Connect with us

Hi, what are you looking for?

Crime,

സിദ്ധാർത്ഥന്റെ മരണ ഫയൽ 18 ദിവസങ്ങൾ മുഖ്യ മന്ത്രിയുടെ സ്വന്തം ആഭ്യന്തര വകുപ്പിൽ മുക്കി

സിദ്ധാർത്ഥന്റെ മരണ ഫയൽ മുക്കി? പിണറായിയുടെ ആഭ്യന്തരത്തിൽ ഗുരുതര വീഴ്ച

തന്റെ പൊന്നോമന മകൻ എസ് എഫ് ഐ നേതാക്കളുടെ ക്രൂര മർദ്ദനത്തിനിരയായി പൂക്കോട് വെറ്ററിനറി കോളെജിൽ കൊല്ലപ്പെട്ട സംഭവത്തിൽ സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് വിശ്രമില്ലാതെ നടത്തിയ പോരാട്ടം ഒടുവിൽ വിജയം കണ്ടു. ഇനി സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ CBI ക്ക് കഴിയട്ടെ.

സിദ്ധാര്‍ഥന്‍റെ മരണം അന്വേഷിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. സിദ്ധാര്‍ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ വിജ്ഞാപനം ഇറക്കണമെന്ന് വെള്ളിയാഴ്ച ഹൈക്കോടതി നിര്‍ദേശിച്ചതിനു പിറകെയാണ് സിബിഐ സംഘം കേരളത്തിലെത്തിയിരിക്കുന്നത്.

സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം നടത്താൻ സിബിഐയ്ക്ക് രേഖകൾ കൈമാറാൻ വിമുഖത കാട്ടിയത് മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വന്തം വകുപ്പായ ആഭ്യന്തരവകുപ്പായിരുന്നു. പൂക്കോട് വെറ്ററിനറി കോളെജിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ അന്വേഷണം നടത്താൻ സിബിഐയ്ക്ക് രേഖകൾ കൈമാറാൻ വൈകിയത് എന്തുകൊണ്ടെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതിക്ക് ചോദിക്കേണ്ടി വന്ന സാഹചര്യം വരെയാണ് ഉണ്ടായത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. ഓരോ നിമിഷവും വൈകുന്നത് കേസിനെ ബാധിക്കുമെന്ന് ഹൈ കോടതി പറയുകയുണ് ഉണ്ടായി. രേഖകൾ കൈമാറാൻ വൈകുന്നതിന് ആരാണ് ഉത്തരവാദിയെന്നു വരെ കോടതി ചോദിച്ചു.

തുടർന്നാണ് സിബിഐ അന്വേഷണം ആരംഭിക്കാൻ ഉടൻ വിജ്ഞാപനം ഇറക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടു ന്നത്. ഹൈക്കോടതിയിൽ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് കേസ് പരിഗണിച്ചത്. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ പിന്നെയെന്താണ് സാങ്കേതിക തടസമെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

കേന്ദ്ര സർക്കാരിന്‍റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ കോടതിയിൽ പറഞ്ഞത്. കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തിൽ സിബിഐയ്ക്ക് കൈമാറിയെ ന്നും ഉള്ള ന്യായീകരമാണ് സര്‍ക്കാര്‍ കോടതിയിൽ നടത്തിയത്. എന്നാൽ കേസ് കൈമാറുന്നതിൽ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറ ക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും കേസിൽ ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.

കേസന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ സിബിഐയ്ക്ക് കൈമാറുന്നതിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കാലതാമസമുണ്ടായി എന്നാരോപിച്ച് സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് തുടർന്ന് ഉണ്ടായത്. ഹർജി 9ന് വീണ്ടും പരിഗണിക്കും. സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് വീഴ്ച്ചയുണ്ടെന്ന് ആരോപിച്ചാണ് സിദ്ധാർത്ഥിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. സിബിഐക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയതിൽ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ഇതിനിടെ പിണറായി സർക്കാർ ശ്രമിച്ചിരുന്നു.

കേസ് സിബിഐക്ക് കൈമാറാൻ കഴിഞ്ഞമാസം 9നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. എന്നാൽ 18 ദിവസത്തിന് ശേഷം മാർച്ച് 27നാണ് രേഖകൾ സിബിഐയ്ക്ക് കൈമാറിയത്. തെളിവ് നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനും സർക്കാരും പോലീസും മനപ്പൂർവം ശ്രമിക്കുന്നെന്ന് ആരോപിച്ച് സിദ്ധാർഥന്‍റെ കുടുംബം തുടർന്ന് രംഗത്തെത്തുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തിടുക്കത്തിൽ രേഖകൾ കൈമാറാൻ ആഭ്യന്തര വകുപ്പ് തയ്യാറാവുന്നത്. 18 ദിവസത്തോളമാണ് സിദ്ധാർത്ഥന്റെ മരണ ഫയൽ ആഭ്യന്തര വകുപ്പ് മുക്കിയത്. പൂക്കോട് കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ രക്ഷക്കായി ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥ നടത്തിയ ചരട് വലികളാണ് DGP ക്കും ആഭ്യന്തര വകുപ്പിനും, മുഖ്യമന്ത്രി പിണറായി വിജയനും വരെ കോടതിയിൽ പോലും ഉത്തരം മുട്ടിച്ച് വീണ ഉണ്ടാക്കിയിരിക്കുന്നത്.

സിദ്ധാര്‍ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ട് സി ബി ഐ ക്ക് കേസ് കൈമാറുന്നതിൽ ( മനഃപൂർവ്വമോ? അല്ലാതെയോ) സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതിൽ കോടതി കൂടി വിശദീകരണം തേടിയ പിറകെ പൊടും നനെ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് അസാധാരണ നടപടി വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായി. സിബിഐ അന്വേഷണവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ ഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു ആഭ്യന്തര സെക്രട്ടറി. സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിട്ടും തുടര്‍ നടപടികളില്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥത കാണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഡി ജി പി യോട് ആഭ്യന്തര സെക്രട്ടറി വിശദീകരണം തേടിയത്.

ഡിജിപിക്കും ഓഫീസിനും തുടര്‍ നടപടികള്‍ അറിവുള്ളതാണെ ന്നിരിക്കെയാണ് ഗുരുതര വീഴ്ചയുണ്ടായത്. പേര്‍ഫോമ റിപ്പോര്‍ട്ടോ, രേഖകളോ ആഭ്യന്തര വകുപ്പിന് ഡി ജി പി യുടെ ഓഫീസിൽ നിന്ന് കൈമാറിയിരുന്നില്ല. പെര്‍ഫോമ റിപ്പോർട്ട് കഴിഞ്ഞമാസം 16 ന് ആവശ്യപ്പെട്ടിട്ടും നല്‍കിയത് 26 ന് മാത്രമാണെന്നത് തന്നെ ആഭ്യന്ത വകുപ്പിന്റെ ഗുരുതര വീഴ്ച ചൂണ്ടി കാട്ടുന്നതാണ്. പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച സര്‍ക്കാരിന്റെ മുഖഛായ മോശമാക്കാന്‍ ഇടയാക്കിയെന്നു ആഭ്യന്തര സെക്രട്ടറി DGP മുൻപാകെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങളും നല്‍കണമെന്നും ഡിജിപിയോട് ആഭ്യന്തര സെക്രട്ടറി വെളളിയാഴ്ച വൈകിട്ട് ആവശ്യപ്പെട്ടിരിക്കു കയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...