Connect with us

Hi, what are you looking for?

Crime,

ഇസ്രയേലിനെ ഇറാൻ ആക്രമിച്ചാൽ മറ്റൊരു മഹായുദ്ധം, അണു ബോംബു വർഷവും ആസിഡ് മഴകളും ഇറാനിൽ ഉണ്ടാവും

ജറൂസലം . ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് ശക്തമാക്കി എന്ന് റിപ്പോർട്ടുകൾ. ഇതോടെ പശ്ചിമേഷ്യയിൽ ആശങ്കയും ഭീതിയും കനത്തു. 100ലേറെ ഡ്രോണുകളും നിരവധി മിസൈലുകളും ഇറാൻ സജ്ജമാക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ഏതു നിമിഷവും ഇറാൻ ആക്രമണം തുടങ്ങിയേക്കാമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 24 – 48 മണിക്കൂറിനുള്ളിൽ ആക്രമണമുണ്ടാകുമെന്നു യുഎസ് ഇന്‍റലിജൻസിനെ ഉദ്ധരിച്ച് വോൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഉപയോഗിക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഇസ്രായേലിനു നേരെ ആക്രമണം ഉണ്ടായാൽ കനത്ത തിരിച്ചടിയാവും ഇറാന് ഉണ്ടാവുക. അണു ബോംബുകളും ആസിഡ് മഴകളും ഇറാനിൽ പെയ്തിറങ്ങുമെന്നാണ് ഇസ്രായേൽ പ്രാദേശിക മാധ്യമങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.

സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ കോൺസുലേറ്റ് കെട്ടിടത്തിന് നേരെ ഈ മാസം ഒന്നിന് ഇസ്രയേൽ നടത്തിയ ആക്രമണമാണ് ഇറാനെ പ്രകോപിപ്പിച്ചിരിക്കുന്നത്. കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റവലൂഷനറി ഗാർഡ്സിന്‍റെ മുതിർന്ന കമാൻഡർമാരായ മുഹമ്മദ് റിസ സഹേദി, മുഹമ്മദ് ഹാദി റഹീമി എന്നിവരടക്കം 13 പേർ കൊല്ലപ്പെട്ടു. ഇതിന് തിരിച്ചടി നൽകുമെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമീനി പ്രഖ്യാപനം നടത്തിയിരുന്നു.

ഇറാന്‍റെ ആക്രമണത്തെ പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്നലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇസ്രായേൽ യുദ്ധ ക്യാബിനറ്റ് ചേരുകയാണ്. ഇസ്രയേലിനെ ആക്രമിക്കരുതെന്ന് യുഎസ് ഇറാന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. പ്രതിരോധിക്കാൻ ഇസ്രയേലിനു സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ, ജറൂസലമിനു പിന്തുണ നൽകുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

ഇറാന്‍റെ ഭീഷണിയെത്തുടർന്ന് ഇസ്രയേൽ സൈനികാരെ എല്ലാം അവധി റദ്ദാക്കി തിരിച്ചുവിളിച്ചിട്ടുണ്ട്. റിസർവ് സേനാംഗങ്ങളെയും വിളിപ്പിച്ചു. ഇതിനിടെയും ഗാസയിൽ ഇസ്രയേൽ അതിശക്തമായി ആക്രമണം തുടരുന്നുണ്ട്. അതേസമയം, തിരക്കുപിടിച്ച് നടപടിക്കില്ലെന്നാണ് ടെഹ്റാന്‍റെ പ്രതികരണം. ഗാസയിൽ വെടിനിർത്തലിനുവേണ്ടിയാണ് ഇപ്പോഴും ശ്രമിക്കുന്നതെന്നും ഇറാൻ അവകാശപ്പെടുന്നുണ്ട്.

ഒക്റ്റോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഇറാന്‍റെ പിന്തുണയോടെ ഹമാസ് നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇസ്രയേൽ ഗാസയിൽ സൈനിക നടപടി ആരംഭിക്കുന്നത്. ഇതോടെ, ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള ഭീകരർ അടക്കം ഇസ്രയേലിനെതിരേ രംഗത്തെത്തി. ഇവരെ നേരിടാൻ സിറിയയിലും ലെബനനിലും ഇസ്രയേൽ ആക്രമണം നടത്തുകയുണ്ടായി.

പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നുവെന്ന ആശങ്ക കനത്തതോടെ ഇസ്രയേലിലേക്കും ഇറാനിലേക്കുമുള്ള യാത്രകൾ ഒഴിവാക്കാൻ ഇന്ത്യ സർക്കാർ രാജ്യത്തെ പൗരന്മാരോട് നിർദേശിച്ചു. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാർ ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്യണം. സുരക്ഷാ നിർദേശങ്ങൾ പൂർണമായി പാലിക്കണം. യാത്രകൾ ഒഴിവാക്കണമെന്നും ഇവരോട് വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു. യുഎസ്, യുകെ, ഓസ്ട്രേലിയ രാജ്യങ്ങളും പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...