്രി എന്ന രീതിയില്‍ മാത്രമല്ല സുഗതകുമാരി പ്രശസ്തി നേടിയിരിക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകയും തികഞ്ഞ പ്രകൃതി സ്നേഹികൂടിയാണ് അവര്‍. നിരവധി കവിത സമാഹാരങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയിട്ടുള്ള കവയത്രികൂടിയാണ് സുഗതകുമാരി.

1968 പാതിരപ്പൂക്കള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1978 രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അമ്പലമണിക്ക് 1982ഓടക്കുഴല്‍ പുരസ്‌കാരവും 2001 ല്‍ വയലാര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മാത്രമല്ല പത്മശ്രീ, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യ പുരസ്‌കാരം, ബാലസാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം തുടങ്ങി അനേകം പുരസ്‌കാരങ്ങള്‍ നല്‍കി സാഹിത്യ സാംസ്‌കാരിക ലോകം ആദരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസവിചക്ഷണനും എഴുത്തുകാരനും നിരൂപകനുമായ പരേതനായ ഡോ.കെ വേലായുധന്‍ നായരാണ് ഭര്‍ത്താവ്. ലക്ഷ്മി ഏക മകളാണ്.

പ്രിയ കവിയത്രിയുടെ ചിത ആളിയൊടുങ്ങുമ്പോൾ ഓർമ്മകളിൽ വീണ്ടും ഈ വരികൾ വേലിയേറ്റം സൃഷ്ടിക്കുന്നു.
നന്ദി , മഴയോട് ,ഈ വെയിലിനോട് , ഈ മണ്ണിനോട് , തണലിനോട്, എനിക്ക് നിറച്ചു വെച്ച് വിളമ്പിത്തന്ന  അന്നത്തോട്  എന്റെ ശിരസിൽ കൈവെച്ച അനുഗ്രഹങ്ങളോട് , ഏലാം നന്ദി മാത്രം .. ഇനി അടുത്ത ജന്മം ഈ മണ്ണിൽ തന്നെ കഷ്ടപ്പെടാനും പാട് പെടാനും ഞാൻ വരും ..
അതെ മലയാളത്തിന്റെ ‘അമ്മ ‘ തിരികെയെത്തും, ഒരു നൂറു ജന്മങ്ങളിൽ മണ്ണിൽ പിറക്കുന്ന കവിതകൾ അവർ പുനർജനിച്ചു കൊണ്ടേ  ഇരിക്കും. 

Summary : the famous poet sugathakumari was died.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...