Connect with us

Hi, what are you looking for?

Crime,

പശ്ചിമേഷ്യ സംഘർഷ ഭൂമിയാകുമോ? ഹോർമുസ് കടലിടുക്കിൽ ഇസ്രയേലിലിന്റെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ, കപ്പലിലെ 17 ജീവനക്കാരും ഇന്ത്യക്കാർ

ന്യൂഡൽഹി . ഇസ്രയേലിനെ സമ്മർദത്തിലാക്കാനായി ഹോർമുസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡുകൾ ചരക്കുകപ്പൽ പിടിച്ചെടുത്തു. ഇസ്രേലി ശതകോടീശ്വരൻ ഇയാൽ ഓഫറിന്‍റെ ഉടമസ്ഥതയിലുള്ള സോഡിയാക് ഗ്രൂപ്പിന്‍റെ കപ്പലാണ് ഇറാന്‍റെ അർധസൈനിക വിഭാഗം റെവല്യൂഷണറി ഗാർഡിന്‍റെ കമാൻഡോകൾ പിടിച്ചെടുത്തത്. ഇതിലെ 25 ജീവനക്കാരിൽ രണ്ടു മലയാളികൾ ഉൾപ്പെടെ 17 പേരും ഇന്ത്യക്കാരാണ്. ഇവരുടെ സുരക്ഷയും മോചനവും ഉറപ്പാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ വഷളാക്കിയാൽ ഇറാൻ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേൽ ഇതിനിടെമ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇസ്രയേലിനെതിരേ ഏതു നിമിഷവും ഇറാന്‍റെ ആക്രമണമുണ്ടാ യേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹോർമുസ് കടലിടുക്കിൽ നിന്ന് റെവല്യൂഷണറി ഗാർഡുകൾ കപ്പൽ പിടിച്ചെടുത്തിരിക്കുന്നത്. ഇറാന്റെ കമാൻഡോകൾ ഹെലികോപ്റ്ററിൽ കപ്പലിൽ ഇറങ്ങുകയായിരുന്നു. കപ്പൽ ഇറാൻ തീരത്തേക്കു നീക്കിയിട്ടുണ്ട്. സിറിയയിലെ ഡമാസ്കസിൽ ഇറാന്‍റെ കോൺസുലേറ്റിനു നേരേ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ നീക്കങ്ങൾ നടത്തിയത്. ഇത്തരമൊരു നീക്കമുണ്ടായാൽ ഇസ്രയേലിനെ പിന്തുണയ്ക്കുമെന്നാണു യു എസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറാന്‍റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള വിഭാഗമോ യെമനിലെ ഹൂതികളോ ഇനിയൊരു ആക്രമണം നടത്തിയാൽ വലിയ തിരിച്ചടി നൽകുമെന്നാണ് ഇസ്രയേൽ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പോർച്ചുഗലിന്‍റെ പതാകയുള്ള എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പലാണ് സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ പിടിച്ചെടുത്തിരിക്കുന്നത്.

കപ്പൽ ദുബായിയിലേക്ക് പോവുകയായിരുന്നു. പശ്ചിമേഷ്യയിലെ ഒരു പ്രതിരോധ ഉദ്യോഗസ്ഥൻ പങ്കുവച്ചതെന്ന വിശദീകരണത്തോടെ വാര്‍ത്താ ഏജന്‍സി അസോസിയേറ്റഡ് പ്രസ് കപ്പൽ പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യം പങ്കുവെക്കുകയുണ്ടായി. കപ്പലിന്‍റെ ഡെക്കിലെ കണ്ടെയ്‌നറുകളുടെ കൂട്ടത്തിലേക്ക് ഇറാന്‍റെ കമാൻഡോകൾ ഇറങ്ങുകയായിരുന്നു. ഇറാന്‍ സൈനികര്‍ എത്തിയ ഹെലികോപ്റ്റർ സോവിയറ്റ് കാലഘട്ടത്തിലെ മിൽ എംഐ -17 ഹെലികോപ്റ്റർ ആണെന്നാണ് പുറത്ത് വരുന്ന വിവരം.

കപ്പലിന്‍റെ ട്രാക്കിങ് ഡേറ്റ നിലവില്‍ ഓഫാക്കിയ അവസ്ഥയിലാണ്. ആഗോള എണ്ണ വ്യാപാരത്തിന്‍റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ 2019 മുതൽ ഇറാൻ തുടർച്ചയായി കപ്പലുകൾ ആക്രമിച്ചു വരുകയാണ്. ഫുജൈറയുടെ കടൽത്തീരത്ത് ഇതേകാലത്ത് നിരവധി സ്ഫോടനങ്ങളും കപ്പൽ തട്ടിയെടുക്കലുകളും നടന്നിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമാകുന്നതിന്‍റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്നാണ് ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാന്‍റെ ഇനിയുള്ള ഏതു നീക്കത്തെയും ചെറുക്കാൻ ശക്തമായ തയാറെടുപ്പുകൾ നടത്തിയതായി ഇസ്രയേൽ സൈനിക വക്താവ് ഡാനിയൽ ഹഗാരി വ്യക്തമാക്കിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...