Connect with us

Hi, what are you looking for?

News

സെക്രട്ടറിയേറ്റിൽ കനത്ത ബന്ധവസ്, പിണറായി നാടുവിടുമോ?

വളരെയധികം ചർച്ച വിഷയമാണ് കരുവന്നൂരും മാസപ്പടി കേസും. അതിനു മുൻപ് വരെ ഉണ്ടായിരുന്ന ആരോപണങ്ങളും അന്വേഷണവും എല്ലാം പിണറായി വകവച്ചിരുന്നില്ല. സ്വാധീനം ഉപയോഗിച്ച് ഇല്ലാതെയാക്കി അല്ലെങ്കിൽ ചുവപ്പുനാട ആ കേസ് ഫയലുകളിൽ ഇടീപ്പിച്ചു. പക്ഷെ പിണറായി കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ രണ്ടു കേസുകളിൽ ഇല്ലാതെയായി. ഇനി എങ്ങനെ ഇതിൽ പിടിച്ചു നില്ക്കാൻ സാധിക്കില്ല എന്നത് മനസിലായിക്കഴി ഞ്ഞു. കാരണം ED ഈ കേസുകളിലേക്ക് വന്നതോടെ തന്നെ അന്വേഷണം വേഗത്തിലായി.

രണ്ടു കേസുകളിലെയും പ്രധാനപ്പെട്ടവരിയ്ക്ക് ചോദ്യം ചെയ്യൽ കൊണ്ടെത്തിക്കാൻ സാധിക്കുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ചേർന്ന് നടത്തിയ ഒരു കുടുംബ അഴിമതി ആണ് ഒരു കേസായ മാസപ്പടിയിൽ നടത്തിയിരിക്കുന്നത്. കരുവന്നൂരിൽ കുരുക്ക് പിണറായിക്ക് മാത്രമേയുള്ളു. എന്തായാലും ed വരുന്ന വഴി നോക്കിയിരിക്കുകയാണ് പിണറായിയും കുടുംബവും. മോദി പിണറായിയെ രഹസ്യമായി താലോലിക്കുന്നു എന്ന് പറഞ്ഞു പരത്തുന്നുണ്ട്. പക്ഷെ അങ്ങനെ ഒരു സംഭവമില്ലെന്ന് ദേശീയ രാഷ്ട്രീയം വിശദമായി പഠിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.

മോദിക്ക് കേരളം പിടിക്കാൻ കൃത്യമായ രാഷ്ട്രീയവും പദ്ധതിയും ഉണ്ട്. രണ്ടു മുഖ്യമന്ത്രിമാരെ ജയിലിൽ ആക്കാൻ സാധിക്കും എങ്കിൽ എന്തുകൊണ്ട് പിണറായിയെ അകത്താക്കാൻ മോദിക്ക് സാധിക്കില്ല. അതിനു സാധിക്കുക തന്നെ ചെയ്യും. അത് നന്നായി അറിയാവുന്ന വ്യക്തി സാക്ഷാൽ പിണറായി തന്നെയാണ്. അതുകൊണ്ടാണ് ED ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ ഏതു നിമിഷവും സെക്രട്ടറിയേറ്റിലും ക്ലിഫ്‌ഹൗസിലും എത്തുമെന്ന് പിണറായിക്കറിയാം.

അതുകൊണ്ട് സെക്രട്ടേറിയറ്റും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സെക്രട്ടറിയേറ്റിലും നിയന്ത്രണങ്ങളും സുരക്ഷയും വര്‍ദ്ധിപ്പിച്ചു. ഉദ്യോഗസ്ഥരുടെ പോലും തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. വോട്ടെടുപ്പിന് മുമ്പേ ഇ ഡി മുഖ്യമന്ത്രിയുടെ മകള്‍ വീണയെ ചോദ്യം ചെയ്‌തേക്കുമെന്ന ഭീതിയിലാണ് നടപടി.

ഇ ഡി ഉദ്യോഗസ്ഥരെ ക്ലിഫ് ഹൗസിലും സെക്രട്ടേറിയറ്റിലേക്കും കടത്തിവിടാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ക്ലിഫ്ഹൗസ് റോഡിന് ഇരുവശത്തും താമസിക്കുന്നവരുടെ വാഹനങ്ങള്‍ പോലും പരിശോധിക്കുന്നുണ്ട്. വ്യവസായവകുപ്പിലേക്ക് ഇ ഡി എത്തിയേക്കുമെന്നതിനാലാണ് സെക്രട്ടേറിയറ്റിലെ പരിശോധനകള്‍. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കി. ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ച സിഎംആര്‍എല്‍ എംഡിയെ വീട്ടില്‍ പോയി ഇ ഡി ചോദ്യം ചെയ്തതാണ് മുന്‍കരുതല്‍ കടുപ്പിക്കാന്‍ കാരണമെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകള്‍ക്ക് പണം നല്കിയതുമായി ബന്ധപ്പെട്ട് കൃത്യമായ വിശദീകരണം നല്‍കാന്‍ സിഎംആര്‍എല്ലിനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ കടുത്ത നടപടികളിലേക്ക് തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നേക്കുമെന്നാണ് സൂചന. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ ഇ ഡി ശക്തമാക്കി കഴിഞ്ഞു. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ഇതിലേക്ക് ഇ ഡി കടക്കും. ഇതിനായി പഴുതടച്ച ചോദ്യാവലി തന്നെ ഇ ഡി തയ്യാറാക്കിയിട്ടുണ്ട്.

ഈ ചോദ്യാവലി തുടങ്ങിയാൽ മാലപ്പടക്കം പൊട്ടുന്നത് പോലെ പിണറായിയുടെ എല്ലാ പദ്ധതികളും പാളും. കാരണം ഇതിനകം തന്നെ പിണറായിക്ക് എതിരെയുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്. പക്ഷെ അതെല്ലാം അരക്കിട്ട് ഉറപ്പിക്കണം. ഓരോരുത്തരെ ചോദ്യം ചെയ്യലിന് വിളിപ്പിക്കുമ്പോഴും പിണറായിക്കും സംഘത്തിനും പേടിയുണ്ട്. ED യുടെ ചോദ്യാവലി നേരിടൻ കഴിയില്ലെന്ന് പിണറായിക്ക് നന്നായിട്ടറിയാം. അതുകൊണ്ടാണ് ഹൈക്കോടതികളിലേക്ക് ഹർജിയുമായി ഓടുന്നതും പലരെയും കൊണ്ട് ഓടിപ്പിക്കുന്നതും. എന്തായാലും ED വലവിരിച്ചു കഴിഞ്ഞു. ഇനി വല്ല വിജയ് മല്യയെ പോലെ നാട് വിടാമെന്ന് കരുതിയാലും അത് നടക്കില്ല. കാരണം അതിനുള്ള എല്ലാ വഴികളും പൂട്ടി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...