Connect with us

Hi, what are you looking for?

Kerala

ഉന്നത വിദ്യാഭ്യാസവകുപ്പ് ഭരിക്കുന്നത് ആർഷോയും സംഘവും, മന്ത്രി ആർ ബിന്ദു SFI യുടെ കളിപ്പാവ

കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായി ഇടതുമുന്നണി സര്‍ക്കാര്‍ സ്വീകരിച്ച പ്രതികാര നടപടികളെല്ലാം റദ്ദാക്കിയ ഹൈക്കോടതി നടപടി ക്രിമിനലുകളുടെ ഈറ്റില്ലമായിരിക്കുന്ന എസ് എഫ് ഐ ക്ക് കേരളം കൊടുത്ത മധുര പ്രതികാരമാണ്. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നു പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പിണറായി സർക്കാർ സ്വീകരിച്ച പ്രതികാര നടപടികൾ റദ്ദാക്കുന്നത്. ഡോ. രമക്കെതിരായി നടന്ന അന്വേഷണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്നും
കോടതി ചൂണ്ടിക്കാട്ടുകയായി.

എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റിന്‍റെ പരാതിയിലാണ് പിണറായി സർക്കാർ രമയെ സ്ഥലം മാറ്റുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കോളജിൽ അനാശാസ്യ പ്രവർത്തനം നടക്കുന്നതായും ലഹരി വിൽപന ഉണ്ടെന്നു മടക്കം രമയുടെ ആരോപണത്തിനെതിരേയാണ് എസ്എഫ്ഐ പരാതി നൽകുന്നത്. വിദ്യാർഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നതിന്റെ പേരിൽ കോളജിലെ മുൻ എസ്എഫ്ഐ നേതാവിന്‍റെ പേരെടുത്തു പറഞ്ഞ് പ്രിൻസിപ്പൽ കുറ്റപ്പെടുത്തിയതിന്റെ പക തീർക്കൽ കൂടിയാണ് നടന്നത്. പിന്നാലെയാണ് സർക്കാർ ഇവരെ സ്ഥലം മാറ്റുന്നതടക്കമുള്ള പ്രവർത്തങ്ങളിലേക്ക് കടന്നത്.

കോളജില്‍ എസ്എഫ്‌ഐക്കാരുടെ നേതൃത്വത്തില്‍ ലഹരി ഉപയോഗവും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും നടക്കുന്നുവെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് ആണ് ഡോ. രമ പറയുന്നത്. എസ്എഫ്‌ഐയുടെ സമ്മര്‍ദ്ദഫലമായാണ് ഡോ.രമയെ സ്ഥലം മാറ്റുന്നത്. കോളജില്‍ എസ്എഫ്‌ഐക്കാർ നടത്തി വന്ന അച്ചടക്കലംഘനങ്ങളെക്കുറിച്ചും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രതികരിച്ചതിന്റെ വൈരാഗ്യമാണ് തനിക്കെതിരെയുള്ള പരാതികള്‍ക്ക് പിന്നിലെന്ന അധ്യാപികയുടെ വാദം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരി വെക്കുകയായിരുന്നു.

ഡോ. രമ ഓണ്‍ലൈന്‍ മാധ്യമത്തോട് നത്തിയിട്ടുള്ള പ്രതികരണം ഓപ്പണ്‍ കോര്‍ട്ടില്‍ നേരിൽ കണ്ട കോടതി അധ്യാപിക തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിലയിരുത്തുകയാണ് ഉണ്ടായത്. സര്‍വീസിന്റെ അവസാന ദിവസം എസ് എഫ് ഐ രമയ്‌ക്കെതിരെ ഒരു കുറ്റപത്രം തയ്യാറാക്കി ഇറക്കിയിരുന്നു. ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രേരണയിലും നിർദേശത്തിലുമാണ് ഡോ രമക്കെതിരെ എസ് എഫ് ഐ യുടെ ഈ നീക്കങ്ങൾ നടക്കുന്നത്. രമക്കെതിരെയുള്ള വകുപ്പുതല അന്വേഷണവും കോടതി റദ്ദാക്കി. തങ്ങളുടെ വരുതിക്ക് നില്‍ക്കാത്ത അധ്യാപിക പെന്‍ഷന്‍ പോലും വാങ്ങരുതെന്ന അവസ്ഥ ഉണ്ടാക്കാനായിരുന്നു എസ്എഫ്‌ഐയുടെ താളത്തിനൊത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പും മന്ത്രിയും തുള്ളിയത്. ഹൈക്കോടതി വിധി ഇവർക്കെല്ലാം ഇപ്പോൾ കരണത്തേറ്റ അടിയായി.

ഡോ. രമയ്‌ക്കെതിരെ വകുപ്പു തല നടപടിയെടുക്കാന്‍ കോഴിക്കോട് കോളജിയേറ്റ് എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അന്വേഷണ ചുമതല നല്‍കിയത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതോടെ കോപത്തിലായ മന്ത്രിയും വകുപ്പും പഴയൊരു പരാതി പൊടിതട്ടിയെടുത്ത് വകുപ്പുതല നടപടിയുടെ ഭാഗമായി അവസാന പ്രവൃത്തി ദിവസം കുറ്റപത്രം നല്‍ക്കുകയായിരുന്നു. എസ്എഫ്‌ഐയുടെ നിരന്തരമായ സമ്മര്‍ദഫലമായാണ് തനിക്കെതിരെ വകുപ്പ് തല നടപടിയെടുത്തതെന്നും, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് വകുപ്പ് ഇതിന് തയ്യാറായതെന്നും ഡോ രമയുടെ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. കോടതി ഇതാണ് ശരിവെച്ചിരിക്കുന്നത്.

ഒരു പരാതിയിലൂടെ എസ് എഫ് ഐ ക്ക് വേണ്ടി അധ്യാപികയുടെ പെന്‍ഷന്‍ മുടക്കാനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് കൂട്ട് നിന്നത്. ഇക്കാര്യത്തിലെല്ലാം ഹര്‍ജിക്കാരി പറഞ്ഞത് കോടതി അംഗീകരിക്കുകയായിരുന്നു. പ്രിന്‍സിപ്പലിനെതിരെ പ്രത്യക്ഷത്തില്‍ തെളിവൊന്നുമില്ലെന്നും എസ്എഫ്‌ഐ ഇടപെടല്‍ വ്യക്തമാണെന്നും ആയിരുന്നു ഇക്കാര്യത്തിൽ കോടതിയുടെ നിരീക്ഷണം. ഈ കോടതി വിധി എസ്എഫ്‌ഐയെ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെയും സത്യത്തിൽ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ്. പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കാന്‍ തന്റെ മന്ത്രി പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ് ആർ ബിന്ദു എന്നതും ശ്രദ്ധേയമാണ്. മന്ത്രി മുന്‍ എസ്എഫ്‌ഐ നേതാവിനെപ്പോലെ പെരുമാറിയെന്ന് മാത്രമല്ല SFI യുടെ ചട്ടുകമായി നിലപാടുകൾ എടുത്ത് വരികയുമാണ്.

വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിന്റെ പേരില്‍ സര്‍വകലാശാലകളും കോളജുകളും കയ്യടക്കി SFI നടത്തി വരുന്ന അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. ഇതിന് വഴങ്ങാത്തവരുടെ ജീവനെടുക്കാന്‍പോലും സിപിഎം തീറ്റിപ്പോറ്റിവരുന്ന SFI ഗുണ്ടകൾ മടി കാണിക്കില്ല. വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കാമ്പസില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥിയാണ് എസ് എഫ് ഐ യുടെ ഏറ്റവും ഒടുവിലത്തെ ഇര. സിദ്ധാർത്ഥൻ തുടർച്ചയായി മൂന്നു ദിവസം മൃഗീയമായി പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും കാണിച്ച കള്ളക്കളികള്‍ കേരളത്തിലെ പൊതുസമൂഹത്തിന് പച്ച വെള്ളം പോലെ ഇന്നറിയാം.

ചാന്‍സലറായ ഗവര്‍ണറെ കാമ്പസുകളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ എസ്എഫ്‌ഐ നടത്തിയ അക്രമ സമരം കേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുന്നതല്ല. ഡോ. രമ കാമ്പസുകളില്‍ എസ്എഫ്‌ഐ യുടെ അരാജകത്വത്തെ ചോദ്യംചെയ്യുന്ന ആദ്യത്തെ ആളല്ല. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എന്‍. സരസുവിന് SFI കുഴിമാടം ഉണ്ടാക്കി യാത്രയയപ്പ് നല്‍കിയത് മനുഷ്യ മനസാക്ഷിക്ക് മറക്കാൻ പറ്റുന്നതല്ല. എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലായിരുന്ന എന്‍.എല്‍.ബീനയോട് കലി മൂത്തപ്പോൾ SFI പ്രതികാരം ചെയ്തത് അവരുടെ കസേര കത്തിച്ച് കൊണ്ടായിരുന്നു. കോളജിലെ എസ്എഫ്‌ഐക്കാരുടെ അസാന്മാര്‍ഗിക പ്രവൃത്തികള്‍ ചോദ്യം ചെയ്തു എന്നതാണ് ബീന ചെയ്ത കുറ്റമായി എസ് എഫ് ഐ ആരോപിച്ചിരുന്നത്.

ഞങൾ സി പി എമ്മിന്റെ വിദ്യാർത്ഥി സംഘടന ആണെന്ന അഹങ്കാരവും ഭരണത്തിന്റെ പിന്തുണയും ഉപയോഗിച്ച് കേരളത്തിലെ കോളജ് കാമ്പസുകളെ എസ്എഫ്‌ഐ തങ്ങളുടെ അധോലോകമാക്കി മാറ്റിയിരിക്കുകയാണെന്നു വേണം പറയാൻ. ഇതിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ആവട്ടെ ആവശ്യമായ പണവും പിന്തുണയും ആവോളം ഭരിക്കുന്നവർ തന്നെ നൽകുന്നു. ലക്ഷണമൊത്ത ക്രിമിനലുകളെ ഇത് വഴി കാമ്പസുകളിൽ സി പി എം വാർത്തെടുക്കുകയാണ്. ഇവരാണ് നാളെകളിൽ സി പി എമ്മിന്റെ നേതാക്കൾ. ഇവരാണ് നാളെ കേരളം ഭരിക്കുമെന്ന് സി പി എം അവകാശപ്പെടുന്നത്.

https://youtu.be/FGL16MO-VNs?si=KaJ4sIV2FB38rget

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...