രാജ്യം വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിലേയ്ക്ക്. 102 ലോക്സഭ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ആദ്യ ഘട്ടത്തിലാണ് തമിഴ്മനാട് ഉൾപ്പെട്ടിരിക്കുന്നത്.
21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. 1625 സ്ഥാനാർത്ഥികളാണ് ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നത്. തമിഴ്നാട്ടിലെ 39 സീറ്റുകളിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും. രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. ഇന്ന് വൈകിട്ടോടെ മണ്ഡലങ്ങളിൽ നിശബ്ദ പ്രചാരണം സമാപിക്കും.
പരസ്യ പ്രചാരണം ബുധനാഴ്ച വൈകിട്ടാണ് അവസാനിച്ചത്. രണ്ടാം ഘട്ടത്തിലാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ടം ഏപ്രിൽ 19 നും രണ്ടാം ഘട്ടം ഏപ്രിൽ 26 നും മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 25 നും ഏഴാം ഘട്ടവും നടക്കും. ജൂൺ 4-നാണു വോട്ടെണ്ണൽ നടക്കുക.