Connect with us

Hi, what are you looking for?

Crime,

പാനൂര്‍ പൊട്ടിയ ബോംബിന് ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധം – ഷാഫി പറമ്പില്‍

കോഴിക്കോട് . കണ്ണൂര്‍ പാനൂര്‍ മുളിയാന്തോട്ടില്‍ നടന്ന ബോംബ് നിർമാണത്തിനു ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയും എം എൽ എ യുമായ ഷാഫി പറമ്പില്‍. ബോംബ് കയ്യിലിരുന്ന് പൊട്ടിയിരുന്നില്ലെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനാണ് ലക്ഷ്യമിട്ടത്? സിപിഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍, തിരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

‘പുരോഗമനം പ്രസംഗിക്കുമ്പോഴും വാളും കഠാരയും ബോംബും ഉപേക്ഷിച്ചുള്ള രാഷ്ട്രീയത്തിന് ഈ 2024ലും സിപിഎം തയാറല്ലെന്ന് പാനൂരിലുണ്ടായ സംഭവം തുറന്നു സമ്മതിക്കുന്നതാണ്. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്ര ബാക്കിനിൽക്കെ നിങ്ങൾക്ക് ഇപ്പോൾ എന്തിനാണ് ബോംബ്? എന്നാണ് ഷാഫി പറമ്പിൽ ചോദിക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ബോംബ് വച്ച് എന്തു സ്വാധീനമുണ്ടാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്? ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായി കൊണ്ടുനടക്കുന്നത്? എന്ത് കാര്യത്തിനാണ് ബോംബ് ഉണ്ടാക്കിയതെന്ന് സിപിഎം വ്യക്തമാകാണാമെന്നും ഷാഫി പറമ്പിൽ ആവശ്യ്പ്പെട്ടിട്ടുണ്ട്.

‘ബോംബ് ഉണ്ടാക്കിയിട്ട് ഏതായാലും ബാങ്കിലിട്ട് പലിശ വാങ്ങിക്കാൻ പറ്റില്ല. അപ്പോൾ ആരായിരുന്നു നിങ്ങളുടെ ലക്ഷ്യം? യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്ത് ആണ് സംഭവം ഉണ്ടായിരിക്കുന്നത്. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരാ. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നിരിക്കുന്നത് – ഷാഫി പറമ്പിൽ പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെയാണ് പാനൂർ പുത്തൂർ മുളിയാത്തോട്ടിൽ വീട്ടിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരണപ്പെടുന്നത്. 3 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. ഒരാളുടെ രണ്ടു കൈപ്പത്തികളും അറ്റുപോയി. കോഴിക്കോട് മിംസിലും പരിയാരം മെഡി.കോളജ് ആശുപത്രി യിലുമാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...