Connect with us

Hi, what are you looking for?

Sports

ഫൂഡ്‌ബോള്‍ ഇതിഹാസം ഡീഗോയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ച ലയണല്‍ മെസിക്ക് പിഴശിക്ഷ

ബാഴ്‌സലോണയുടെ അര്‍ജന്റൈ താരം ലയണല്‍ മെസിക്ക് പിഴശിക്ഷ. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ചതിനാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.

ബാഴ്‌സലോണയുടെ അര്‍ജന്റൈ താരം ലയണല്‍ മെസിക്ക് പിഴശിക്ഷ. അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് കളിക്കളത്തില്‍ ആദരമര്‍പ്പിച്ചതിനാണ് സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ നടപടിയെടുത്തത്.

നവംബര്‍ 29-ന് ലാ ലിഗയില്‍ ഒസാസൂനയ്‌ക്കെതിരായ മത്സരത്തില്‍ ഗോളടിച്ചശേഷം മെസി തന്റെ ബാഴ്‌സ ജഴ്‌സി അഴിച്ച് അര്‍ജന്റീന ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിലെ മാറഡോണയുടെ 10-ാം നമ്പര്‍ ജഴ്‌സി പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനുശേഷം ഇരുകൈകളും ചുംബിച്ച് ആകാശത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. മത്സരത്തില്‍ ബാഴ്‌സ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ജയിച്ചിരുന്നു. മത്സരശേഷം താന്‍ ആദരമര്‍പ്പിക്കുന്നതിന്റെ ചിത്രം മെസി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മെസിക്ക് 600 യൂറോ (720 ഡോളര്‍) പിഴവിധിച്ച സ്പാനിഷ് സോക്കര്‍ ഫെഡറേഷന്‍ ബാഴ്‌സലോണ ക്ലബ്ബിനോട് 180 യൂറോ പിഴയടയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. മത്സരത്തിനിടെ ജഴ്‌സി അഴിച്ചുമാറ്റിയതിനു പിന്നാലെ തന്നെ റഫറി മെസിക്കു നേരെ മഞ്ഞക്കാര്‍ഡ് നല്‍കിയിരുന്നു.

Summary : Lionel Messi fined for paying tribute to football legend Diego

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...