Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥന്റെ മരണത്തിൽ SFI യുടെ ജീവൻ രക്ഷിച്ച് പിണറായി

പൂക്കോട് വെറ്റിനറി കോളേജിൽ വിദ്യാര്‍ത്ഥി സിദ്ധാർത്ഥൻ മൃഗീയമായ മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ എസ് എഫ് ഐയെ രക്ഷിച്ച് പിണറായി പോലീസ്. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായി പറയുന്ന പോലീസ്റി പ്പോർട്ടിൽ പൂക്കോട് കൊടും ക്രൂരത കാട്ടിയത് സ്റ്റുഡന്റസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (SFI ) നേതാക്കളാണെന്ന ഒരു വരി പോലും പരാമർശം ഇല്ല. പിണറായിയുടെ പോലീസ് തന്ത്രപൂർവം എസ് എഫ് ഐ സംഘടനയെയും അതിന്റെ നേതാക്കളെയും രക്ഷിക്കാനുള്ള ശ്രമമാണ് ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്. ഈ സംഭവം ഉണ്ടാക്കിയിരിക്കുന്ന വിവാദത്തിൽ SFI നിരോധിക്കപ്പെടുമോ എന്ന ഭയമാണ് ഇതിനു പിന്നിൽ.

സിദ്ധാർത്ഥൻ തുടർച്ചയായി പീഡനത്തിത്തിനിരയായത് സീനിയേഴ്‌സിൽ നിന്നും സഹപാഠികളിൽ നിന്നുമാണെന്നു റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്.. 29 മണിക്കൂറോളം സീനിയേഴ്‌സും സഹപാഠികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചിരുന്നതായും, ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥനെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സിബിഐയ്ക്ക് കൈമാറിയ കേരള പോലീസ് റിപ്പോര്‍ട്ട് ഒരു ദേശീയ മാധ്യമമാണ് പുറത്ത് വിട്ടിരിക്കുന്നത്. സീനിയര്‍ വിദ്യാര്‍ത്ഥികളും സഹപാഠികളും ചേര്‍ന്ന് ശാരീരികമായും മാനസികമായും സിദ്ധാര്‍ത്ഥനെ ക്രൂരമായി പീഡിപ്പിച്ചെന്നും ഇതില്‍ മനംനൊന്താണ് സിദ്ധാര്‍ത്ഥന്‍ ജീവനൊടുക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പരാമർശിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.

അതേസമയം, പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. സിദ്ധാർത്ഥന്റെ കേസിൽ വയനാട്ടിലേക്കെത്തി നേരിട്ട് തെളിവെടുപ്പ് നടത്താനാണ് കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്. കേസ് ഏറ്റെടുത്ത സിബിഐ സംഘവും വയനാട്ടിൽ ഉണ്ട്. സംഘം ഹോസ്റ്റലിൽ പരിശോധനകൾ നടത്തി. സ്ഥാപനത്തിലെ അധ്യാപക – അനധ്യാപക ജീവനക്കാർ ഹോസ്റ്റലിലെ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നടക്കം മനുഷ്യാവകാശ കമ്മീഷൻ തെളിവെടുപ്പ് നടത്തും.

ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം വയനാട്ടില്‍ എത്തി പ്രാഥമികാന്വേഷണം നടത്തി വരുകയാണ്. സിദ്ധാര്‍ത്ഥന്‍റെ അച്ഛനോട് പൂക്കോട്ടെക്കെത്താൻ സംഘം നിർദ്ദേശം നൽകിയിട്ടുണ്ട്. ജയപ്രകാശിന്‍റെ മൊഴി ചൊവ്വാഴ്ച എടുക്കും. സിബിഐ എസ്പി ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വയനാട്ടിൽ അന്വേഷണങ്ങ ൾക്കായി ഉള്ളത്. ക്രിമിനൽ ഗൂഢാലോചന, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളും കേരള റാഗിംഗ് നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് 20 പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തുകൊണ്ട് സിബിഐ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സീനിയേഴ്സും സഹപാഠികളും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതാണ് സിദ്ധാർത്ഥനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് കേസ് ഫയൽ രേഖയിൽ വൈത്തിരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ പ്രശോഭ് പി വി ആണ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 16 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ ഫെബ്രുവരി 17 വരെ തുടർച്ചയായി കൈകൊണ്ടും ബെൽറ്റ് ഉപയോഗിച്ചും അവർ ( SFI എന്ന് പറയുന്നില്ല ) സിദ്ധാർത്ഥനെ ആക്രമിക്കുകയും ക്രൂരമായ റാഗിങ്ങിന് വിധേയനാക്കുകയും ചെയ്തു.

ഇത് സിദ്ധാർത്ഥനെ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം തുടരാനോ ഈ കോഴ്‌സ് പൂർത്തിയാക്കാനോ കോഴ്‌സ് ഉപേക്ഷിച്ച് വീട്ടിലേക്ക് പോകാനോ കഴിയില്ലെന്ന തോന്നലിലേക്കും എത്തിക്കുന്നതായിരുന്നു. മാനസിക പിരിമുറുക്കമുള്ളതിനാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് തോന്നിയ സിദ്ധാർത്ഥൻ ഫെബ്രുവരി 18 ന് ഉച്ചയ്ക്ക് 12.30 നും 13.45 നും ഇടയിൽ മെൻസ് ഹോസ്റ്റലിലെ ബാത്ത് റൂമിൽ തൂങ്ങി ആത്മഹത്യ ചെയ്തു എന്നാണ് പിണറായി പോലീസിന്റെ റിപ്പോർട്ടിൽ ഉള്ളത്. സിദ്ധാർഥന്റെ മരണം ആത്മഹത്യയാണെന്ന് പറയാനാണ് പോലീസ് ഇക്കാര്യത്തിൽ ശ്രമിച്ചിരിക്കുന്നത്.

‘പോലീസ് ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു, എന്നാൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ, കോളേജിലെ ആന്റി റാഗിംഗ് സ്ക്വാഡ് തയ്യാറാക്കിയ റിപ്പോർട്ടിൽ നിന്നും, കോളേജ് ഡീന്റെ മൊഴിയിൽ നിന്നും, മെഡിക്കൽ മൊഴിയിൽ നിന്നും നിന്ന് ചില മുതിർന്ന വിദ്യാർത്ഥികളാലും സഹപാഠികളാലും സിദ്ധാർത്ഥൻ ‘ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായി. പോസ്റ്റ്‌മോർട്ടം നടത്തിയ ഉദ്യോഗസ്ഥൻ’ പറഞ്ഞിരിക്കുന്നു.

രണ്ടാം വർഷ വിദ്യാർത്ഥിയായ കൃഷൻലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിആർപിസി സെക്ഷൻ 174 പ്രകാരം ആദ്യം എഫ്ഐആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് പുതിയ വകുപ്പുകൾ ചേർക്കാൻ എസ്ഐ പ്രശോഭ് ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകിയതിനിടെയാണ് കേസ് അന്വേഷണം സി ബി ഐ യിലേക്ക് എത്തുന്നത്. 120 (ക്രിമിനൽ ഗൂഢാലോചന), 306 (ആത്മഹത്യക്ക് പ്രേരണ), 323 (മുറിവേൽപ്പിക്കൽ), 342 (അനധികൃത തടവ്), 506 (ഭീഷണി), 355 (ആക്രമണം), കൂടാതെ കേരള റാഗിംഗ് നിരോധന നിയമത്തിലെ സെക്ഷൻ 4, സെക്ഷൻ 4, 3.എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്’ എഫ്ഐആറിൽ സിബിഐ പറയുന്നു. സിബിഐ അന്വേഷണം വൈകുന്നതിൽ അതൃപ്തി അറിയിച്ച് സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ച പിറകെ, ഹർജി പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് സിബിഐ അന്വേഷണം ആരംഭിക്കാൻ ഉത്തരവിറക്കാൻ ആവശ്യപ്പെടുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...