Connect with us

Hi, what are you looking for?

Crime,

സി പി എം കലാപത്തിനുള്ള പുറപ്പാടിലാണോ? CPM എന്തിനീ ബോംബുകൾ ഉണ്ടാക്കുന്നു?

കണ്ണൂര്‍ . സി പി എം പരാജയ ഭീതിയിൽ കലാപത്തിനുള്ള പുറപ്പാടിലാണോ? ഇല്ലെങ്കിൽ പാർട്ടി ഗ്രാമങ്ങളിൽ ഇവരെന്തിനീ ബോംബുകൾ ഉണ്ടാക്കുന്നു? പാനൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ആര്‍എംപി നേതാവും വടകര എംഎല്‍എ യുമായ കെ.കെ രമ രംഗത്ത്.

കൊലപാതക ഫാക്ടറികളാവുന്ന പാര്‍ട്ടി ഗ്രാമത്തില്‍ ഒരു ജീവന്‍ കൂടെ പൊലിഞ്ഞിരിക്കുകയാണ്. ഈ ചോരക്കൊതിയില്‍ നിന്ന് എന്നാണ് സിപിഎം മുക്തമാവുകയെന്ന് കെ കെ രമ എം എൽ എ ഫേസ് ബുക്ക് പോസ്റ്റിലൂടെ ചോദിക്കിന്നു. പാനൂര്‍ മുളിയതോടില്‍ ബോംബ് നിര്‍മാണത്തിനിടെയുള്ള സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സിപിഎം ക്രിമിനലുകളില്‍ ഒരാള്‍ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതാണെന്നു കെ കെ രാമ പറയുന്നു.

ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് തന്നെ പറയുമ്പോള്‍ വടകര മണ്ഡലത്തില്‍ ഉടനീളം കലാപം നടത്താനുള്ള ആസൂത്രണമാണ് അണിയറയില്‍ നടക്കുന്നതെന്ന് ഉറപ്പിക്കാമെന്ന് രമ ആരോപിച്ചു. വടകര മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ കെ.കെ ശൈലജ തന്നെ മഹാന്‍ എന്ന് വിശേഷിപ്പിച്ച ടി.പി വധക്കേസ് പ്രതി കൊലയാളി പി.കെ കുഞ്ഞനന്തന്റെ നാട്ടിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. കുഞ്ഞനന്തനും കെ.കെ ശൈലജയും പി. ജയരാജയനുമായൊക്കെ വലിയ അടുപ്പമുള്ള പ്രവര്‍ത്തകര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത് എന്നത് അതീവ ഗൗരവമുള്ള കാര്യമാണ് – കെ കെ രമ തന്റെ പോസ്റ്റിൽ പറയുന്നു.

ടി.പി കേസിലെ മറ്റു പ്രതികളായ കൊടിസുനി, ജ്യോതി ബാബു, ട്രൗസര്‍ മനോജ് എന്നിവരുമായി ഏറെ അടുത്ത ബന്ധം സൂക്ഷിച്ചവരാണ് ഇപ്പോള്‍ അപകടത്തില്‍പ്പെട്ടതെന്ന വിവരങ്ങളും പുറത്തുവരികയാണ്. സിപിഎം നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ് വടകര മണ്ഡലത്തില്‍ കലാപം ആസൂത്രണം ചെയ്യുന്നത് എന്ന കാര്യം ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ് രമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വടകരയിലെ ആര്‍എംപിഐ പിന്‍തുണയ്‌ക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ സ്ഥാനാര്‍ത്ഥി പര്യടനം കണ്ണൂര്‍ ജില്ലയില്‍ കടക്കാനിരിക്കെയാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത് എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പോലും ജനങ്ങളെയും എതിര്‍ പാര്‍ട്ടിക്കാരെയും അക്രമവും ഭീഷണിയും കൊണ്ട് അടക്കിനിര്‍ത്തി വിജയിച്ചു കയറാം എന്ന മൂഢവിശ്വാസത്തിലാണ് ഇന്നും സിപിഎം നിലനില്‍ക്കുന്നത്. ഇത്തരം അക്രമകാരികള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി ഈ തെരഞ്ഞെടുപ്പ് മാറണം. ഇപ്പോള്‍ സ്‌ഫോടനമുണ്ടായ ഒരു കേന്ദ്രത്തില്‍ മാത്രമല്ല കണ്ണൂരിലെ പല സിപിഎം ഗ്രാമങ്ങളിലും ഇത്തരം അക്രമ ഫാക്ടറികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു എന്ന് വേണം കരുതാന്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെട്ട് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ ശക്തമായ റെയ്ഡ് നടത്തി ആയുധങ്ങളും മറ്റും പിടിച്ചെടുക്കണം. സമാധാനപരവും നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇത് ചെയ്‌തേ മതിയാകൂ. പാര്‍ട്ടി നടത്തിയ നിഷ്ഠൂരമായ കൊലപാതകങ്ങളെയോ അക്രമ പ്രവര്‍ത്തനങ്ങളെയോ ഇതുവരെ തള്ളി പറയാത്ത ശൈലജ ടീച്ചര്‍ ഈ ഉണ്ടായ സംഭവത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കണം കെ.കെ രമ ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...