Connect with us

Hi, what are you looking for?

Crime,

ED യെ വട്ടംകറക്കി പി കെ ബിജു, ബാക്കി പണി ഇനി ED യുടേത്

പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിച്ച കേസ് ആണ് കരുവന്നൂരിലേത്. അതിൽ അന്വേഷണ ഉദ്യോഗസ്ഥൻ ആയിരുന്ന ആളാണ് ഇപ്പോൾ ED ക്ക് മുൻപിൽ ഹാജരായിരിക്കുന്ന മുൻ എം പി ആയ പി കെ ബിജു. അവർക്ക് കൂടി ഈ കേസിൽ പങ്കുണ്ടായിരുന്നു എന്ന് ഓർക്കണം. ആ കേസിൽ കുറ്റക്കാരെ കണ്ടു പിടിക്കാൻ ഇറങ്ങിയത് ബിജു ആയിരുന്നു. എന്ത് വിരോധാഭാസം ആണെന്നോർക്കണം. എന്ത് തന്നെയായാലും ഇപ്പോൾ ED ക്കു മുൻപിൽ ഹാജരായിരിക്കുകയാണ് ബിജു. ആദ്യം CPM ന്റെ തീരുമാനം ED ക്ക് മുൻപിൽ ഹാജരാകേണ്ട എന്നതായിരുന്നു. പിന്നീട് ഈ നിലപാട് മാറ്റാൻ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണ്.

ED യെ പേടിയില്ലെന്നു വരുത്തി തീർക്കലാണ് ED ക്ക് മുൻപിൽ ഇപ്പോൾ ബിജുവിനെ ഹാജരാക്കിയതിനു പിന്നിലെ പ്രധാന കാരണം. മാത്രമല്ല തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ആരും ഹാജരാകാത്ത പക്ഷം ED വന്നു തോക്കിയെടുത്തുകൊണ്ടു പോയാൽ അത് CPM നെ ഇതിലേറെ ബുദ്ധിമുട്ടിലാക്കും. ഒരുപാട് ഗൂഢാലോചനയ്ക്ക് ശേഷമാണ് CPM ഈ തീരുമാനം എടുക്കുന്നതും. അതുകൊണ്ട് ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുള്ള അന്തിമ തീരുമാനം നൽകിയത്. ക്ലിഫ്‌ഹൗസിൽ കഴിഞ്ഞ ദിവസം അടിയന്തര യോഗവും നടന്നിട്ടുണ്ട്. സിപിഎം കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമാണ് പികെ ബിജു മുൻ എംപിയുമാണ്.

ഇ ഡി ചോദ്യം ചെയ്യട്ടെ എന്നും ,ചോദ്യങ്ങൾക്ക് അറിയാവുന്ന മറുപടി നല്കുമെന്നുമാണ് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചത്. അത് അങ്ങനെ ആയാൽ ബിജുവിന് നല്ലത്. ഇല്ലെങ്കിൽ ബിജുവിനെ ശരീരം മുറിയാതെ ചിത്രവധം ചെയ്യാനും ED ക്ക് അറിയാം എന്നോർക്കണം. ബിജു വയ്യെടുത്താൽ നുണ പറയു എന്നുറപ്പല്ലേ. അതുകൊണ്ടാണ് മേൽസൂചനകൾ നൽകിയത്. അത്ര സത്യസന്ധനാണെങ്കിൽ എങ്ങനെയാണ് തട്ടിപ്പിൽ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്റെ ചുമതല പി കെ ബിജുവിന് ലഭിക്കുക. കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായും ബിജുവിന് അടുത്ത ബന്ധം ഉണ്ടെന്നാണ് ഇ ഡി വ്യക്തമാക്കിയിട്ടുള്ളത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇഡിക്ക് കിട്ടണമെന്ന നിലപാടുണ്ട്. ഇതിന് വേണ്ടിയാണ് ബിജുവിനെ പ്രധാനമായും ചോദ്യം ചെയ്യുന്നത്. അറസ്റ്റുണ്ടാകില്ലെന്നാണ് സിപിഎം വിലയിരുത്തൽ.

ഇ ഡിയുടെ ചോദ്യം ചെയ്യലിന് 26 ന് ശേഷം ഹാജരാകാമെന്നു സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തൃശ്ശൂരിലെ ഇടത് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നതിനാൽ ഇന്നലെ ഹാജരാകാൻ ആകില്ല എന്നാണ് ഇഡിയെ അറിയിച്ചത്. എം എം വർഗീസിന്റെ കാര്യത്തിലുള്ള തുടർനടപടി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ഇഡി വ്യക്തമാക്കി. ബിജുവും ചോദ്യം ചെയ്യലിന് എത്തില്ലെന്നായിരുന്നു ഇഡിയുടെ വിലയിരുത്തൽ. ഇതിന് വിരുദ്ധമായാണ് സിപിഎം തീരുമാനം എടുത്തത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള സിപിഎം അന്വേഷണ റിപ്പോർട്ടിൽ പരിശോധനകൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തയ്യാറെടുക്കുന്നത്. ഈ റിപ്പോർട്ട് ഇ.ഡിക്കു സിപിഎം നൽകേണ്ടിവരുമെന്നാണ് സൂചന. ജില്ലാ സെക്രട്ടറി എം.എം.വർഗീസ് നൽകിയ മൊഴിയിൽ, പാർട്ടി അന്വേഷിച്ചു കുറ്റക്കാരെ കണ്ടെത്തിയെന്നു പറഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണു അന്വേഷണ കമ്മിഷൻ അംഗങ്ങളായ പി.കെ.ബിജുവിനും പി.കെ.ഷാജനും ഇ.ഡി നോട്ടിസ് അയച്ചത്. അന്വേഷണ റിപ്പോർട്ടിൽ പ്രമുഖ നേതാക്കളുടെ പേരില്ല. എ.സി.മൊയ്തീൻ അടക്കമുള്ളവരുടെ പങ്ക് അന്വേഷിച്ചിട്ടുമില്ല. ബിജുവിനെ ചോദ്യം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഒപ്പം മറ്റ് ആരോപണങ്ങളും ചോദിക്കും. സിപിഎം അന്വേഷണത്തിൽ തെളിഞ്ഞത് കണ്ടെത്താനാണ് ശ്രമം. ഈ അന്വേഷണ റിപ്പോർട്ട് പ്രകാരമാണു ബാങ്ക് ഡയറക്ടർമാരായ പാർട്ടി നേതാക്കൾക്ക് എതിരെ നടപടിയെടുത്തത്. ഇതെല്ലാം ഇ.ഡിക്കു മുന്നിൽ ബിജുവിന് വിശദീകരിക്കേണ്ടിവരും.

പാർട്ടി അന്വേഷണത്തിനിടയിൽ ഡയറക്ടർമാർ നൽകിയ മൊഴിയും ഹാജരാക്കേണ്ടിവന്നേക്കും. പി.കെ.ബിജുവിന്റെ ആവശ്യപ്രകാരം 5 ലക്ഷം രൂപ പിൻവലിച്ചെന്നു മൊഴിയുണ്ട്. പി.കെ.ഷാജനുമായി ബന്ധപ്പെട്ട്, അയ്യന്തോൾ സഹകരണ ബാങ്കിലെ ചില ഇടപാടുകളും ഇ.ഡി പരിശോധിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കമീഷന് എൻഫോഴസമെന്റ ഡയറക്ടറേറ്റ് (ഇ.ഡി) കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂർ സഹകരണ ബാങ്കിലെ അഞ്ച് അക്കൗണ്ട് വിവരങ്ങളാണ്. പുറത്തിശ്ശേരി നോർത്ത്, സൗത്ത് ലോക്കൽ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകൾ. സഹകരണ നിയമങ്ങൾ ലംഘിച്ചും ബാങ്ക് ബൈലോ അട്ടിമറിച്ചുമാണ് അക്കൗണ്ടുകൾ തുടങ്ങിയതെന്നാണ് ആരോപണം. ഈ അക്കൗണ്ടുകൾ വഴി ബിനാമി വായ്പകൾക്കുള്ള പണം വിതരണം ചെയ്തെന്നും ഇ.ഡിയുടെ റിപ്പോർട്ടിലുണ്ട്.

കേസിൽ സിപിഎം നേതാക്കളായ എം.കെ കണ്ണൻ, എ.സി. മൊയ്തീൻ അടക്കം നേതാക്കൾക്ക് രണ്ടാംഘട്ട അന്വേഷണഭാഗമായി നോട്ടീസ് നൽകും. പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസും ചോദ്യം ചെയ്യലിന് എത്തും. ലോക്കൽ കമ്മിറ്റികൾക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയ കമ്മിറ്റികൾ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം നൽകുന്ന വിശദീകരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...