Connect with us

Hi, what are you looking for?

Crime,

‘പിണറായിയുടെ അറിവോടെയാണ് സിറ്റി പൊലീസ് കമ്മിഷണർ പൂരം കലക്കിയത്’

തിരുവനന്തപുരം . തൃശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത്ത് അശോക് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകത്തിന് മുമ്പിൽ കേരളത്തിന്റെ അഭിമാനമായ പൂരത്തെ തടയാൻ പൊലീസ് ശ്രമിച്ചിട്ടും ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയാത്തത് പ്രതിഷേധാർഹമാണ് – സുരേന്ദ്രൻ കുറ്റപ്പെടുത്തി.

‘കുടമാറ്റത്തിനായി കൊണ്ടുവന്ന ശ്രീരാമ ഭഗവാന്റെ കുടകൾ തടഞ്ഞ സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ ഉടൻ നടപടിയെടുക്കണം. ശ്രീരാമനെയും ഹിന്ദുക്കളെയും അപമാനിക്കുന്നത് പിണറായി സർക്കാർ ഒരു ശീലമാക്കി മാറ്റുകയാണ്. ആനകൾക്കുവേണ്ടി കൊണ്ടുവന്ന പട്ട പോലും കൊണ്ടുപോവാൻ കമ്മിഷണർ അനുവദിച്ചില്ല.

പൂരം അലങ്കോലമാക്കാൻ ഉന്നത ഇടപാടുണ്ടായിട്ടുണ്ടെന്ന് കമ്മിഷണറുടെ പ്രവൃത്തികൾ തെളിയിക്കുന്നു. തൃശൂർ പൂരത്തിനെതിരായ നീക്കം ഈ സർക്കാർ തുടക്കം മുതലേ കൈക്കൊണ്ടിരുന്നതാണ്. ശബരിമലയെ തകർക്കാൻ ശ്രമിച്ചതിന് സമാനമായ കാര്യമാണ് തൃശൂർ പൂരത്തിന്റെ കാര്യത്തിലും പിണറായി സർക്കാർ സ്വീകരിക്കുന്നത്’- കെ സുരേന്ദ്രൻ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തൃശൂർ പൂരത്തിന് പൊലീസ് അനാവശ്യ നിയന്ത്രണം ഏർപ്പെടുത്തിയതിൽ ജനപ്രതിനിധികൾക്കും കടുത്ത അതൃപ്തിയുണ്ട്. പൂരത്തിന് മുൻപ് വനംവകുപ്പിന്റെ നിബന്ധനകൾ കടുപ്പിച്ചതിനെതിരെ മന്ത്രി കെ രാജൻ ശക്തമായി പ്രതികരിച്ചിരുന്നതാണ്. വെടിക്കെട്ട് വെെകിപ്പിച്ച് ജനങ്ങളെ നിരാശരാക്കിയതിൽ പൊലീസിനെതിരെ മുന്നണിനേതാക്കൾക്കും പ്രതിഷേധം ഉണ്ട്.

പൂരദിനത്തിൽ തിരുവമ്പാടി ഭഗവതി രാവിലെ എഴുന്നള്ളുമ്പോഴും പൊലീസ് ഇടപെടൽ സംഘർഷമുണ്ടാക്കി. ആനയെഴുന്നള്ളിപ്പി നൊപ്പം ദേവസ്വം ഭാരവാഹികളെ പോലും നിൽക്കാൻ അനുവദിക്കാത്തതാണ് പ്രശ്‌നമാകുന്നത്. വഴികളടച്ച് പോലീസ് ജനത്തെ ബുദ്ധിമുട്ടിച്ചു. കൃത്യസമയത്ത് നിയന്ത്രിക്കാത്തതിനാൽ വാഹനങ്ങൾ പൂരം എഴുന്നള്ളിപ്പിലേയ്ക്ക് എത്തുന്ന സ്ഥിതിയുമുണ്ടായി.

മഠത്തിൽ വരവ് പഞ്ചവാദ്യം ആരംഭിക്കുമ്പോഴും പൊലീസിന്റെ അനാവശ്യ ഇടപെടൽഉണ്ടായി. കമ്മിറ്റിക്കാർ ഉൾപ്പെടെയുള്ളവരെ പോലീസ് തള്ളി മാറ്റുകയായിരുന്നു. വടക്കുന്നാഥക്ഷേത്രത്തിലെ ഒരു പൂജാരിയെ പോലീസ് പോലീസ് തടയുകയുണ്ടായി. പാറമേക്കാവ് വിഭാഗത്തിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ചപ്പോഴാണിതെന്നാണ് ആരോപണം.

അടുത്ത പൂരത്തിനും ഉദ്യോഗസ്ഥതലങ്ങളിൽ അനാവശ്യനിയന്ത്രണം തുടർന്നാൽ കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നാണ് തിരുവമ്പാടി ദേവസ്വം നൽകിയിട്ടുള്ള മുന്നറിയിപ്പ്. കഴിഞ്ഞവ ർഷത്തെ പൂരത്തിനും തെക്കോട്ടിറക്കത്തിന്റെ സമയത്ത് പൊലീസ് ലാത്തിവീശിയതിന് സിറ്റി പൊലീസ് കമ്മിഷണർക്കെ തിരെ വലിയ പ്രതിഷേധമുണ്ടായിരുന്നതാണ്. ഈ വർഷവും അത് മറ്റൊരു രീതിയിൽ ആവർത്തിച്ചു. പൊറുക്കാനാ വില്ലെന്ന് തിരുവമ്പാടി വിഭാഗം വ്യക്തമാക്കിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...