Connect with us

Hi, what are you looking for?

Crime,

ക്രൈം നന്ദകുമാറിനെ കുടുക്കാൻ നോക്കി, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കേസെടുത്ത് കോടതി

ഡിജിപി പത്മകുമാറും ശോഭന ജോർജും അന്തരിച്ച അരുൺകുമാർ സിൻഹയും കേസിൽ പ്രതികൾ, കേസെടുത്തത് 14 വർഷത്തിന് ശേഷം

തിരുവനന്തപുരം . മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. ക്രൈം ചീഫ് എഡിറ്റർ കൂടിയായ ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വർഷത്തിന് ശേഷമാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തി രിക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ടത്. മോഷണ കുറ്റം അടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ പി.ശശിക്ക് ഒത്താശ ചെയ്ത ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും പ്രതികളാണ്.

മോഷണ കുറ്റം അടക്കം കുറ്റങ്ങൾ ചുമത്തിയിട്ടുള്ള കേസിൽ പി.ശശിക്ക് ഒത്താശ ചെയ്ത ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും പ്രതികളാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശി തന്റെ ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ തന്റെ കസേര ദുർവിനിയോഗം ചെയ്‌തെന്ന് പച്ചയായി ലോകത്തോട് വിളിച്ചു പറയുന്ന കേസ് കൂടിയാണിത്. കേസിലെ പ്രതികളോട് മെയ് 31 ന് ഹാജരാകാൻ നിർദ്ദേശിച്ച് കോടതി സമൻസ് അയച്ചിരിക്കുകയാണ്.

2010 ൽ ക്രൈം ചീഫ് എഡിറ്റർ കൂടിയായ പ്രശസ്ത പത്ര പ്രവർത്തകൻ ക്രൈം നന്ദകുമാർ നൽകിയ പരാതിയിലാണ് കേസ്. അന്തരിച്ച ഐ.പി.എസ്. ഉദ്യോഗസ്ഥൻ അരുൺകുമാർ സിൻഹയും ഈ കേസിൽ പ്രതിയാണെന്നതാണ് ശ്രദ്ധേയം. സി പി എമ്മിന്റെ രാഷ്ട്രീയ തേർ വാഴ്ചയുടെ നഗ്നമായ മുഖം വലിച്ചു കീറപ്പെടുന്ന ഈ കേസിൽ 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിലാണ് 14 വർഷത്തിൽ പിന്നെ ഇപ്പോൾ ഉണ്ടായിരിക്കുന്ന കോടതിയുടെ നടപടി.

സി പി എമ്മിന്റെ രാഷ്ട്രീയ തേർ വാഴ്ചയുടെ നഗ്നമായ മുഖം വലിച്ചു കീറപ്പെടുന്ന ഈ കേസിൽ 1999ൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിലാണ് 14 വർഷത്തിൽ പിന്നെ ഇപ്പോൾ ഉണ്ടായിരിക്കുന്ന കോടതിയുടെ നടപടി‘”

മോഷണ കുറ്റത്തിന് പുറമെ പ്രതികൾക്കെതിരെ അന്യായമായി തടങ്കലിൽ വയ്ക്കൽ, ഭീഷണിപ്പെടുത്തൽ, വ്യാജ തെളിവ് നൽകൽ, ഇലക്ട്രോണിക്സ് തെളിവുകൾ നശിപ്പിക്കൽ, എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന ശോഭന ജോർജിന്റെ പരാതിയിൽ നന്ദകുമാറിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയാണ് ചെയ്യുന്നത്.

ക്രൈം നന്ദകുമാറിനെ ശോഭന ജോർജിന്റെ പരാതിയിൽ നായനാർ സർക്കാരിന്റെ ഭരണകാലത്തായിരുന്നു അറസ്റ്റ് ചെയ്യുന്നത്. അന്ന ത്തെ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിയുടെ പിൻബലത്തിലായിരുന്നു അറസ്റ്റ് ഉണ്ടായതെന്നാണ് ഹർജിക്കാരനായ നന്ദകുമാർ ആരോപിച്ചിരുന്നത്. 2010-ൽ ഫയൽ ചെയ്ത കേസിൽ 14 വർഷത്തിന് ശേഷമാണ് കോടതി കേസ് എടുത്തിരി ക്കുന്നത് എന്നതാണ് എടുത്ത് പറയേണ്ട വസ്തുത. ഇത്രയും കാലം പോലീസ് അട്രോസിറ്റിയുമായി ബന്ധപ്പെട്ട ഈ കേസും ഫയലുകളും കോടതി മുറിയിൽ അടയിരിക്കുകയായിരുന്നു.

“ഇത്രയും കാലം പോലീസ് അട്രോസിറ്റിയുമായി ബന്ധപ്പെട്ട ഈ കേസും ഫയലുകളും കോടതി മുറിയിൽ അടയിരിക്കുകയായിരുന്നു”

ശോഭന ജോർജ്ജിനെതിരെ വാർത്ത പ്രസിദ്ധീകരിക്കാതിരിക്കാൻ അഞ്ച് ലക്ഷം രൂപ നന്ദകുമാർ ആവശ്യപ്പെട്ടിരുന്നെന്നും പണം നൽകാത്തതിനാൽ വാർത്ത പ്രസിദ്ധീകരിച്ചെന്നും ഉള്ള വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു ശോഭന ജോർജ്ജ് പരാതി നൽകുന്നത്. മ്യൂസിയം പൊലീസ് കേസ് എടുത്തതിൽ പിന്നെ കോഴിക്കോട്ടെ വീട്ടിൽ നിന്ന് 1999 ജൂൺ 30 ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്. നന്ദകുമാറിന്റെ വീടും ഓഫീസും പോലീസ് റെയ്ഡ് ചെയ്ത് മറ്റു മാധ്യമ വാർത്തകളുമായി ബന്ധ പെട്ട രേഖകൾ വരെ പോലീസ് എടുത്തു കൊണ്ട് പോയിരുന്നു.

മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് ഉണ്ടായതെന്ന് ഇക്കാര്യത്തിൽ ക്രൈം നന്ദകുമാർ ഹർജിയിൽ ആരോപിച്ചിരുന്നു. ഇക്കാലത്ത് ഐസ്‌ക്രീം പാർലർ കേസ് ഒതുക്കാൻ പി ശശി ഒരു കോടി രൂപ വാങ്ങിയെന്നാരോപിച്ച് നന്ദകുമാർ വാർത്ത നൽകിയിരുന്നു. ചെങ്ങന്നൂർ എം എൽ എ ആയിരുന്ന ശോഭന ജോർജ്ജ് ചെങ്ങന്നൂർ സ്വദേശിയുടെ മകന് എഞ്ചിനീയറിംഗിന് അഡ്‌മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയതായും നന്ദകുമാർ വാർത്ത കൊടുത്തിരിക്കുമ്പോഴായിരുന്നു സംഭവം.

“ചെങ്ങന്നൂർ എം എൽ എ ആയിരുന്ന ശോഭന ജോർജ്ജ് ചെങ്ങന്നൂർ സ്വദേശിയുടെ മകന് എഞ്ചിനീയറിംഗിന് അഡ്‌മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയതായും നന്ദകുമാർ വാർത്ത കൊടുത്തിരിക്കുമ്പോഴായിരുന്നു സംഭവം”

ഇതിനൊക്കെക്കെയുള്ള പ്രതികാരം തീർക്കാനാണ് പി ശശിയും ശോഭന ജോർജും ചേർന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായ അരുൺ കുമാർ സിൻഹയെ കൊണ്ട് കേസ് എടുപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറായ കെ. പത്മ കുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചതെന്നാണ് ഹർജിയിൽ നന്ദ കുമാർ ആരോപിക്കുന്നത്. നന്ദകുമാറിനെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കുകയാണ് ഉണ്ടായത്. 2010-ൽ ഫയൽ ചെയ്ത കേസിൽ 14 വർഷകാല സമയമാണ് കേസെടുത്ത് പ്രതികൾക്ക് സമൻസ് അയക്കാൻ കോടതിക്ക് വേണ്ടി വന്നത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ പുഞ്ചക്കരി രവീന്ദ്രൻ നായർ, കിരൺ പി ആർ എന്നിവർ ആണ് കോടതിയിൽ ഹാജരായിരുന്നത്.

“നന്ദകുമാറിനെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കുകയാണ് ഉണ്ടായത്”

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...