Connect with us

Hi, what are you looking for?

Sports

വനിതാ ലോകകപ്പ് :ഏഴാം കിരീടം നേടി ഓസ്‌ട്രേലിയ;പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെ.

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഏഴാം കിരീടം നേടി ഓസ്ട്രേലിയ. കലാശപ്പൊരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍ന്മായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കിയാണ് ഓസ്ട്രേലിയന്‍ വനിതകള്‍ കിരീടമുയര്‍ത്തിയത്. ഓസ്ട്രേലിയയുടെ ഉയര്‍ത്തിയ 356 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 121 പന്തില്‍ 15 ഫോറും ഒരു സിക്സറും സഹിതം 148* റണ്‍സുമായി പുറത്താകാതെനിന്ന നാടലീ സൈവറൊഴിച്ച് മറ്റാര്‍ക്കും ഓസ്‌ട്രേലിയന്‍ ബൗളിങ്ങ് നിരയുടെ മുന്നില്‍ പിടിച്ചുനില്ക്കാന്‍ ആയില്ല.

ബാറ്റിംഗില്‍ വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ച ഇംഗ്ലണ്ടിന് ഇടയ്ക്കിടയ്ക്ക് വിക്കറ്റ് കൊഴിയുന്നത് തടയുവാന്‍ സാധിച്ചില്ല.. തകര്‍പ്പന്‍ സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രഹരമായി. മൂന്ന് വിക്കറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന്‍ ഷൂട്ടുമാണ് ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.

നേരത്തെ ആലീസ ഹീലിയുടെ ഇടിവെട്ട് സെഞ്ചുറിയുടെ കരുത്തില്‍ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഇംഗ്ലണ്ടിന് മുന്നില്‍ വെക്കുകയായിരുന്നു ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് സ്‌കോര്‍ ചെയ്തു. ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സ് സ്വന്തമാക്കിയാണ് മടങ്ങിയത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് അലീസ ഹീലി കുറിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരില്‍ ഒരു താരത്തിന്റെ ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡ് ഹീലി പേരിലാക്കി.ഇംഗ്ലണ്ടിനായി
ആന്യ ഷ്രബ്സോള്‍ മൂന്ന് വിക്കറ്റും സോഫി എകല്‍സ്റ്റണ്‍ ഒരു വിക്കറ്റും വീഴ്ത്തി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...